
India is driving not only its own growth but also the world's growth: PM Modi at India Energy Week
February 11th, 11:37 am
At India Energy Week, PM Modi highlighted India's energy ambitions based on resources, innovation, economic strength, strategic geography and sustainability. He emphasised India's rapid progress in renewables, biofuels and green energy, policy reforms and investment opportunities, reaffirming the country's commitment to driving global growth and energy transformation.
2025ലെ ഇന്ത്യ ഊർജ വാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 11th, 09:55 am
21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് ലോകമെമ്പാടുമുള്ള വിദഗ്‌ധർ വാദിക്കുന്നുണ്ടെന്ന് എടുത്തു പറഞ്ഞ ശ്രീ മോദി, ഇന്ത്യ അതിന്റെ വളർച്ചയെ മാത്രമല്ല, ലോകത്തിന്റെ വളർച്ചയേയും നയിക്കുന്നു, ഊർജ്ജ മേഖല ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഊർജ്ജ അഭിലാഷങ്ങൾ അഞ്ച് സ്തംഭങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്: വിഭവങ്ങളുടെ വിനിയോഗം, നവീകരണം പ്രോത്സാഹിപ്പിക്കൽ, സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്ഥിരതയും, ഊർജ വ്യാപാരത്തെ ആകർഷകവും എളുപ്പവുമാക്കുന്ന തന്ത്രപരമായ ഭൂമിശാസ്ത്രം, ആഗോള സുസ്ഥിരതയോടുള്ള പ്രതിബദ്ധത. ഈ ഘടകങ്ങൾ ഇന്ത്യയുടെ ഊർജ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Today, India is the world’s fastest-growing large economy, attracting global partnerships: PM
November 22nd, 10:50 pm
PM Modi addressed the News9 Global Summit in Stuttgart, highlighting a new chapter in the Indo-German partnership. He praised India's TV9 for connecting with Germany through this summit and launching the News9 English channel to foster mutual understanding.പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 9 ആഗോള ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 22nd, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയിലെ സ്റ്റുട്ട്ഗാട്ടിൽ നടന്ന ന്യൂസ് 9 ആഗോള ഉച്ചകോടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടി ഇന്ത്യ-ജർമൻ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന്റെ കൂട്ടിച്ചേർക്കലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വിവരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നിന്റെ യുഗത്തിൽ ജർമനിയുമായും ജർമൻ ജനതയുമായും ബന്ധപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘം ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ജർമനിയെയും ജർമനിയിലെ ജനങ്ങളെയും മനസ്സിലാക്കാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേദിയൊരുക്കും” - പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024-ൽ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു
October 15th, 02:23 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ - ലോക ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (ഐ ടി യു -ഡബ്ലിയു ടി സ് എ) 2024-നിടെ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൻ്റെ എട്ടാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് ഏജൻസി ഫോർ ഡിജിറ്റൽ ടെക്നോളജീസ് എന്ന ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ്റെ സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ നാലു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ഭരണ സമ്മേളനമാണ് ഡബ്ലിയു ടി സ് എ. ഇതാദ്യമായാണ് ഇന്ത്യയും ഏഷ്യ-പസഫിക്കും ഐ ടി യു-ഡബ്ലിയു ടി സ് എയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റൽ, ഐ സി ടി മേഖലകളെ പ്രതിനിധീകരിച്ച് 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,000-ലധികം വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സുപ്രധാന ആഗോള പരിപാടിയാണിത്.പ്രധാനമന്ത്രി ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിത ഭാരതത്തിനായി ചിപ്പുകൾ’ എന്ന വിഷയത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണ രൂപം
March 13th, 11:30 am
മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, രാജീവ് ചന്ദ്രശേഖർ ജി, അതുപോലെ അസം, ഗുജറാത്ത് മുഖ്യമന്ത്രിമാർ, ടാറ്റാ ഗ്രൂപ്പ് ചെയർമാൻ ശ്രീ എൻ ചന്ദ്രശേഖരൻ, സി ജി പവർ ചെയർമാൻ വെള്ളയൻ സുബ്ബയ്യ ജി, കൂടാതെ കേന്ദ്ര-സംസ്ഥാന വ്യവസായ മേഖലയിലെ പ്രമുഖരെ, മഹതികളേ മാന്യരേ!‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകള്‍’ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു
March 13th, 11:12 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഇന്ത്യയുടെ സാങ്കേതികാബ്ദം: വികസിതഭാരതത്തിനായി ചിപ്പുകള്‍’ പരിപാടിയെ അഭിസംബോധന ചെയ്യുകയും വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് 1.25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടര്‍ കേന്ദ്രങ്ങൾക്കു തറക്കല്ലിടുകയും ചെയ്തു. ഗുജറാത്തിലെ ധോലേര പ്രത്യേക നിക്ഷേപമേഖലയിലെ (ഡിഎസ്‌ഐആര്‍) സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ കേന്ദ്രം, അസമിലെ മരിഗാവില്‍ ഔട്ട്സോഴ്‌സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (OSAT) കേന്ദ്രം; സാനന്ദില്‍ ഔട്ട്സോഴ്‌സ് ചെയ്ത സെമികണ്ടക്ടര്‍ നിര്‍മാണ-പരിശോധനാ (OSAT) കേന്ദ്രം എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.The egoistic Congress-led Alliance intends to destroy the composite culture of Santana Dharma in both Rajasthan & India: PM Modi
September 25th, 04:03 pm
PM Modi addressed the Parivartan Sankalp Mahasabha in Jaipur, Rajasthan. While addressing the event PM Modi recalled Pt. Deendayal Upadhyaya on his birth anniversary. He said, “It is his thoughts and principles that have served as an inspiration to put an end to the Congress-led misrule in Rajasthan.PM Modi addresses the Parivartan Sankalp Mahasabha in Jaipur, Rajasthan
September 25th, 04:02 pm
PM Modi addressed the Parivartan Sankalp Mahasabha in Jaipur, Rajasthan. While addressing the event PM Modi recalled Pt. Deendayal Upadhyaya on his birth anniversary. He said, “It is his thoughts and principles that have served as an inspiration to put an end to the Congress-led misrule in Rajasthan.ബ്രിക്‌സ് ബിസിനസ് ഫോറം ലീഡേഴ്‌സ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
August 22nd, 10:42 pm
ഞങ്ങൾ ദക്ഷിണാഫ്രിക്കയുടെ മണ്ണിൽ കാലുകുത്തിയ ഉടൻ തന്നെ ഞങ്ങളുടെ പരിപാടിയുടെ തുടക്കം ബ്രിക്‌സ് ബിസിനസ് ഫോറം വഴി നടത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്.ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
August 22nd, 07:40 pm
2023 ഓഗസ്റ്റ് 22-ന് ജോഹന്നാസ്‌ബർഗിൽ നടന്ന ബ്രിക്സ് വ്യാവസായിക വേദിയുടെ നേതൃതല സംഭാഷണത്തിൽ (ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് ഡയലോഗ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.ന്യൂഡൽഹിയിൽ ആഗോള ചെറുധാന്യ സമ്മേളനത്തിന്റെ (ശ്രീ അന്ന) ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 02:43 pm
ഇന്നത്തെ സമ്മേളനത്തിൽ സന്നിഹിതരായ എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ നരേന്ദ്ര തോമർ ജി, മൻസുഖ് മാണ്ഡവ്യ ജി, ശ്രീ പിയൂഷ് ഗോയൽ ജി, ശ്രീ കൈലാഷ് ചൗധരി ജി; ഗയാന, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സുഡാൻ, സുരിനാം, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാർ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷി, പോഷകാഹാരം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും വിദഗ്ധരും; രാജ്യത്തെ സ്റ്റാർട്ടപ്പ് ലോകത്ത് നിന്നുള്ള വിവിധ എഫ്പിഒകളും യുവ സുഹൃത്തുക്കളും; രാജ്യത്തിന്റെ മുക്കിലും മൂലയിലും ലക്ഷക്കണക്കിന് കർഷകർ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 18th, 11:15 am
ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും.പിഎൽഐ പദ്ധതി സ്റ്റീൽ മേഖലയെ ഊർജസ്വലമാക്കുകയും നമ്മുടെ യുവാക്കൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
March 17th, 09:41 pm
സ്വാശ്രയത്വം കൈവരിക്കാൻ ഉരുക്ക് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പിഎൽഐ പദ്ധതി ഈ മേഖലയെ വ്യക്തമായി ഊർജസ്വലമാക്കിയിട്ടുണ്ടെന്നും നമ്മുടെ യുവാക്കൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മധ്യപ്രദേശിലെ ഇൻഡോറിൽ 2023-ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
January 11th, 05:00 pm
മധ്യപ്രദേശ് നിക്ഷേപക ഉച്ചകോടിയിലേക്ക് എല്ലാ നിക്ഷേപകർക്കും സംരംഭകർക്കും ഊഷ്മളമായ സ്വാഗതം! വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ മധ്യപ്രദേശിന്റെ പങ്ക് വളരെ നിർണായകമാണ്. ഭക്തിയും ആത്മീയതയും മുതൽ ടൂറിസം വരെ; കൃഷി മുതൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം വരെ, എംപിക്ക് അതുല്യതയും മഹത്വവും അവബോധവും ഉണ്ട്.മധ്യപ്രദേശിലെ ഇൻഡോറിൽ 2023ലെ മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു
January 11th, 11:10 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ ആഗോള നിക്ഷേപക ഉച്ചകോടിയെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. മധ്യപ്രദേശിലെ വൈവിധ്യമാർന്ന നിക്ഷേപസാധ്യതകൾ പ്രദർശിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് ഉച്ചകോടി.റോസ്ഗാർ മേളയുടെ കീഴിൽ പുതുതായി നിയമിതരായ 71,000 ത്തോളം പേർക്കുള്ള നിയമന കത്ത് വിതരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
November 22nd, 10:31 am
നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഇന്ന് രാജ്യത്തെ 45 നഗരങ്ങളിലായി 71,000-ത്തിലധികം യുവാക്കൾക്ക് നിയമന കത്തുകൾ നൽകുന്നുണ്ട്. ഇന്ന് ആയിരക്കണക്കിന് വീടുകളിൽ സമൃദ്ധിയുടെ ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസം ധൻതേരസ് ദിനത്തിൽ 75,000 യുവാക്കൾക്ക് കേന്ദ്ര ഗവണ്മെന്റ് നിയമന കത്തുകൾ വിതരണം ചെയ്തു. ഗവണ്മെന്റ് ജോലികൾ ലഭ്യമാക്കുന്നതിനുള്ള മിഷൻ മോഡിൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ ‘തൊഴിൽ മേള’.തൊഴിൽമേളയിലൂടെ പുതുതായി ജോലി ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി വിതരണംചെയ്തു
November 22nd, 10:30 am
തൊഴിൽമേളയിലൂടെ പുതുതായി നിയമനം ലഭിച്ചവർക്കുള്ള 71,000 നിയമനക്കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണംചെയ്തു. തൊഴിൽമേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഉത്തേജകമായി പ്രവർത്തിക്കുമെന്നും, യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയവികസനത്തിൽ നേരിട്ടുള്ള പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുമെന്നുമാണു പ്രതീക്ഷ. തൊഴിൽമേളയിലൂടെ പുതുതായി നിയമിതരായ 75,000 പേർക്ക് ഒക്ടോബറിൽ നിയമനക്കത്തുകൾ കൈമാറിയിരുന്നു.ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി മൊഡ്യൂളുകളില്‍ ഗിഗാ വാട്ട് അളവിലുള്ള ഉല്‍പ്പാദന ശേഷി കൈവരിക്കുന്നതിന് 'ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പി.വി മൊഡ്യൂളുകളുടെ ദേശീയ പരിപാടി'ക്ക് ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
September 21st, 03:45 pm
ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പി.വി (ഫോട്ടോവോള്‍ട്ടൈക്ക്) മൊഡ്യൂളുകളുടെ ദേശീയ പരിപാടിക്ക് ഉല്‍പ്പാദനബന്ധിത ആനുകൂല്യ പദ്ധതി (ട്രാഞ്ച് 2) നടപ്പിലാക്കുന്നതിനുള്ള നവീന പുനരുപയോഗ ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന കാര്യക്ഷമതയുള്ള സൗരോര്‍ജ്ജ പ.ിവി മൊഡ്യൂളുകളില്‍ ഗിഗാ വാട്ട് (ജി.ഡബ്ല്യു) അളവിലുള്ള ഉല്‍പ്പാദന ശേഷി കൈവരിക്കുന്നതിനാണ് 19,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുക..ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ദേശീയ ലോജിസ്റ്റിക്‌സ് നയം പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 05:38 pm
ഇന്ന്, സ്വാതന്ത്ര്യത്തിന്റെ 'അമൃത് കാല'ത്തു വികസിത ഇന്ത്യ യാഥാര്‍ഥ്യമാക്കുന്നതിനായി രാജ്യം സുപ്രധാന ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യയില്‍ വേഗത്തിലുള്ള അവസാന ഘട്ട വിതരണം ഉണ്ടാകണം. ഗതാഗതവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഇല്ലാതാക്കുകയും നമ്മുടെ ഉല്‍പാദകരുടെയും വ്യവസായങ്ങളുടെയും സമയവും പണവും ലാഭിക്കുകയും വേണം. അതുപോലെ, നമ്മുടെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ കാലതാമസം മൂലമുണ്ടാകുന്ന നഷ്ടം എങ്ങനെ തടയാം? ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനുള്ള നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ദേശീയ ലോജിസ്റ്റിക്‌സ് നയം അതിന്റെ ഭാഗമാണ്.