സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും

September 22nd, 12:00 pm

ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

India is committed to work with the world for a green future: PM Modi

September 05th, 11:00 am

Prime Minister Narendra Modi, in his message for the First International Solar Festival, highlighted India's significant progress in harnessing solar energy. He emphasized the role of solar power and green energy in ensuring a sustainable future and urged the global community to work together for clean and renewable energy sources. The PM added that the ISA has played a potent role in bringing down the global prices of solar pumps.

ഇന്ത്യയും സൗദി അറേബ്യയും നിക്ഷേപം സംബന്ധിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം ചേർന്നു

July 28th, 11:37 pm

നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.

രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന 'ഭാരതശക്തി പ്രഘോഷണ' പരിപാടിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 02:15 pm

രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ ഭജന്‍ ലാല്‍ ജി ശര്‍മ്മ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗ് ജി, ഗജേന്ദ്ര ഷെഖാവത് ജി, കൈലാഷ് ചൗധരി ജി, പിഎസ്എയില്‍ നിന്നുള്ള പ്രൊഫസര്‍ അജയ് സൂദ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, വ്യോമസേനാ മേധാവി വി.ആര്‍. ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ഹരികുമാര്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മൂന്ന് സേനകളിലെയും ധീരരായ സൈനികര്‍... പിന്നെ ഇവിടെ പൊഖ്റാനില്‍ ഒത്തുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!

രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന 'ഭാരത് ശക്തി'യിൽ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

March 12th, 01:45 pm

രാജസ്ഥാനിലെ പൊഖ്‌റാനില്‍ മൂന്ന് സേനകളുടേയും അഭ്യാസ പ്രകടനത്തിലൂടെ തദ്ദേശീയ പ്രതിരോധ ശേഷികളുടെ സമന്വയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ ആത്മനിർഭരത സംരംഭത്തെ മുന്‍നിര്‍ത്തി, രാജ്യത്തിന്റെ കഴിവിന്റെ സാക്ഷ്യപത്രമായ 'ഭാരത് ശക്തി' തദ്ദേശീയമായ ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും ഒരു നിര തന്നെ പ്രദര്‍ശിപ്പിക്കുന്നു.

ദേശീയ ലൈവ് സ്റ്റോക്ക് മിഷനില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

February 21st, 11:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ദേശീയ ലൈവ് സ്റ്റോക്ക് മിഷന്റെ കൂടുതല്‍ പരിഷ്‌ക്കരണത്തിന് താഴെ പറയുന്ന അധിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കി.

തൊഴില്‍മേള വഴി പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ 70000 നിയമനക്കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വിതരണം ചെയ്ത് കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

June 13th, 11:00 am

ദേശീയ തലത്തിലുള്ള ഈ 'തൊഴില്‍മേളകള്‍' എന്‍ഡിഎയുടെയും ബിജെപി ഗവണ്‍മെന്റിന്റെയും പുതിയ സവിശേഷതയായി മാറിയിരിക്കുന്നു. ഇന്ന് വീണ്ടും എഴുപതിനായിരത്തിലധികം യുവാക്കള്‍ക്ക് നിയമന കത്തുകള്‍ ലഭിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളും ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കാലാകാലങ്ങളില്‍ ഇത്തരം റോസ്ഗാര്‍ മേളകള്‍ സംഘടിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കാലത്ത് ഗവണ്‍മെന്റ് ജോലി ലഭിക്കുന്നവര്‍ക്ക് ഇത് വളരെ നിര്‍ണായക സമയമാണ്.

ദേശീയ തൊഴിൽ മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 13th, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു. ധനകാര്യ സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, റവന്യൂ വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ആണവോർജ വകുപ്പ്, റെയിൽവേ മന്ത്രാലയം, ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ് എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലേക്കാണ് രാജ്യമെമ്പാടുംനിന്നു തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള നിയമനം. രാജ്യത്തൊട്ടാകെ മേള സംഘടിപ്പിച്ച 43 ഇടങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന തത്സമയം പ്രദർശിപ്പിച്ചു.

കർണാടകയിലെ ജനങ്ങൾ ജെഡിഎസിനേയും കോൺഗ്രസിനേയും ഒരുപോലെ സൂക്ഷിക്കണം. ഇരുവരും അഴിമതിക്കാരും രാജവംശ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്: ചിത്രദുർഗയിൽ പ്രധാനമന്ത്രി

May 02nd, 11:30 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ചിത്രദുർഗ, ഹൊസപേട്ട, സിന്ധനൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കർണാടക ബിജെപിയെ അവരുടെ സങ്കൽപ പത്രികയിൽ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു, അത് ആധുനിക ഇൻഫ്രാസ്ട്രക്ചർ ഉള്ള രാജ്യത്തെ മുൻ‌നിര സംസ്ഥാനമായി മാറുന്നതിനുള്ള ഒരു റോഡ്‌മാപ്പിന്റെ രൂപരേഖ തയ്യാറാക്കുന്നുവെന്ന് പ്രസ്താവിച്ചു. ദരിദ്രർ, പീഡിതർ, ചൂഷണം ചെയ്യപ്പെട്ടവർ, ദരിദ്രർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ എന്നിവരുൾപ്പെടെയുള്ള അധഃസ്ഥിതരുടെ ക്ഷേമത്തിനും സങ്കൽപ പത്രിക മുൻഗണന നൽകുന്നു.

കർണാടകയിലെ ചിത്രദുർഗ, ഹൊസപേട്ട, സിന്ധനൂർ എന്നിവിടങ്ങളിലെ പ്രധാനമന്ത്രി മോദിയുടെ തീവ്രമായ പ്രസംഗങ്ങൾ

May 02nd, 11:00 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിലെ ചിത്രദുർഗ, ഹൊസപേട്ട, സിന്ധനൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. കർണാടക ബിജെപിയെ അവരുടെ സങ്കൽപ പത്രികയിൽ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു, അത് ആധുനിക ഇൻഫ്രാസ്ട്രക്ചർ ഉള്ള രാജ്യത്തെ മുൻ‌നിര സംസ്ഥാനമായി മാറുന്നതിനുള്ള ഒരു റോഡ്‌മാപ്പിന്റെ രൂപരേഖ തയ്യാറാക്കുന്നുവെന്ന് പ്രസ്താവിച്ചു. ദരിദ്രർ, പീഡിതർ, ചൂഷണം ചെയ്യപ്പെട്ടവർ, ദരിദ്രർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങൾ എന്നിവരുൾപ്പെടെയുള്ള അധഃസ്ഥിതരുടെ ക്ഷേമത്തിനും സങ്കൽപ പത്രിക മുൻഗണന നൽകുന്നു.

വൺ എർത്ത് വൺ ഹെൽത്ത് - അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ 2023 ൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണ രൂപം

April 26th, 03:40 pm

വിശിഷ്ടാതിഥികളേ, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരേ , പശ്ചിമേഷ്യ, സാർക്ക്, ആസിയാൻ, ആഫ്രിക്കൻ മേഖലകളിൽ നിന്നുള്ള വിശിഷ്ട പ്രതിനിധികളേ , ഞാൻ ഇന്ത്യയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. എന്റെ മന്ത്രിസഭാ സഹപ്രവർത്തകരേ . ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ പ്രതിനിധികളേ , നമസ്ക്കാരം

ഏകഭൂമി ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 26th, 03:39 pm

'ഏകഭൂമി ഏകാരോഗ്യം, മെച്ചപ്പെട്ട ആരോഗ്യപരിരക്ഷ ഇന്ത്യ 2023'ന്റെ ആറാം പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തില്‍ നടന്ന ചടങ്ങ് വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.

മണിപ്പൂരിലെ ഇംഫാലിൽ യുവജനകാര്യ മന്ത്രിമാരുടെയും സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ കായിക മന്ത്രിമാരുടെയും 'ചിന്തൻ ശിവിർ' എന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 24th, 10:10 am

പരിപാടിയിൽ പങ്കെടുക്കുന്ന എന്റെ മന്ത്രി സഭാ സഹപ്രവർത്തകൻ അനുരാഗ് താക്കൂർ ജി, എല്ലാ സംസ്ഥാനങ്ങളിലെയും യുവജനകാര്യ, കായിക മന്ത്രിമാരേ , മറ്റ് വിശിഷ്ട വ്യക്തികളേ , മഹതികളെ , മാന്യരേ

മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 24th, 10:05 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മണിപ്പുരിലെ ഇംഫാലിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും യുവജനകാര്യ - കായിക മന്ത്രിമാരുടെ ‘ചിന്തൻ ശിബിര'ത്തെ അഭിസംബോധന ചെയ്തു.

ചിക്കബല്ലാപ്പൂരിലെ ശ്രീ മധുസൂദൻ സായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 25th, 11:40 am

നിരവധി സ്വപ്നങ്ങളും പുതിയ പ്രമേയങ്ങളുമായി അസാധാരണമായ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ഈ മഹത്തായ സേവനത്തിൽ നിങ്ങളെല്ലാവരും പങ്കാളികളാകുന്നു. നിങ്ങളെ കാണാൻ കഴിഞ്ഞതും ഒരു ഭാഗ്യമാണ്. ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്. ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ സർ എം.വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമാണ് ചിക്കബെല്ലാപ്പൂർ. അൽപം മുമ്പ് സർ വിശ്വേശ്വരയ്യയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താനും അദ്ദേഹത്തിന്റെ മ്യൂസിയം സന്ദർശിക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പുണ്യഭൂമിയെ ഞാൻ നമിക്കുന്നു. ഈ പുണ്യഭൂമിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കർഷകർക്കും സാധാരണക്കാർക്കും വേണ്ടി പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാക്കുകയും മികച്ച എഞ്ചിനീയറിംഗ് പ്രോജക്ടുകൾ സൃഷ്ടിക്കുകയും ചെയ്തു.

കർണാടകത്തിലെ ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 25th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചിക്കബല്ലാപ്പൂരിൽ ശ്രീ മധുസൂദൻ സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉദ്ഘാടനം ചെയ്തു. എസ്എംഎസ്ഐഎംഎസ്ആർ മെഡിക്കൽ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള മെഡിക്കൽ പരിചരണവും - തികച്ചും സൗജന്യമായി - എല്ലാവർക്കും നൽകും. 2023 അധ്യയന വർഷത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കും.

പിഎം വിശ്വകർമ കൗശൽ സമ്മാൻ (പിഎം വികാസ്)' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 11th, 10:36 am

കഴിഞ്ഞ കുറേ ദിവസങ്ങളായി, ബജറ്റിന് ശേഷമുള്ള വെബ്‌നാറുകളുടെ ഒരു പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി, ഓരോ ബജറ്റിന് ശേഷവും ബഡ്ജറ്റിനെക്കുറിച്ച് ബന്ധപ്പെട്ടവരോട് സംസാരിക്കുന്ന ഒരു പാരമ്പര്യം ഞങ്ങൾ ആരംഭിച്ചു. കേന്ദ്രീകൃതമായ രീതിയിൽ എങ്ങനെ കഴിയുന്നത്ര വേഗത്തിൽ ബജറ്റ് നടപ്പിലാക്കണം? പങ്കാളികൾ എന്ത് നിർദ്ദേശങ്ങളാണ് നൽകുന്നത്? അവരുടെ നിർദ്ദേശങ്ങൾ ഗവണ്മെന്റ് എങ്ങനെ നടപ്പാക്കണം? അതായത്, ബ്രെയിൻസ്റ്റോമിംഗ് സെഷനുകൾ വളരെ നന്നായി നടക്കുന്നു. കർഷകർ, സ്ത്രീകൾ, യുവാക്കൾ, ആദിവാസികൾ, നമ്മുടെ ദളിത് സഹോദരീസഹോദരന്മാർ, അങ്ങനെ ആയിരക്കണക്കിന് ആളുകൾ എന്നിങ്ങനെ ബജറ്റുമായി നേരിട്ട് ബന്ധമുള്ള എല്ലാ വ്യാപാര-വ്യവസായ, സംഘടനകളുമായുള്ള ചർച്ചകളിൽ നിന്ന് മികച്ച നിർദ്ദേശങ്ങൾ ഉയർന്നുവന്നതിൽ എനിക്ക് സന്തോഷമുണ്ട്. വിവിധ വിഭാഗങ്ങൾക്കും ഗവണ്മെന്റിനും ഉപകാരപ്പെടുന്ന നിർദേശങ്ങൾ വന്നിട്ടുണ്ട്. ഇത്തവണത്തെ ബജറ്റ് വെബ്‌നാറുകളിൽ, ബജറ്റിൽ എന്തായിരിക്കണം അല്ലെങ്കിൽ ഉണ്ടാകരുത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുപകരം, ഈ ബജറ്റ് ഏറ്റവും പ്രയോജനകരമാക്കാനുള്ള വഴികളെക്കുറിച്ച് എല്ലാ തല്പരകക്ഷികളും ചൂണ്ടിക്കാണിച്ചു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

ബജറ്റുമായി ബന്ധപ്പെട്ട ‘പിഎം വിശ്വകർമ കൗശൽ സമ്മാൻ’ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 11th, 10:12 am

ബജറ്റുമായി ബന്ധപ്പെട്ട ‘പിഎം വിശ്വകർമ കൗശൽ സമ്മാൻ’ വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിച്ച 12 വെബിനാറുകളുടെ പരമ്പരയിലെ അവസാനത്തേതാണിത്.

സാമ്പത്തിക മേഖലയെക്കുറിച്ചുള്ള ബജറ്റ് വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 07th, 10:14 am

ബജറ്റിന് ശേഷമുള്ള വെബ്‌നാറുകളിലൂടെ ബജറ്റ് നടപ്പിലാക്കുന്നതിൽ കൂട്ടായ ഉടമസ്ഥതയുടെയും തുല്യ പങ്കാളിത്തത്തിന്റെയും ശക്തമായ പാതയാണ് ഗവണ്മെന്റ് ഒരുക്കുന്നത്. ഈ വെബിനാറിൽ നിങ്ങളുടെ കാഴ്ചപ്പാടുകൾക്കും നിർദ്ദേശങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഈ വെബിനാറിലേക്ക് എല്ലാവരേയും ഞാൻ വളരെ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു.

‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 07th, 10:00 am

‘വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ പത്താമത്തേതാണിത്.