ഇന്ത്യ-മൗറീഷ്യസ്: പദ്ധതികളുടെ വെർച്വൽ സമാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
February 29th, 01:15 pm
കഴിഞ്ഞ ആറുമാസത്തിനിടെ പ്രധാനമന്ത്രി ജഗ്നോത്തും ഞാനും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജസ്വലവും ശക്തവും അതുല്യവുമായ പങ്കാളിത്തത്തിന്റെ തെളിവാണിത്. അയൽപക്കത്തുള്ളവർ ആദ്യം എന്ന ഞങ്ങളുടെ നയത്തിന്റെ പ്രധാന പങ്കാളിയാണു മൗറീഷ്യസ്. “സാഗർ” എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനു കീഴിലുള്ള പ്രത്യേക പങ്കാളിയാണു മൗറീഷ്യസ്. ഗ്ലോബൽ സൗത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കു പൊതുവായ മുൻഗണനകളുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഞങ്ങളുടെ ബന്ധങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. പരസ്പരസഹകരണത്തിൽ ഞങ്ങൾ പുതിയ ഉയരങ്ങൾ കൈവരിച്ചു. സാംസ്കാരികവും ചരിത്രപരമായ ബന്ധങ്ങൾക്കു പുതിയ രൂപം നൽകി. നമ്മുടെ ജനങ്ങൾ ഭാഷയുടെയും സംസ്കാരത്തിന്റെയും സുവർണതന്തുക്കളാൽ ഇതിനകം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കുമുമ്പു യുപിഐ, റുപേ കാർഡ് തുടങ്ങിയ ശ്രമങ്ങളിലൂടെ ഞങ്ങൾ ആധുനിക ഡിജിറ്റൽ സമ്പർക്കസൗകര്യമൊരുക്കി.മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രിയും മൗറീഷ്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു
February 29th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജുഗ്‌നൗത്തും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ക്കൊപ്പം പുതിയ എയര്‍സ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സുദൃഢവും ദശാബ്ദങ്ങള്‍ പഴക്കമുള്ളതുമായ വികസന പങ്കാളിത്തത്തിന്റെ സാക്ഷ്യമാണ്, കൂടാതെ മൗറീഷ്യസും അഗലേഗയും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിയുടെ ആവശ്യം നിറവേറ്റുകയും സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2024 ഫെബ്രുവരി 12 ന് രണ്ട് നേതാക്കളും മൗറീഷ്യസില്‍ യുപിഐ, റുപേ കാര്‍ഡ് സേവനങ്ങള്‍ അടുത്തിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം പ്രാധാന്യമര്‍ഹിക്കുന്നത്.ഫെബ്രുവരി 29 ന് മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ പുതിയ എയർസ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസിലെ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും സംയുക്തമായി ഉദ്ഘാടനം ചെയ്യും.
February 27th, 06:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്തും ചേർന്ന് പുതിയ എയർസ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികളും 2024 ഫെബ്രുവരി 29 ന് ഉച്ചയ്ക്ക് 1 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ സംയുക്തമായി ഉദ്ഘാടനം ചെയ്യും.UPI, is now performing a new responsibility - Uniting Partners with India: PM Modi
February 12th, 01:30 pm
PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു
February 12th, 01:00 pm
ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ക്കു നാളെ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് എന്നിവര്‍ സാക്ഷ്യം വഹിക്കും
February 11th, 03:13 pm
ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ക്കും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങള്‍ക്കും 2024 ഫെബ്രുവരി 12ന് (നാളെ) ഉച്ചയ്ക്ക് ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ ചടങ്ങിനു സാക്ഷ്യം വഹിക്കും.