Our government has continuously worked to strengthen the Constitution and bring its spirit to every citizen: PM Modi in Purnea

April 16th, 10:30 am

Amidst the ongoing election campaigning, Prime Minister Narendra Modi addressed public meeting Purnea, Bihar. Seeing the massive crowd, PM Modi said, “This immense public support, your enthusiasm, clearly indicates - June 4, 400 Paar! Bihar has announced today – Phir Ek Baar, Modi Sarkar! This election is for 'Viksit Bharat' and 'Viksit Bihar'.”

ബിഹാറിലെ ജംഗിൾ രാജിൻ്റെ ഏറ്റവും വലിയ മുഖമാണ് ആർജെഡി... ബിഹാറിന് ആർജെഡി നൽകിയത് രണ്ട് കാര്യങ്ങളാണ് - ജംഗിൾ രാജും അഴിമതിയും: പ്രധാനമന്ത്രി മോദി

April 16th, 10:30 am

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ഗയയിലും പൂർണിയയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വൻ ജനക്കൂട്ടത്തെ കണ്ട പ്രധാനമന്ത്രി മോദി പറഞ്ഞു, “ഈ വലിയ ജനപിന്തുണ, നിങ്ങളുടെ ആവേശം, വ്യക്തമായി സൂചിപ്പിക്കുന്നു - ജൂൺ 4 ന്, 400 പാർ! ബീഹാർ ഇന്ന് പ്രഖ്യാപിച്ചു - ഫിർ ഏക് ബാർ, മോദി സർക്കാർ! ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരത്', 'വികസിത ബിഹാർ' എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്.

ബിഹാറിലെ ഗയയിലും, പൂർണ്ണയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 16th, 10:00 am

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ഗയയിലും പൂർണിയയിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. വൻ ജനക്കൂട്ടത്തെ കണ്ട പ്രധാനമന്ത്രി മോദി പറഞ്ഞു, “ഈ വലിയ ജനപിന്തുണ, നിങ്ങളുടെ ആവേശം, വ്യക്തമായി സൂചിപ്പിക്കുന്നു - ജൂൺ 4 ന്, 400 പാർ! ബീഹാർ ഇന്ന് പ്രഖ്യാപിച്ചു - ഫിർ ഏക് ബാർ, മോദി സർക്കാർ! ഈ തിരഞ്ഞെടുപ്പ് 'വികസിത ഭാരത്', 'വികസിത ബിഹാർ' എന്നിവയ്ക്ക് വേണ്ടിയുള്ളതാണ്.

ജമ്മു കശ്മീരിലെ, ശ്രീനഗറില്‍ നടന്ന വികസിത് ഭാരത്, വികസിത് ജമ്മു കശ്മീര്‍ പരിപാടിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 07th, 12:20 pm

ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, പാര്‍ലമെന്റിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകനും ഈ മണ്ണിന്റെ മകനുമായ ഗുലാം അലി ജി, ജമ്മു കശ്മീരിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാര്‍രെ!

പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു

March 07th, 12:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു. ഏകദേശം 5000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന പദ്ധതി ഉൾപ്പെടെ, സ്വദേശ് ദർശൻ-പ്രസാദ് പദ്ധതികൾക്കു കീഴിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ ക്യാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതി(Challenge Based Destination Development - CBDD)ക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ 1000 പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ വിതരണം ചെയ്ത അദ്ദേഹം നേട്ടം കൊയ്ത വനിതകൾ, ‘ലഖ്പതി ദീദി’കൾ, കർഷകർ, സംരംഭകർ തുടങ്ങി വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി.

പ്രധാനമന്ത്രി മാർച്ച് 7ന് (നാളെ) ശ്രീനഗർ സന്ദർശിക്കും; ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയിൽ പങ്കെടുക്കും

March 06th, 09:55 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 7നു ജമ്മു കശ്മീരിലെ ശ്രീനഗർ സന്ദർശിക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിലെത്തുന്ന പ്രധാനമന്ത്രി, ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയിൽ പങ്കെടുക്കും.

ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധന

August 20th, 11:01 am

ജയ് സോമനാഥ്! ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേരുന്ന ബഹുമാനപ്പെട്ട ലാല്‍ കൃഷ്ണ അദ്വാനി ജി, ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ജി, ശ്രീപദ് നായിക് ജി, അജയ് ഭട്ട് ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് ജി, ഗുജറാത്ത് ഉപ മുഖ്യമന്ത്രി നിതിന്‍ ഭായ്, ഗുജറാത്ത് ഗവണ്‍മെന്റിലെ ടൂറിസം മന്ത്രി ജവഹര്‍ ജി, വാസന്‍ ഭായ്, ലോകസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ രാജേഷ് ഭായ്, സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ട്രസ്റ്റി ശ്രീ പ്രവീണ്‍ ലഹിരി ജി, എല്ലാ ഭക്തര്‍, മഹാന്മാരെ, മഹതികളെ!

സോമനാഥില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി

August 20th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സോമനാഥില്‍ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. സോമനാഥ് ഉല്ലാസ നടപ്പാത, സോമനാഥ് പ്രദര്‍ശനനഗരി, സോമനാഥിലെ പുതുക്കിപ്പണിത പഴയ (ജുന) ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീ പാര്‍വതി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ശ്രീ ലാല്‍ കൃഷ്ണന്‍ അദ്വാനി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര വിനോദസഞ്ചാര മന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സോമനാഥിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഓഗസ്റ്റ് 20 ന് നിർവ്വഹിക്കും

August 18th, 05:57 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ സോമനാഥിൽ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും ഓഗസ്റ്റ് 20 ന് രാവിലെ 11 മണിക്ക് വിഡിയോ കോണ്‍ഫറണ്‍സിലൂടെ നിർവ്വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍ സോമനാഥ് ഉല്ലാസ സ്ഥലം, സോമനാഥ് പ്രദര്‍ശന കേന്ദ്രം സോമനാഥിലെ പുതുക്കി പണുത പഴയ (ജുന) ക്ഷേത്രം എന്നിവ ഉള്‍പ്പെടും. ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീപാര്‍വതി ക്ഷേത്രത്തിന് തറക്കല്ലിടുകയും ചെയ്യും.