മഹാരാഷ്ട്രയില്‍ 511 പ്രമോദ് മഹാജന്‍ ഗ്രാമീണ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 19th, 05:00 pm
പൂണ്യപൂര്‍ണമായ നവരാത്രി മഹോത്സവം നടക്കുകയാണ്. മാതൃദേവിയുടെ അഞ്ചാമത്തെ രൂപമായ സ്‌കന്ദമാതാവിനെ നാം ആരാധിക്കുന്ന ദിവസമാണ് ഇന്ന്. എല്ലാ അമ്മമാരും തന്റെ കുഞ്ഞിന് എല്ലാ സന്തോഷവും പ്രശസ്തിയും നല്‍കണമെന്ന് ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യത്തിലൂടെയും മാത്രമേ ഈ സന്തോഷവും പ്രശസ്തിയും കൈവരിക്കാന്‍ കഴിയൂ. ഇത്തരമൊരു സുപ്രധാന അവസരത്തിലാണ് മഹാരാഷ്ട്രയിലെ നമ്മുടെ മക്കളുടെ നൈപുണ്യ വികസനത്തിന് ഇത്തരമൊരു പ്രധാന പരിപാടി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നൈപുണ്യ വികസനത്തിന്റെ പാതയില്‍ മുന്നേറാന്‍ തീരുമാനിച്ച എന്റെ മുന്നില്‍ ഇരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ക്ക്, ഈ പ്രഭാതം അവരുടെ ജീവിതത്തില്‍ ശുഭകരമായി മാറിയെന്നു പറയേണ്ടിവരും.. മഹാരാഷ്ട്രയില്‍ 511 ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നു.511 പ്രമോദ് മഹാജൻ ഗ്രാമീൺ കൗശല്യ വികാസ് കേന്ദ്രങ്ങൾ മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 19th, 04:30 pm
മഹാരാഷ്ട്രയിൽ 511 പ്രമോദ് മഹാജൻ ഗ്രാമീൺ കൗശല്യ വികാസ് കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ 34 ഗ്രാമീണ ജില്ലകളിലായി സ്ഥാപിതമായ ഈ കേന്ദ്രങ്ങൾ ഗ്രാമീണ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ മേഖലകളിൽ നൈപുണ്യ വികസന പരിശീലന പരിപാടികൾ നടത്തും.മഹാരാഷ്ട്രയില്‍ 511 പ്രമോദ് മഹാജന്‍ ഗ്രാമീണ്‍ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ ഒക്ടോബര്‍ 19 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 18th, 11:04 am
മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 511 പ്രമോദ് മഹാജന്‍ ഗ്രാമീണ്‍ കൗശല്യ വികാസ് കേന്ദ്രങ്ങള്‍ നാളെ (2023 ഒക്ടോബര്‍ 19 ന്) വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ 34 ഗ്രാമീണ ജില്ലകളിലാണ് ഈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.