India is a spirit where the nation is above the self: PM Modi
December 19th, 03:15 pm
PM Modi attended function marking Goa Liberation Day. PM Modi noted that even after centuries and the upheaval of power, neither Goa forgot its Indianness, nor did the rest of India forgot Goa. This is a relationship that has only become stronger with time. The people of Goa kept the flame of freedom burning for the longest time in the history of India.ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
December 19th, 03:12 pm
ഗോവയിൽ നടന്ന ഗോവ വിമോചന ദിനാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ‘ഓപ്പറേഷൻ വിജയ്’ സേനാനികളെയും പ്രധാനമന്ത്രി ആദരിച്ചു. നവീകരിച്ച ഫോർട്ട് അഗ്വാഡ ജയിൽ മ്യൂസിയം, ഗോവ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ന്യൂ സൗത്ത് ഗോവ ജില്ലാ ആശുപത്രി, മോപ്പ വിമാനത്താവളത്തിലെ ഏവിയേഷൻ സ്കിൽ ഡെവലപ്‌മെന്റ് സെന്റർ, മർഗോവിലെ ദബോലിം-നാവെലിമിലെ ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ തുടങ്ങി ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗോവയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റിന്റെ ഇന്ത്യ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന് അദ്ദേഹം തറക്കല്ലിട്ടു.പ്രധാനമന്ത്രി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഗോവ വിമോചന ദിനാചരണത്തിൽ പങ്കെടുക്കുകയും ചെയ്യും
December 17th, 04:34 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 19-ന് ഗോവ സന്ദർശിക്കുകയും ഏകദേശം 3 മണിക്ക് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കുന്ന ഗോവ വിമോചന ദിനാചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനികളെയും ഓപ്പറേഷൻ വിജയ് സേനാനികളെയും പ്രധാനമന്ത്രി ആദരിക്കും. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിച്ച ഇന്ത്യൻ സായുധ സേനയുടെ 'ഓപ്പറേഷൻ വിജയ്' വിജയം കൈവരിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 19 ന് ഗോവ വിമോചന ദിനം ആഘോഷിക്കുന്നു.ഉത്തർപ്രദേശിലെ കുശിനഗറിൽ ഒന്നിലധികം വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
October 20th, 01:25 pm
ശ്രീബുദ്ധന്റെ പരിനിർവാണ സ്ഥലമായ കുശിനഗറിൽ നിന്ന് നിങ്ങൾക്കെല്ലാവർക്കും അഭിവാദ്യങ്ങൾ! ഇന്ന് ഞാൻ ഒരു വിമാനത്താവളം ഉദ്ഘാടനം ചെയ്യുകയും നിങ്ങൾ ഇത്രയും കാലം കാത്തിരുന്ന ഒരു മെഡിക്കൽ കോളേജിന്റെ ഫൗണ്ടേഷൻ സ്റ്റേഷൻ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ, ഇവിടെ നിന്ന് ഫ്ലൈറ്റുകൾ നടക്കും, ഗുരുതരമായ രോഗങ്ങൾക്കും ചികിത്സ ഉണ്ടാകും. ഇതോടെ, നിങ്ങളുടെ എല്ലാവരുടെയും ഒരു വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. നിങ്ങൾക്കെല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ.കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് പ്രധാനമന്ത്രി
October 20th, 01:24 pm
കുശിനഗറിലെ റോയല്‍ മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു. കുശിനഗറില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു.‘ജന ഔഷധി ദിവസ്’ ആഘോഷങ്ങളിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന
March 07th, 10:01 am
ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.പ്രധാനമന്ത്രി ജന്‍ ഔഷധി ദിവസ ആഘോഷങ്ങളെ അഭിസംബോധന ചെയ്തു.
March 07th, 10:00 am
ഔഷധി ദിവസ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ അഭിസംബോധന ചെയ്തു.ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാ ഗാന്ധി റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്റ് മെഡിക്കൽ സയൻസസിൽ (NEIGRIHMS) ആരംഭിച്ചിട്ടുള്ള 7500 -ാമത് ജന്‍ ഔഷധി കേന്ദ്രം ചടങ്ങില്‍ അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം തദവസരത്തില്‍ ആശയവിനിമയവും നടത്തി. ഗുണഭോക്താക്കളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ഔദ്യോഗിക അംഗീകാരവും നല്കി. കേന്ദ്ര മന്ത്രിമാരായ ശ്രീ ഡിവി സദാനന്ദ ഗൗഡ, ശ്രീ മന്‍സുഖ് മാണ്ഡവിയ, ശ്രീ അനുരാഗ് ഥാക്കൂര്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ കൂടാതെ മേഖലയ, ഗുജറാത്ത് ഉപ മുഖ്യമന്ത്രിമാരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.തമിഴ്‌നാട്ടിലെമധുരയില്‍ എയിംസിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 27th, 11:55 am
ഭഗവാന്‍ ശിവന്റെ മംഗളകരമായ അനുഗ്രഹം ലഭിച്ച ഈ നാട്ടില്‍, മീനാക്ഷി സുന്ദരേശ്വര ക്ഷേത്രംകൊണ്ട് പ്രശസ്തമായ മധുരയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ ആഹ്ലാദവാനാണ്.മധുരയിലെ എയിംസോടെ എയിംസ് എന്ന ബ്രാന്‍ഡ് നെയിം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചു: പ്രധാനമന്ത്രി
January 27th, 11:54 am
മധുരയിലെയും തമിഴ്‌നാട്ടിലെ അതിനു സമീപമുള്ള മേഖലകളിലെയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മധുരയിലെ എയിംസിന് തറക്കല്ലിടുകയും നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.ആഗ്രയില്‍ ജലവിതരണം മെച്ചപ്പെടുത്താനുള്ള ഗംഗാജല്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത
January 09th, 02:21 pm
ആഗ്രയിലെ വിനോദസഞ്ചാര അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഊര്‍ജം പകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഗ്ര നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയുള്ള 2,900 കോടി രൂപ മൂല്യം വരുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർക്ക് 10% സംവരണം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ് പ്രധാനമന്ത്രി മോദി ആഗ്രയിൽ
January 09th, 02:21 pm
ഇന്ന് ആഗ്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2,980 കോടി രൂപയുടെ പദ്ധതികൾ ഉദ്‌ഘാടനം ചെയ്തു.ആഗ്രയ്ക്ക് മികച്ചതും കൂടുതല്‍ ഉറപ്പുള്ളതുമായ ജലവിതരണം ഉറപ്പു നല്‍കുന്ന ഗംഗാജല്‍ പദ്ധതി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. ആഗ്ര സ്മാര്‍ട്ട് സിറ്റിക്കായുള്ള സമഗ്ര കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനു പ്രധാനമന്ത്രി തറക്കല്ലിട്ടു.ജാര്‍ഖണ്ഡിലെ ദിയോഗറില്‍ എംയിസ് ആരംഭിക്കാന്‍ മന്ത്രിസഭയുടെ അനുമതി
May 16th, 04:17 pm
ജാര്‍ഖണ്ഡിലെ ദിയോഗറില്‍ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ആരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. പദ്ധതിക്ക് വേണ്ടി 1103 കോടിരൂപയും വ്യവസ്ഥചെയ്തു. ഈ എയിംസ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ)ക്ക് കീഴിലായിരിക്കും സ്ഥാപിക്കുക.