“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി

July 26th, 09:30 am

ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു

July 26th, 09:20 am

25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.

2024-25 ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

July 23rd, 02:57 pm

വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് രാജ്യത്തെ ഉയര്‍ത്തുന്ന ഈ സുപ്രധാന ബജറ്റിന് രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ അഭിനന്ദനങ്ങള്‍ നേരുന്നു. ധനമന്ത്രി നിര്‍മല സീതാരാമന്‍ജിക്കും അവരുടെ മുഴുവന്‍ ടീമിനും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

2024-25 ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം

July 23rd, 01:30 pm

ഇന്ന് ലോക്സഭയില്‍ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമനിന്‍ അവതരിപ്പിച്ച 2024-25 ലെ കേന്ദ്ര ബജറ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ഫെബ്രുവരി 11ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും

February 09th, 05:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 11-ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. മദ്ധ്യപ്രദേശിലെ ജാബുവയില്‍ ഉച്ചകഴിഞ്ഞ് ഉദ്ദേശം 12:40ന് ഏകദേശം 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും.

Our connectivity initiatives emerged as a lifeline during the COVID Pandemic: PM Modi

November 01st, 11:00 am

PM Modi and President Sheikh Hasina of Bangladesh jointly inaugurated three projects in Bangladesh. We have prioritized the strengthening of India-Bangladesh Relations by enabling robust connectivity and creating a Smart Bangladesh, PM Modi said.

നേപ്പാൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന

June 01st, 12:00 pm

ഒന്നാമതായി, പ്രധാനമന്ത്രി പ്രചണ്ഡ ജിയെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 9 വർഷം മുമ്പ്, 2014 ൽ, ചുമതലയേറ്റ് മൂന്ന് മാസത്തിനുള്ളിൽ, ഞാൻ ആദ്യമായി നേപ്പാൾ സന്ദർശിച്ചത് ഞാൻ ഓർക്കുന്നു. അക്കാലത്ത്, ഇന്ത്യ-നേപ്പാൾ ബന്ധങ്ങൾ, HIT- ഹൈവേകൾ, ഐ-വേകൾ, ട്രാൻസ്-വേകൾ എന്നിവയ്ക്കായി ഞാൻ ഒരു HIT ഫോർമുല നൽകിയിരുന്നു. നമ്മുടെ അതിർത്തികൾ നമുക്കിടയിൽ തടസ്സമാകാതിരിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ അത്തരം ബന്ധം സ്ഥാപിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി ഒക്ടോബർ 9 മുതൽ 11 വരെ ഗുജറാത്ത് സന്ദർശിക്കും

October 08th, 12:09 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 9 മുതൽ 11 വരെ ഗുജറാത്ത് സന്ദർശിക്കും. തുടർന്ന് ഒക്ടോബർ 11ന് അദ്ദേഹം മധ്യപ്രദേശും സന്ദർശിക്കും.

നേപ്പാള്‍ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍

April 02nd, 01:39 pm

പ്രധാനമന്ത്രി ദ്യൂബ ജിയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന്, ഇന്ത്യന്‍ പുതുവര്‍ഷത്തിന്റെയും നവരാത്രിയുടെയും ശുഭകരമായ അവസരത്തിലാണ് ദ്യൂബ ജി എത്തി.യിരിക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യയിലെയും നേപ്പാളിലെയും എല്ലാ പൗരന്മാര്‍ക്കും ഞാന്‍ നവരാത്രി ആശംസകള്‍ നേരുന്നു.

ഊർജമേഖലാ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-നേപ്പാൾ സംയുക്ത ദർശന പ്രസ്താവന

April 02nd, 01:09 pm

2022 ഏപ്രിൽ 02-ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ന്യൂ ഡൽഹിയിൽ ഫലപ്രദമായതും വിശാലവുമായ ഉഭയകക്ഷി ചർച്ചകൾ നടത്തി.

ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി നാളെ ആശയവിനിമയം നടത്തും

October 19th, 12:41 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2021 ഒക്ടോബർ 20 ന് ) ആഗോള എണ്ണ, വാതക മേഖലയിലെ സിഇഒമാരുമായും വിദഗ്ധരുമായും വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കും. 2016 ൽ ആരംഭിച്ച ആറാമത്തെ വാർഷിക ഇടപെടലാണിത്. എണ്ണ, വാതക മേഖലയിലെ ആഗോള നേതാക്കളുടെ പങ്കാളിത്തം അടയാളപ്പെടുത്തുന്ന ഈ ആശയവിനിമയത്തിൽ ഈ മേഖലയിലെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുകയും ഇന്ത്യയുമായുള്ള സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും സാധ്യതയുള്ള മേഖലകൾ വിലയിരുത്തുകയും ചെയ്യും.

നിതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സിലിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

February 20th, 10:31 am

രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മഹാമാരിയെ അതിജീവിക്കാനയാത്. രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രധാന്യംനല്‍കിയാണ് ഇന്നത്തെ യോഗത്തിനുള്ള അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നീതി ആയോഗിന്റെ ആറാം ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം

February 20th, 10:30 am

രാജ്യത്തിന്റെ വികസനത്തിന്റെ അടിസ്ഥാനം സഹകരണ ഫെഡറലിസം ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിനെ കൂടുതല്‍ ഫലവത്താക്കുന്നതിലൂടെ മത്സരാധിഷ്ഠിത സഹകരണ ഫെഡറലിസത്തിലേക്ക് നീങ്ങാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. കൊറോണക്കാലത്ത് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മഹാമാരിയെ അതിജീവിക്കാനയാത്. രാജ്യതാല്‍പര്യങ്ങള്‍ക്ക് ഏറ്റവും പ്രധാന്യംനല്‍കിയാണ് ഇന്നത്തെ യോഗത്തിനുള്ള അജണ്ട തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഊര്‍ജ്ജ നഗര മേഖലകളിൽ ചില സുപ്രധാനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തികൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

February 19th, 04:31 pm

പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 19th, 04:30 pm

പുഗലൂര്‍-തൃശൂര്‍ വൈദ്യുതി പ്രസരണ പദ്ധതി, കാസര്‍ഗോഡ് സൗരോര്‍ജ പദ്ധതി, അരുവിക്കര ജല ശുദ്ധീകരണ പ്ലാന്റ് എന്നിവ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് സംയോജിത നിര്‍ദേശ- നിയന്ത്രണ കേന്ദ്രത്തിനും സ്മാര്‍ട്ട് റോഡ്സ് പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

വൈദ്യുതി മേഖലയില്‍ കേന്ദ്ര ബജറ്റ് ഫലപ്രദമായി നടപ്പിലാക്കുന്നതുമായി സംബന്ധിച്ച വെബിനറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 18th, 06:10 pm

വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനേക്കുറിച്ചു കൂടിയാലോചിക്കുന്നതിനു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈദ്യുതിക്കും പുതിയതും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജത്തിനുമായി കേന്ദ്ര ഊര്‍ജ്ജമേഖലയിലെ പങ്കാളികളും മേഖലാ വിദഗ്ധരും, വ്യവസായങ്ങളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികള്‍, വിതരണ കമ്പനികളുടെ മേധാവികൾ , പുനരുപയോഗ ഊര്‍ജ്ജത്തിനായി സംസ്ഥാന നോഡല്‍ ഏജന്‍സികളുടെ സിഇഒമാര്‍, ഉപഭോക്തൃ ഗ്രൂപ്പുകള്‍, വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള കൂടിയാലോചന സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

February 18th, 06:05 pm

വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ കേന്ദ്ര ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനേക്കുറിച്ചു കൂടിയാലോചിക്കുന്നതിനു സംഘടിപ്പിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈദ്യുതിക്കും പുതിയതും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജത്തിനുമായി കേന്ദ്ര ഊര്‍ജ്ജമേഖലയിലെ പങ്കാളികളും മേഖലാ വിദഗ്ധരും, വ്യവസായങ്ങളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികള്‍, വിതരണ കമ്പനികളുടെ മേധാവികൾ , പുനരുപയോഗ ഊര്‍ജ്ജത്തിനായി സംസ്ഥാന നോഡല്‍ ഏജന്‍സികളുടെ സിഇഒമാര്‍, ഉപഭോക്തൃ ഗ്രൂപ്പുകള്‍, വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

'കോവിഡ് 19 കൈകാര്യം ചെയ്യല്‍: 10 അയല്‍രാജ്യങ്ങളുമായുള്ള അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍, മുന്നോട്ടുള്ള വഴി' എന്ന ശില്പശാലയില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധന

February 18th, 03:07 pm

പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഇന്ന് അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, പാകിസ്ഥാന്‍, സെഷല്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലേയും ഇന്ത്യയിലെയും ആരോഗ്യ ഉദ്യോഗസ്ഥര്‍ വിദഗ്ധര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയെ അഭിസംബോധന ചെയ്തു. കോവിഡ് -19 മാനേജ്‌മെന്റ്: അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങളള്‍ മുന്നോട്ടുള്ള വഴി' എന്നതായിരുന്നു ശില്പശാലയുടെ വിഷയം.

പത്ത് അയല്‍രാജ്യങ്ങളുമായി കോവിഡ് -19 മാനേജ്‌മെന്റ്: അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങളള്‍ മുന്നോട്ടുള്ള വഴി' - ശില്പശാലയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

February 18th, 03:06 pm

പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി ഇന്ന് അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, പാകിസ്ഥാന്‍, സെഷല്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലേയും ഇന്ത്യയിലെയും ആരോഗ്യ ഉദ്യോഗസ്ഥര്‍ വിദഗ്ധര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയെ അഭിസംബോധന ചെയ്തു. കോവിഡ് -19 മാനേജ്‌മെന്റ്: അനുഭവങ്ങള്‍, മികച്ച സമ്പ്രദായങ്ങളള്‍ മുന്നോട്ടുള്ള വഴി' എന്നതായിരുന്നു ശില്പശാലയുടെ വിഷയം.

കേരളത്തില്‍ ഊര്‍ജ-നഗര മേഖലകളിലെ സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി ഫെബ്രുവരി 19ന് നിര്‍വഹിക്കും

February 17th, 09:40 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളത്തില്‍ വൈദ്യുതി-നഗരമേഖലകളിലെ സുപ്രധാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും 2021 ഫെബ്രുവരി 19 ന് വെള്ളിയാഴ്ച വൈകുന്നരം 4.30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും. കേരള മുഖ്യമന്ത്രി, വൈദ്യുതി-പാരമ്പര്യേതര- പുനരുല്‍പ്പാദക ഊര്‍ജ സഹമന്ത്രി, ഭവന -നഗരകാര്യ സഹമന്ത്രി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.