ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടി 2023ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 17th, 11:10 am
ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ മൂന്നാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. നേരത്തെ 2021ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ ലോകം മുഴുവന്‍ കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ പിടിയിലായിരുന്നു. കൊറോണയ്ക്ക് ശേഷം ലോകം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് ഒരു പുതിയ ലോകക്രമം രൂപപ്പെടുകയാണ്, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകക്രമത്തില്‍ ലോകം മുഴുവന്‍ പുതിയ പ്രതീക്ഷളോടെ ഭാരതത്തിലേക്ക് നോക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുടര്‍ച്ചയായി ശക്തിപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക ശക്തികളില്‍ ഒന്നായി ഭാരതം മാറുന്ന ദിവസം വിദൂരമല്ല. ലോകത്ത് ഏറ്റവുമധികം വ്യാപാരം നടക്കുന്നത് കടല്‍ മാര്‍ഗമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കൊറോണാനന്തര ലോകത്ത്, വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖലയും ആവശ്യമാണ്. അതുകൊണ്ടാണ് ഗ്ലോബല്‍ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ ഈ പതിപ്പ് കൂടുതല്‍ പ്രസക്തമായത്.ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
October 17th, 10:44 am
‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്വ്യവസ്ഥയുടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു
March 02nd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രി 2021 ലെ മാരിടൈം ഉച്ചകോടി ഉദ്ഘടാനം ചെയ്‌തു
March 02nd, 10:59 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 2021 ലെ ‘മാരിടൈം ഇന്ത്യ ഉച്ചകോടി വീഡിയോ കോൺഫറൻസിംഗിലൂടെ ’ ഉദ്ഘാടനം ചെയ്തു. ഡെൻമാർക്ക് ഗതാഗത മന്ത്രി ബെന്നി എംഗ്‌ലെബ്രെച്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ മൻസുഖ് മാണ്ഡവ്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.