തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രധാനമന്ത്രി പ്രാർത്ഥന നടത്തി

March 05th, 11:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ശ്രീ ഉജ്ജയിനി മഹാകാളി ദേവസ്ഥാനത്ത് പ്രാർത്ഥന നടത്തി.

പ്രധാനമന്ത്രി ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിച്ചു

February 25th, 01:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ ദ്വാരകാധീഷ് ക്ഷേത്രം സന്ദർശിച്ചു.

ബെയ്റ്റ് ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

February 25th, 12:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബെയ്റ്റ് ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.

ഗുജറാത്തിലെ മെഹ്സാനയിലുള്ള വാലിനാഥ് മഹാദേവ ക്ഷേത്രത്തിൽ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തി

February 22nd, 07:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്സാനയിലുള്ള വാലിനാഥ് മഹാദേവ ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തി.

ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും

February 21st, 11:41 am

ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും.

പ്രധാനമന്ത്രി ജനുവരി 22ന് അയോധ്യയിൽ പുതുതായി നിർമിച്ച ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ശ്രീരാമ ‘പ്രാണപ്രതിഷ്ഠാ’ചടങ്ങിൽ പങ്കെടുക്കും

January 21st, 09:04 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12ന് അയോധ്യയിൽ പുതുതായി നിർമിച്ച ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ശ്രീരാമ ‘പ്രാണപ്രതിഷ്ഠാ’ചടങ്ങിൽ പങ്കെടുക്കും. നേരത്തെ, 2023 ഒക്ടോബറിൽ പ്രധാനമന്ത്രിക്കു ‘പ്രാണപ്രതിഷ്ഠാ’ചടങ്ങിലേക്കു ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിരുന്നു.

ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

January 21st, 03:41 pm

ഈ ക്ഷേത്രം ശ്രീ കോതണ്ഡരാമ സ്വാമിക്ക് സമർപ്പിച്ചിരിക്കുന്നു. കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലുള്ള രാമൻ എന്നാണ്. ധനുഷ്കോടിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് വിഭീഷണൻ ശ്രീരാമനെ ആദ്യമായി കണ്ടുമുട്ടിയതെന്നും അഭയം തേടിയെന്നും പറയപ്പെടുന്നു. ശ്രീരാമൻ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നും ചില ഐതിഹ്യങ്ങൾ പറയുന്നു.

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

January 20th, 07:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.

January 20th, 07:38 pm

പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും

January 18th, 06:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.

പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി

January 17th, 05:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. സാംസ്‌കാരിക പ്രകടനത്തിന് സാക്ഷ്യം വഹിച്ച മോദി കലാകാരന്മാരെ ആദരിക്കുകയും ചെയ്തു.

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

January 17th, 01:59 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീ കാലാറാം മന്ദിറിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി

January 12th, 03:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കാലാറാം മന്ദിറിൽ ഇന്ന് ദർശനവും പൂജയും നടത്തി. ശ്രീറാം കുണ്ഡിലും പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി. സ്വാമി വിവേകാനന്ദന്റെ പ്രതിമയിൽ പുഷ്പാർച്ചനയും അദ്ദേഹം നടത്തി.

ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡില്‍ പ്രധാനമന്ത്രി മാ ബംലേശ്വരിക്ക് പൂജ നടത്തി

November 05th, 02:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡില്‍ മാ ബംലേശ്വരിയെ ആരാധിക്കുകയും സംസ്ഥാനത്തെ പൗരന്മാരുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി അനുഗ്രഹം തേടുകയും ചെയ്തു.

പ്രധാനമന്ത്രി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും

October 29th, 02:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30ന് രാവിലെ 10.30-ന് അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12ന് മെഹ്‌സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒക്ടോബർ 31ന് രാവിലെ 8ന് കേവഡിയ സന്ദർശിക്കുന്ന അദ്ദേഹം ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് അദ്ദേഹം ആരംഭ് 5.0ലെ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും.

ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ 1500 മീറ്റര്‍ ടി-20യില്‍ വെങ്കലം നേടിയ പൂജയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 28th, 08:35 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന വനിതകളുടെ 1500 മീറ്റര്‍ ടി-20 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ഒക്ടോബര്‍ 27ന് മധ്യപ്രദേശിലെ ചിത്രകൂട് സന്ദര്‍ശിക്കും

October 26th, 09:14 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബര്‍ 27 ന് മധ്യപ്രദേശ് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പ്രധാനമന്ത്രി സത്ന ജില്ലയിലെ ചിത്രകൂടില്‍ എത്തുകയും ശ്രീ സദ്ഗുരു സേവാ സംഘ് ട്രസ്റ്റില്‍ ഒന്നിലധികം പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. രഘുബീര്‍ മന്ദിറില്‍ പൂജയും ദര്‍ശനവും അദ്ദേഹം നടത്തും. ശ്രീരാമ സംസ്‌കൃത മഹാവിദ്യാലയം സന്ദര്‍ശനം, അന്തരിച്ച ശ്രീ അരവിന്ദ് ഭായ് മഫത്ലാലിന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന, ജാന്‍കികുണ്ഡ് ചികിത്സാശാലയുടെ പുതിയ വിഭാഗം ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനപരിപാടിയിലുണ്ട്.

പ്രധാനമന്ത്രി ഷിർദിയിലെ ശ്രീ സായിബാബ സമാധി ക്ഷേത്രം ദർശിച്ച് പൂജ നടത്തി

October 26th, 05:36 pm

മഹാരാഷ്ട്രയിലെ ഷിർദിയിലുള്ള ശ്രീ സായിബാബ സമാധി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനവും പൂജയും നടത്തി.

2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ വെള്ളി നേടിയ പൂജയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

October 25th, 09:37 pm

ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ വനിതകളുടെ ഡിസ്‌കസ് ത്രോ-എഫ്54/55 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ പൂജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരുടെ സമര്‍പ്പണം ഇന്ത്യക്ക് അഭിമാനമായെന്ന് അദ്ദേഹം പറഞ്ഞു. 'വനിതകളുടെ ഡിസ്‌കസ് ത്രോ-F54/55 ഇനത്തില്‍ പൂജയുടേതു മികച്ച പ്രകടനം. അവളുടെ അര്‍പ്പണബോധവും പ്രാഗത്ഭ്യവും തിളങ്ങി'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നിമിഷം പൂജ സമ്മാനിച്ചു എന്നും പ്രധാനമന്ത്രി കുറിച്ചു.'' വെള്ളി മെഡല്‍ നേടിയതിന് അവള്‍ക്ക് അഭിനന്ദനങ്ങള്‍''.