പൊഹരാദേവിയിലെ ബഞ്ജാര വിരാസത് മ്യൂസിയം ബഞ്ജാര സംസ്കാരം ആഘോഷിക്കാനുള്ള അഭിനന്ദനാർഹമായ ശ്രമമാണ് : പ്രധാനമന്ത്രി
October 05th, 04:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൊഹരാദേവിയിലെ ബഞ്ജാര വിരാസത് മ്യൂസിയം ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലും സംസ്‌കാരത്തിലും താല്പര്യമുള്ളവരെല്ലാം മ്യൂസിയം സന്ദർശിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.പ്രധാനമന്ത്രി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും
October 04th, 05:39 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ അഞ്ചിനു മഹാരാഷ്ട്ര സന്ദർശിക്കും. വാഷിമിലേക്കു പോകുന്ന അദ്ദേഹം പകൽ 11.15ഓടെ പൊഹരാദേവിയിലെ ജഗദംബ മാതാക്ഷേത്രത്തിൽ ദർശനം നടത്തും. വാഷിമിലെ സന്ത് സേവലാൽ മഹാരാജിന്റെയും സന്ത് രാംറാവു മഹാരാജിന്റെയും സമാധികളിലും അദ്ദേഹം ശ്രദ്ധാഞ്ജലിയർപ്പിക്കും. തുടർന്ന് 11.30ഓടെ, ബഞ്ജാര സമുദായത്തിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുന്ന ബഞ്ജാര പൈതൃക മ്യൂസിയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു പന്ത്രണ്ടോടെ കാർഷിക-മൃഗസംരക്ഷണ മേഖലകളുമായി ബന്ധപ്പെട്ട ഏകദേശം 23,300 കോടി രൂപയുടെ വിവിധ സംരംഭങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. വൈകുന്നേരം നാലിനു ഠാണെയിൽ 32,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. അതിനുശേഷം വൈകിട്ട് ആറോടെ BKC മെട്രോ സ്റ്റേഷനിൽ, BKC-യിൽനിന്നു മുംബൈയിലെ ആരേ JVLR വരെ സർവീസ് നടത്തുന്ന മെട്രോ ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ബികെസി, സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും.