ഹർദോയിലെ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 06th, 05:59 pm

ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. @PMOIndia സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ, അപകടത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ദുഃഖം അറിയിക്കുകയും ചെയ്തു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ പി.എം.ഒയിലെ ഉദ്യോഗസ്ഥർ ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ പങ്കെടുത്തു

September 17th, 02:17 pm

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 'ഏക് പേട് മാ കേ നാം' പ്രസ്ഥാനത്തില്‍ ഇന്ന് രാവിലെ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

June 21st, 02:26 pm

പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് രാവിലെ പത്താമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. പിഎംഒയിലെ സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ പി കെ മിശ്ര, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏറ്റെടുത്ത് ശ്രീ മോദി

June 10th, 05:33 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) ചുമതലയേറ്റെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രിയുടെ ഓഫീസിനെ സേവനസ്ഥാപനവും ജനങ്ങളുടെ പിഎംഒയും ആക്കാനുള്ള ശ്രമമാണു തുടക്കം മുതൽ നടന്നതെന്നു ശ്രീ മോദി പറഞ്ഞു. “പുതിയ ഊർജത്തിന്റെയും പ്രചോദനത്തിന്റെയും സ്രോതസ്സായി മാറുന്ന, ഉത്തേജകം പകരുന്ന ഘടകമായി പിഎംഒയെ വികസിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു” - പ്രധാനമന്ത്രി പറഞ്ഞു.

മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 21st, 11:04 pm

ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!

സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 21st, 05:40 pm

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ രാജസ്ഥാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

July 27th, 10:46 am

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ സന്ദർശനങ്ങളിലും താങ്കളെ എല്ലായ്‌പ്പോഴും ക്ഷണിച്ചിട്ടുണ്ട്, സാന്നിധ്യം കൊണ്ട് ആ പരിപാടികൾ തങ്ങൾ അനുഗ്രഹിച്ചിട്ടുമുണ്ട് .

ഒഡീഷ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

May 11th, 06:07 pm

ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ പട്നായിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ജോഷിമഠവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം ചേരും

January 08th, 02:19 pm

ബദരീനാഥിലേക്കുള്ള മുഖ്യ പ്രവേശനകവാടമായ ജോഷിമഠിൽ വ്യാപകമായി ഭൂമി ഇടിഞ്ഞു താഴുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, കാബിനറ്റ് സെക്രട്ടറിയുമായും കേന്ദ്രഗവണ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ദേശീയ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളുമായും ഇന്ന് ഉച്ചയ്ക്ക് ഉന്നതതല അവലോകനം നടത്തും.

ഗുജറാത്തിലെ ഗാന്ധിനഗറില്‍, ഇന്ത്യയില്‍ സുസുക്കിയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 28th, 08:06 pm

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ കൃഷ്ണ ചൗട്ടാല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാരുതി-സുസുക്കി, മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 28th, 05:08 pm

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന മന്ത്രി സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രസിഡന്റ് ജഗദീഷ് പഞ്ചല്‍, മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.

മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നോത്തും സംയുക്തമായി ഉദ്ഘാടനം ചെയ്തു

January 20th, 06:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്‌നോത്തും സംയുക്തമായി മൗറീഷ്യസിലെ സാമൂഹ്യഭവനപദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും മൗറീഷ്യസും വികസന മേഖലകളിലെ സഹകരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പില്‍ വരുത്തിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഇരു പ്രധാനമന്ത്രിമാരും അത്യാധുനിക സിവില്‍ സര്‍വീസ് കോളേജ്, 8 മെഗാവാട്ട് സോളാര്‍ പിവി ഫാം പദ്ധതികള്‍ക്കും തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ചടങ്ങുകള്‍ നടന്നത്. മൗറീഷ്യസിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ കാബിനറ്റ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

മൗറീഷ്യസില്‍ വികസന പദ്ധതികളുടെ സംയുക്ത ഉദ്ഘാടനത്തിലും സമാരംഭം കുറിയ്ക്കലിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഭിസംബോധന

January 20th, 04:49 pm

ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് വേണ്ടി മൗറീഷ്യസിലെ എല്ലാ സഹോദരീസഹോദരന്മാർക്കും ആശംസകൾ, ബോൺജോർ, തൈപ്പൂസം കാവടി ആശംസകൾ !

ദീപാവലി മിലാനിൽ പ്രധാനമന്ത്രി പിഎംഒ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നു

November 12th, 08:49 pm

പ്രധാനമന്ത്രിയുടെ വസതിയായ ലോക് കല്യാൺ മാർഗിൽ സംഘടിപ്പിച്ച ദീപാവലി മിലനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎംഒ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഈ അവസരത്തിൽ എല്ലാവർക്കും ഊഷ്മളമായ ദീപാവലി ആശംസകൾ അദ്ദേഹം അറിയിച്ചു.

ടൗട്ടെ’ ചുഴലിക്കാറ്റിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു് ചേർത്തു

May 15th, 06:54 pm

ടൗട്ടെ’ ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ നേരിടുന്നതിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉന്നതതല വിളിച്ചു ചേർത്തു.

കോവിഡ്-19 മഹാമാരിയുടെ സ്ഥിതിഗതികളും പ്രതിരോധകുത്തിവയ്പ്പ് നല്‍കലും വിതരണവും കാര്യനിവര്‍ഹണവും സംബന്ധിച്ച യോഗത്തില്‍ പ്രധാനമന്ത്രി ആദ്ധ്യക്ഷ്യം വഹിച്ചു

October 17th, 04:25 pm

സാര്‍സ്‌കോവ്-2 (കോവിഡ്-19 വൈറസ്) ജീനോം സംബന്ധിച്ച ഇന്ത്യയില്‍ ഐ.സി.എം.ആറും ഡി/ഒ ബയോടെക്‌നോളജിയും (ഡി.ബി.ടി) നടത്തിയ രണ്ടു വിശാല പഠനങ്ങള്‍ വൈറസ് ജനിതമായി സ്ഥായിയായി നില്‍ക്കുന്നുവെന്നും അതില്‍ വലിയ ഉള്‍പരിവര്‍ത്തനം (മ്യൂട്ടേഷന്‍) ഉണ്ടായിട്ടില്ലെന്നുമാണ് പറയുന്നത്.

ദേശീയ തലസ്ഥാനപ്രദേശത്ത് അന്തരീക്ഷ മലിനീകരണ നിയന്ത്രണം: നടപടികളെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി

September 19th, 06:57 pm

ഡല്‍ഹിയിലെ ദേശീയ തലസ്ഥാന പ്രദേശത്ത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് രൂപീകരിച്ച ഉന്നതതല ദൗത്യസേന പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി കെ മിശ്രയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പരിസ്ഥിതി, വനം-കാലാവസ്ഥ വ്യതിയാനം, കൃഷി, റോഡ്, പെട്രോളിയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വിഭാഗങ്ങളിലെ ഉള്‍പ്പെടെ വിവിധ വകുപ്പ്/മന്ത്രാലയ സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

PMO reviews efforts of eleven Empowered Groups towards tackling COVID-19

April 10th, 02:50 pm

A meeting of the Empowered Groups of Officers, to tackle the challenges emerging as a result of spread of COVID-19, was held today under the Chairmanship of Principal Secretary to Prime Minister.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പ് പ്രധാനമന്ത്രിയുടെ ഓഫീസ് അവലോകനം ചെയ്തു

March 04th, 05:49 pm

ഇന്നു നടന്ന യോഗം ഇതുവരെ നടന്ന അവലോകനങ്ങളില്‍ അവസാനത്തേത്; ആദ്യ യോഗം നടന്നത് 2020 ജനുവരി 25ന്

തന്റെ വാരണാസി സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച്ച നടത്തിയ റിക്ഷാ ഡ്രൈവറെ കുറിച്ച് കൂടുതൽ അറിയുക

February 18th, 12:44 pm

നിരവധി വികസന പദ്ധതികൾ ആരംഭിക്കുന്നതിനായി ഫെബ്രുവരി 16 ന് തന്റെ നിയോജകമണ്ഡലമായ വാരണാസിയിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രി മോദി, റിക്ഷാ ഡ്രൈവറായ മംഗൽ കെവത്തിനെ സന്ദർശിച്ചു, മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മംഗൽ കെവാത്ത് പ്രധാനമന്ത്രി മോദിക്ക് ക്ഷണക്കത്ത അയച്ചിരുന്നു