സഹകരണ മേഖലയിലെ സുപ്രധാന സംരംഭങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 10:36 am
'വികസിത് ഭാരത്' എന്ന 'അമൃത് യാത്ര'യിലെ മറ്റൊരു സുപ്രധാന നേട്ടത്തിന് ഇന്ന് 'ഭാരത് മണ്ഡപം' സാക്ഷ്യം വഹിക്കുകയാണ്. രാജ്യം കൈക്കൊണ്ട 'സഹക്കാര്‍ സേ സമൃദ്ധി' (സഹകരണത്തിലൂടെയുള്ള അഭിവൃദ്ധി) എന്ന പ്രമേയം യാഥാര്‍ഥ്യമാക്കുന്ന ദിശയിലാണ് ഇന്ന് നാം മുന്നേറുന്നത്. കൃഷിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണമേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കണക്കിലെടുത്ത് ഞങ്ങള്‍ ഒരു പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ചു. ഇന്ന് ഈ പരിപാടിയും അതേ ഉത്സാഹത്തിലാണ് നടക്കുന്നത്. ഇന്ന്, നമ്മുടെ കര്‍ഷകര്‍ക്കായി ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതി ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു... സംഭരണ പദ്ധതി. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് വെയര്‍ഹൗസുകളും ഗോഡൗണുകളും നിര്‍മ്മിക്കും. ഇന്ന്, 18,000 PACS (പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികള്‍) കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഒരു സുപ്രധാന ദൗത്യം പൂര്‍ത്തിയായി. ഈ പദ്ധതികളെല്ലാം കാര്‍ഷികമേഖലയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒരു പുതിയ നിറവ് നല്‍കും. പ്രധാനപ്പെട്ടതും ദൂരവ്യാപകവുമായ ഈ സംരംഭങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു, ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
February 24th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. 11 സംസ്ഥാനങ്ങളിലെ 11 പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണസംഘങ്ങളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയുടെ' പ്രാരംഭ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍ സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നബാര്‍ഡിന്റെ പിന്തുണയോടെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍സിഡിസി) സഹകരണത്തോടെയും പിഎസിഎസ് സംഭരണശാലകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യം (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് സംരംഭം നടപ്പിലാക്കുന്നത്. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കരുത്തേകാനും ലക്ഷ്യമിട്ടുള്ള 'സഹകാര്‍ സേ സമൃദ്ധി' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.വിഡിയോ കോണ്‍ഫറന്‍സ് വഴി വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 18th, 12:47 pm
വികസിത് ഭാരത് സങ്കല്‍പ് യാത്ര രണ്ട് മാസം പൂര്‍ത്തിയാക്കി. ഈ യാത്രയില്‍ സഞ്ചരിക്കുന്ന 'വികാസ് രഥം' (വികസന രഥം) 'വിശ്വാസ രഥം' (ആത്മവിശ്വാസ രഥം) ആണ്, ഇപ്പോള്‍ ആളുകള്‍ ഇതിനെ 'ഗ്യാരന്റി വാലാ രഥ്' (ഗ്യാരണ്ടി രഥം) എന്നും വിളിക്കുന്നു. ആരും പിന്തള്ളപ്പെടില്ലെന്നും ഒരു പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മോദിയുടെ ഉറപ്പുള്ള വാഹനം ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ജനുവരി 26 വരെ ഈ യാത്ര ആസൂത്രണം ചെയ്തിരുന്നു, എന്നാല്‍ ഇത്രയധികം പിന്തുണയും വര്‍ധിച്ച ഡിമാന്‍ഡും ഉള്ളതിനാല്‍, എല്ലാ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ പറയുന്നത് മോദിയുടെ ഉറപ്പുള്ള വാഹനം അവരുടെ സ്ഥലത്തേക്ക് വരണം എന്നാണ്. ഇത് അറിഞ്ഞത് മുതല്‍, ജനുവരി 26ന് അപ്പുറം ഇത് കുറച്ച് കൂടി നീട്ടാന്‍ ഞാന്‍ നമ്മുടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് ആവശ്യമാണ്, ആവശ്യമുണ്ട്, അതിനാല്‍ ഞങ്ങള്‍ അത് നിറവേറ്റണം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയിലും മോദിയുടെ ഉറപ്പുള്ള വാഹനം തുടരുമെന്ന് തീരുമാനമായേക്കും.പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി
January 18th, 12:46 pm
രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.രാജസ്ഥാനിലെ സിക്കാറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 12:00 pm
ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പിഒകൾ) നമ്മുടെ കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻഡിസി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
July 27th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 1.25 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കൽ, സൾഫർ പൂശിയ യൂറിയായ 'യൂറിയ ഗോൾഡ്' പുറത്തിറക്കൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1600 കാർഷികോൽപ്പാദന സംഘടനകളെ (എഫ്‌പിഒ)ഉൾപ്പെടുത്തൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കൾക്ക് അനുവദിക്കൽ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ 5 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ 7 മെഡിക്കൽ കോളേജുകൾക്കു തറക്കല്ലിട്ടു. ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.പതിനേഴാമത് ഇന്ത്യന്‍ സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 01st, 11:05 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ അമിത് ഷാ, ദേശീയ സഹകരണ യൂണിയന്‍ പ്രസിഡന്റ് ശ്രീ. ദിലീപ് സംഘാനി, ഡോ. ചന്ദ്രപാല്‍ സിംഗ് യാദവ്, രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉള്ള എല്ലാ സഹകരണ യൂണിയനുകളിലെയും അംഗങ്ങള്‍, നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളേ മാന്യരേ, 17-ാമത് ഇന്ത്യന്‍ സഹകരണ സമ്മേളനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ഈ സമ്മേളനത്തിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു!പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു
July 01st, 11:00 am
അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടന്ന പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 'അമൃതകാലം: ഊർജസ്വലമായ ഇന്ത്യക്കായി സഹകരണത്തിലൂടെ സമൃദ്ധി' എന്നതാണു പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിന്റെ പ്രധാന പ്രമേയം. സഹകരണ വിപണനത്തിനുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിന്റെ ഇ-പോർട്ടലുകളും സഹകരണ വിപുലീകരണ, ഉപദേശക സേവന പോർട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു.I guarantee that the strictest possible action will be taken against the corrupt: PM Modi
June 27th, 12:04 pm
PM Modi flagged off five Vande Bharat Trains that will connect the six states of India including Madhya Pradesh, Goa, Karnataka, Jharkhand, Maharashtra and Bihar. After this, he addressed a public meeting on ‘Mera Booth Sabse Majboot’ in Bhopal. PM Modi acknowledged the role of the state of Madhya Pradesh in making the BJP the biggest political party in the world.PM Modi addresses Party Karyakartas during ‘Mera Booth Sabse Majboot’ in Bhopal, Madhya Pradesh
June 27th, 11:30 am
PM Modi flagged off five Vande Bharat Trains that will connect the six states of India including Madhya Pradesh, Goa, Karnataka, Jharkhand, Maharashtra and Bihar. After this, he addressed a public meeting on ‘Mera Booth Sabse Majboot’ in Bhopal. PM Modi acknowledged the role of the state of Madhya Pradesh in making the BJP the biggest political party in the world.കർണാടകയെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമാക്കുകയാണ് ബിജെപിയുടെ സങ്കൽപമെന്ന് കോലാറിൽ പ്രധാനമന്ത്രി മോദി
April 30th, 12:00 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോലാറിൽ പൊതുപ്രസംഗം നടത്തുന്നതോടെ വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “കർണ്ണാടകയിലെ ഈ തിരഞ്ഞെടുപ്പ് വരുന്ന 5 വർഷത്തേക്ക് എംഎൽഎയോ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കാനുള്ളതല്ല. വരാനിരിക്കുന്ന 25 വർഷത്തിനുള്ളിൽ വികസിത ഇന്ത്യയുടെ റോഡ്‌മാപ്പിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് ഈ തിരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ മൂന്ന് പൊതു റാലികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു
April 30th, 11:40 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോലാറിലും, ചന്നപട്ടണയിലും, ബേലൂരിലും പൊതു പ്രസംഗം നടത്തിയതോടെ വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആക്കം കൂടി. കർണാടകയിൽ പൂർണ്ണ ഭൂരിപക്ഷമുള്ള ബിജെപി സർക്കാരിനായി പ്രധാനമന്ത്രി മോദി ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടി.കിസാൻ ക്രെഡിറ്റ് കാർഡ് നമ്മുടെ കഠിനാധ്വാനികളായ കർഷകർക്ക് ജീവിതം എളുപ്പമാക്കുന്നു: പ്രധാനമന്ത്രി
April 06th, 11:23 am
കിസാൻ ക്രെഡിറ്റ് കാർഡ് നമ്മുടെ കഠിനാധ്വാനികളായ കർഷകർക്ക് ജീവിതം എളുപ്പമാക്കുന്നുവെന്നും അതിന്റെ പ്രധാന ലക്ഷ്യവും അതുതന്നെയാണെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രി ഫെബ്രുവരി 27ന് കർണാടക സന്ദർശിക്കും
February 25th, 01:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഫെബ്രുവരി 27-ന് കർണാടക സന്ദർശിക്കും. രാവിലെ ഏകദേശം 11:45 ന് , പ്രധാനമന്ത്രി ശിവമൊഗ്ഗ വിമാനത്താവളം നടന്ന് പരിശോധിക്കും. അതിനുശേഷം അദ്ദേഹം ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശിവമൊഗ്ഗയിൽ നടത്തും. തുടർന്ന് ഉച്ചതിരിഞ്ഞു ഏകദേശം 3:15 ന് , പ്രധാനമന്ത്രി ബെലഗാവിയിൽ ഒന്നിലധികം വികസന സംരംഭങ്ങളുടെ ,തറക്കലിടലും സമർപ്പണവും നടത്തും. പിഎം-കിസാന്റെ 13-ാം ഗഡുവിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.ത്രിപുരയിലെ ജനങ്ങൾ 'റെഡ് സിഗ്നൽ' നീക്കി 'ഇരട്ട എഞ്ചിൻ സർക്കാരിനെ' തിരഞ്ഞെടുത്തു: പ്രധാനമന്ത്രി മോദി അഗർത്തലയിൽ
February 13th, 04:20 pm
ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഗർത്തലയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇടതുപക്ഷ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു, അവർ വർഷങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഇടതുപക്ഷ ഭരണം ത്രിപുരയെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനങ്ങൾക്ക് ഇവിടെ നിലനിന്ന അവസ്ഥ മറക്കാൻ കഴിയില്ല.ത്രിപുരയിലെ അഗർത്തലയിൽ മോദി പ്രചാരണം നടത്തി
February 13th, 04:19 pm
ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഗർത്തലയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഇടതുപക്ഷ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു, അവർ വർഷങ്ങളായി സംസ്ഥാനത്തെ കൊള്ളയടിക്കുകയും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു. ഇടതുപക്ഷ ഭരണം ത്രിപുരയെ നാശത്തിന്റെ പാതയിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ജനങ്ങൾക്ക് ഇവിടെ നിലനിന്ന അവസ്ഥ മറക്കാൻ കഴിയില്ല.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി
February 08th, 04:00 pm
ആരംഭിക്കുന്നതിന്, രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, കൂടാതെ മുമ്പ് പലതവണ രാഷ്ട്രപതിമാരുടെ അഭിസംബോധനകൾക്ക് നന്ദി പറയാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്നാൽ ഇത്തവണ, മാഡം പ്രസിഡന്റിന് നന്ദി പറയുന്നതിന് പുറമെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രപതി തന്റെ ദർശനപരമായ പ്രസംഗത്തിൽ നമ്മെയും കോടിക്കണക്കിന് രാജ്യക്കാരെയും നയിച്ചു. റിപ്പബ്ലിക്കിന്റെ തലവിയെന്ന നിലയിലുള്ള അവരുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാർക്കും പെൺമക്കൾക്കും വലിയ പ്രചോദനം നൽകുന്ന അവസരവുമാണ്.ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രിയുടെ മറുപടി
February 08th, 03:50 pm
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി.കർണാടകയിലെ യാദ്ഗിർ ജില്ലയിലെ കൊടേക്കലിൽ ശിലാസ്ഥാപന ചടങ്ങിലും വികസന പദ്ധതികളുടെ സമർപ്പണത്തിലും പ്രധാനമന്ത്രിയുടെ പ്രസംഗം
January 19th, 12:11 pm
കർണാടക ഗവർണർ ശ്രീ തവർ ചന്ദ് ഗെലോട്ട് ജി, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മായി ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ഭഗവന്ത് ഖുബാജി, കർണാടക ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വൻതോതിൽ എത്തിയ എന്റെ പ്രിയ സഹോദരീസഹോദരന്മാർ. ഞങ്ങളെ അനുഗ്രഹിക്കാൻ!കർണാടകത്തിലെ കൊടേക്കലിൽ പ്രധാനമന്ത്രി വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
January 19th, 12:10 pm
കർണാടകത്തിലെ യാദ്‌ഗിറിലെ കൊടേക്കലിൽ ജലസേചനം, കുടിവെള്ളം, ദേശീയപാത വികസനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും സമർപ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു നിർവഹിച്ചു. ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള യാദ്ഗിർ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതി, സൂറത്ത്-ചെന്നൈ അതിവേഗപാത എൻഎച്ച്-150 സിയുടെ 65.5 കിലോമീറ്റർ ഭാഗം (ബഡദാൾ മുതൽ മാരഡഗി എസ് അന്ദോള വരെ) എന്നിവയുടെ തറക്കല്ലിടലും നാരായണപൂർ ലെഫ്റ്റ് ബാങ്ക് കനാൽ വിപുലീകരണ-നവീകരണ ആധുനികവൽക്കരണ പദ്ധതി (എൻഎൽബിസി - ഇആർഎം) ഉദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു.