ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ
December 16th, 03:26 pm
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും 2024 ഡിസംബർ 16ന്, ശ്രീലങ്ക പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 15th, 10:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2024 ഡിസംബർ 13 മുതൽ 15 വരെ ഡൽഹിയിലാണ് ത്രിദിന സമ്മേളനം നടന്നത്.ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും ലോജിസ്റ്റിക് ചെലവും എണ്ണ ഇറക്കുമതിയും CO2 പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഇന്ത്യൻ റെയിൽവേയിലുടനീളമുള്ള മൂന്ന് ബഹുപാതാ പദ്ധതികൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
November 25th, 08:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി മൊത്തം 7927 കോടി രൂപ (ഏകദേശം) ചെലവുവരുന്ന റെയിൽവേ മന്ത്രാലയത്തിന്റെ മൂന്ന് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി.സുഗമമായ യാത്രാ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കൽ, എണ്ണ ഇറക്കുമതി കുറയ്ക്കൽ, കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറയ്ക്കൽ, മികച്ച കണക്റ്റിവിറ്റി എന്നിവയ്ക്കായി 5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന, 6798 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന രണ്ടു പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം
October 24th, 03:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയിൽവേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികൾക്ക് അംഗീകാരം നൽകി.പതിനാറാം ബ്രിക്സ് ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
October 23rd, 05:22 pm
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ, ബ്രിക്സ് നിരവധി നാഴികക്കല്ലുകൾ പിന്നിട്ടിട്ടുണ്ട്. വരുംകാലങ്ങളിൽ, ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ ഫലപ്രദമായ മാധ്യമമായി ഈ സംഘടന ഉയർന്നുവരുമെന്ന് എനിക്കുറപ്പുണ്ട്.പിഎം ഗതിശക്തി 3 വർഷം പിന്നിടുന്ന വേളയിൽ, പ്രധാനമന്ത്രി ഭാരത് മണ്ഡപത്തിലെ അനുഭൂതികേന്ദ്രം സന്ദർശിച്ചു
October 13th, 09:44 pm
പിഎം ഗതിശക്തി മൂന്നുവർഷം പൂർത്തിയാക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഭാരത് മണ്ഡപത്തിലെ അനുഭൂതികേന്ദ്രം സന്ദർശിച്ചു. ഇന്ത്യയുടെ അടിസ്ഥാനസൗകര്യ വികസനയാത്രയ്ക്കു ഗതിവേഗം പകരുന്നതിൽ പിഎം ഗതിശക്തി നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നു ശ്രീ മോദി പറഞ്ഞു.3 വർഷം പൂർത്തിയാക്കിയ പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
October 13th, 10:32 am
3 വർഷം പൂർത്തിയാക്കിയ പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.Reform, Perform and Transform has been our mantra: PM Modi at the ET World Leaders’ Forum
August 31st, 10:39 pm
Prime Minister Narendra Modi addressed the Economic Times World Leaders Forum. He remarked that India is writing a new success story today and the impact of reforms can be witnessed through the performance of the economy. He emphasized that India has at times performed better than expectations.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു
August 31st, 10:13 pm
രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറത്തിൽ അതിശയകരമായ ചർച്ചകൾ നടക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകം ഇന്ത്യയെ വിശ്വസിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതിക്ക് (NICDP) കീഴിൽ 12 വ്യാവസായിക നോഡുകൾക്ക്/നഗരങ്ങൾക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം
August 28th, 05:46 pm
രാജ്യത്ത് പുതിയ വ്യാവസായിക സ്മാർട്ട് സിറ്റികൾക്ക് അംഗീകാരം. ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് (എൻഐസിഡിപി) കീഴിൽ 28,602 കോടി രൂപയുടെ 12 പുതിയ പദ്ധതി നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി. ഈ നീക്കം, വ്യവസായ നോഡുകളുടെയും നഗരങ്ങളുടെയും ശക്തമായ ശൃംഖല സൃഷ്ടിച്ച് രാജ്യത്തിന്റെ വ്യാവസായിക മേഖലയിൽ പരിവർത്തനം കൊണ്ടുവരും. ഇത് സാമ്പത്തിക വളർച്ചയും ആഗോള മത്സരക്ഷമതയും ഗണ്യമായി വർദ്ധിപ്പിക്കും.രണ്ടു പുതിയ ലൈനുകള്‍ക്കും ഇന്ത്യന്‍ റെയില്‍വേയിലുടനീളം ബഹുതല ട്രാക്കിംഗ് പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
August 28th, 05:38 pm
അംഗീകാരം നല്‍കിയ പദ്ധതികള്‍ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും മെച്ചപ്പെടുത്തും. നിലവിലുള്ള ലൈനുകളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഗതാഗത ശൃംഖലകളും മെച്ചപ്പെടുത്തും. അതിലൂടെ വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കുകയും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.ഐഐടി ഗുവാഹത്തി വികസിത ഭാരത് അംബാസഡർ ക്യാമ്പസ് ഡയലോഗ് നടത്തി
March 14th, 08:37 pm
2024 മാർച്ച് 14-ന് വികസിത ഭാരത് അംബാസഡർ-കാമ്പസ് ഡയലോഗിന് ആതിഥേയത്വം വഹിച്ചതിനാൽ ഐഐടി ഗുവാഹത്തിയിലെ ഡോ ഭൂപൻ ഹസാരിക ഓഡിറ്റോറിയം ആവേശവും ഊർജവും നിറഞ്ഞതായിരുന്നു. വികസിത ഭാരത് അംബാസഡറുടെ ബാനറിൽ സംഘടിപ്പിച്ച 15-ാമത് പരിപാടിയായ ഈ സംഗമം 1,400-ലധികം വിദ്യാർത്ഥികളെയും അധ്യാപകരെയും ആകർഷിച്ചു, ഇത് ആകർഷകമായ ചർച്ചയ്ക്ക് വേദിയൊരുക്കി.ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:00 am
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
March 12th, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.തൂത്തുക്കുടിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ ഉദ്ഘാടന/ സമർപ്പണ വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
February 28th, 10:00 am
വേദിയിലുള്ള തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി ജി, എന്റെ സഹപ്രവർത്തകൻ സർബാനന്ദ് സോണോവാൾ ജി, ശ്രീപദ് നായക് ജി, ശാന്തനു ഠാക്കുർ ജി, എൽ മുരുകൻ ജി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, മറ്റു വിശിഷ്ടവ്യക്തികളേ, മഹതികളേ മാന്യരേ, വണക്കം!തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
February 28th, 09:54 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ 17,300 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. വി. ഒ. ചിദംബരനാര്‍ തുറമുഖത്ത് ഔട്ടര്‍ ഹാര്‍ബര്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഹരിത് നൗക പദ്ധതിയുടെ കീഴില്‍ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഉള്‍നാടന്‍ ജലപാത കപ്പലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 75 വിളക്കുമാടങ്ങളില്‍ അദ്ദേഹം ടൂറിസ്റ്റ് സൗകര്യങ്ങള്‍ സമര്‍പ്പിച്ചു. വഞ്ചി മണിയച്ചി-തിരുനെല്‍വേലി സെക്ഷന്‍, മേലപ്പാളയം-ആറല്‍വയ്മൊളി സെക്ഷന്‍ എന്നീ ഭാഗങ്ങൾ ഉള്‍പ്പെടെ വഞ്ചി മണിയച്ചി - നാഗര്‍കോവില്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള റെയില്‍ പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 4,586 കോടി രൂപ ചെലവില്‍ വികസിപ്പിച്ച നാല് റോഡ് പദ്ധതികള്‍ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ സമര്‍പ്പിച്ചു.തമിഴ്‌നാട്ടിലെ മധുരയില്‍ ഓട്ടോമോട്ടീവ് എം.എസ്.എം.ഇകള്‍ക്കായുള്ള ഡിജിറ്റല്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 06:30 pm
നിങ്ങളെ കാത്തിരിക്കാന്‍ ഇടയാക്കികൊണ്ട് ഇവിടെ എത്താന്‍ വൈകിയതിന് നിങ്ങളോട് എല്ലാവരോടും ആദ്യമായും പ്രധാനമായും, ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇന്ന് രാവിലെ നിശ്ചിയിച്ച സമയത്തുതന്നെയാണ് ഞാന്‍ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്, എന്നാല്‍ വിവിധ പരിപാടികളുണ്ടായിരുന്നതില്‍ ഓരോന്നിനും 5 മുതല്‍ 10 മിനിറ്റ് വരെ കൂടുതലായതിനാല്‍, ഞാന്‍ വൈകി. അതിനാല്‍, വൈകിയതിന് എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ മധുരയില്‍ ‘ഭാവി സൃഷ്ടിക്കല്‍ - ഓട്ടോമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്തു
February 27th, 06:13 pm
തമിഴ്നാട്ടിലെ മധുരയില്‍ ഇന്നു നടന്ന ‘ഭാവി സൃഷ്ടിക്കല്‍ -ഓട്ടാമോട്ടീവ് എംഎസ്എംഇ സംരംഭകര്‍ക്കുള്ള ഡിജിറ്റല്‍ മൊബിലിറ്റി’ പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ (എംഎസ്എംഇ) അഭിസംബോധന ചെയ്തു. ഗാന്ധിഗ്രാമില്‍ പരിശീലനം ലഭിച്ച വനിതാ സംരംഭകരുമായും സ്‌കൂള്‍ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 02nd, 04:31 pm
ഇപ്പോള്‍, ഞാന്‍ പിയൂഷ് ജി പറയുന്നത് കേള്‍ക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു - 'നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു'. എന്നിരുന്നാലും, ഇവിടെ സന്നിഹിതരാകുന്ന തരത്തിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ നിരീക്ഷിച്ചാല്‍, ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. ഒന്നാമതായി, ഈ ഗംഭീരമായ ഇവന്റ് സംഘടിപ്പിച്ചതിന് ഓട്ടോമോട്ടീവ് വ്യവസായത്തിന് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഇന്ന് എല്ലാ സ്റ്റാളുകളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഞാന്‍ കണ്ടവ വലിയ മതിപ്പ് സൃഷ്ടിച്ചു. നമ്മുടെ നാട്ടിലെ ഇത്തരം സംഭവങ്ങള്‍ വലിയ സന്തോഷം നല്‍കുന്നു. ഞാന്‍ ഒരിക്കലും ഒരു കാറോ സൈക്കിളോ പോലും വാങ്ങിയിട്ടില്ല, അതിനാല്‍ എനിക്ക് അക്കാര്യത്തില്‍ പരിചയമില്ല. ഈ എക്‌സ്‌പോ കാണാന്‍ വരാന്‍ ഡല്‍ഹിയിലെ ജനങ്ങളെയും ഞാന്‍ പ്രോത്സാഹിപ്പിക്കും. ഈ ഇവന്റ് മൊബിലിറ്റി കമ്മ്യൂണിറ്റിയെയും മുഴുവന്‍ വിതരണ ശൃംഖലയെയും ഒരു പ്ലാറ്റ്‌ഫോമില്‍ ഒരുമിച്ച് കൊണ്ടുവന്നു. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ നിങ്ങളെ എല്ലാവരെയും ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെ ആദ്യ ടേമില്‍ ഞാന്‍ ഒരു ആഗോള തലത്തിലുള്ള മൊബിലിറ്റി കോണ്‍ഫറന്‍സ് ആസൂത്രണം ചെയ്തിരുന്നതായി നിങ്ങളില്‍ ചിലര്‍ ഓര്‍ക്കുന്നുണ്ടാകും. ആ കാലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ബാറ്ററികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ കാരണം, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള അതിവേഗ പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍, ആഗോള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തതായി കാണാനാകും. ഇന്ന്, എന്റെ രണ്ടാം ടേമില്‍, കാര്യമായ പുരോഗതി കൈവരിച്ചതായി ഞാന്‍ കാണുന്നു. മൂന്നാം ടേമില്‍.... ജ്ഞാനികളോട് ഒരു വാക്ക് മതിയെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ മൊബിലിറ്റി മേഖലയുടെ ഭാഗമായതിനാല്‍, ഈ സന്ദേശം രാജ്യത്തുടനീളം അതിവേഗം വ്യാപിക്കും.പ്രധാനമന്ത്രി ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു
February 02nd, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ മൊബിലിറ്റി എക്സിബിഷൻ ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു. എക്സ്‌പോ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യശൃംഖലകളിലുടനീളമുള്ള ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതാണു ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംഗമം, സംസ്ഥാനസെഷനുകൾ, റോഡ് സുരക്ഷാ പവലിയൻ, ഗോ-കാർട്ടിങ് പോലുള്ള പൊതു കേന്ദ്രീകൃത ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എക്സ്പോ.