മേഘാലയയിലെ ഷില്ലോങ്ങിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
December 18th, 04:22 pm
മേഘാലയ ഗവർണർ ബ്രിഗേഡിയർ .ബി ഡി മിശ്ര ജി, മേഘാലയ മുഖ്യമന്ത്രി സാംഗ്മാ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ശ്രീ അമിത് ഭായ് ഷാ, സർബാനന്ദ സോനോവാൾ ജി, കിരൺ റിജിജു ജി, ജി കിഷൻ റെഡ്ഡി ജി, ബി എൽ വർമ ജി, മണിപ്പൂർ, മിസോറാം, അസം, അരുണാചൽ പ്രദേശ്, ത്രിപുര, ത്രിപുര മുഖ്യമന്ത്രിമാരേ സിക്കിമും മേഘാലയയിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ !മേഘാലയയിലെ ഷില്ലോങ്ങില്‍ 2450 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
December 18th, 11:15 am
മേഘാലയയിലെ ഷില്ലോങ്ങില്‍ 2450 കോടിരൂപയിലധികം ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു. അതിന് മുന്‍പ് ഷില്ലോങ്ങിലെ സ്‌റ്റേറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കുകയും അതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.അസമിലെ കാന്‍സര്‍ ആശുപത്രികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വ്വഹിച്ചു പ്രധാനമന്ത്രി ചെയ്ത പ്രസംഗം
April 28th, 02:30 pm
അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി ജി, അസമിന്റെ ജനകീയനും ഊര്‍ജ്ജസ്വലനുമായ മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ ശ്രീ സര്‍ബാനന്ദ സോനോവാള്‍ ജി, ശ്രീരാമേശ്വര്‍ തേലി ജി, വികസനത്തിന് ഗണ്യമായ സംഭാവന നല്‍കിയ ശ്രീ രത്തന്‍ ടാറ്റജി, അസം ഗവണ്‍മെന്റിലെ മന്ത്രിമാര്‍ ശ്രീ കേശബ് മഹന്ത ജി, അജന്ത നിയോഗ് ജി, അതുല്‍ ബോറ ജി, ഈ മണ്ണിന്റെ പുത്രനും നീതിന്യായ രംഗത്ത് മികച്ച സേവനങ്ങള്‍ അര്‍പ്പിക്കുകയും പാര്‍ലമെന്റില്‍ നിയമങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്ന ശ്രീ രഞ്ജന്‍ ഗൊഗോയ് ജി, എംപിമാര്‍, എംഎല്‍എമാര്‍, എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!പ്രധാനമന്ത്രി ഏഴ് കാന്‍സര്‍ ആശുപത്രികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും അസമിലുടനീളം ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു
April 28th, 02:29 pm
അസമിലെ ആറ് കാന്‍സര്‍ ആശുപത്രികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദിബ്രുഗഡില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ദിബ്രുഗഡ്, കൊക്രജാര്‍, ബാര്‍പേട്ട, ദരാംഗ്, തേസ്പൂര്‍, ലഖിംപൂര്‍, ജോര്‍ഹട്ട് എന്നിവിടങ്ങളിലാണ് ഈ കാന്‍സര്‍ ആശുപത്രികള്‍്. ദിബ്രുഗഡിലെ പുതിയ ആശുപത്രി നേരത്തേ സന്ദര്‍ശിച്ച പ്രധാനമന്ത്രി അതു രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ധൂബ്രി, നല്‍ബാരി, ഗോള്‍പാറ, നാഗോണ്‍, ശിവസാഗര്‍, ടിന്‍സുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിലായി ഏഴ് പുതിയ കാന്‍സര്‍ ആശുപത്രികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അസം ഗവര്‍ണര്‍ ശ്രീ ജഗദീഷ് മുഖി, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, കേന്ദ്രമന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീരാമേശ്വര്‍ തേലി, മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ ശ്രീ രഞ്ജന്‍ ഗൊഗോയ്, പ്രമുഖ വ്യവസായി ശ്രീ രത്തന്‍ ടാറ്റ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.