'ഏക് പേട് മാ കേ നാം' എന്ന പേരില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ച ഉപരാഷ്ട്രപതിയെ പ്രധാനമന്ത്രി പ്രശംസിച്ചു
July 27th, 10:04 pm
തന്റെ അമ്മയുടെ ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ ഒരു വൃക്ഷത്തൈ നട്ടത് പ്രചോദനം നല്‍കുന്ന ഒന്നാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഭരണഘടനയിലും ജനാധിപത്യ സംവിധാനങ്ങളിലും അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചതിന് ജനങ്ങൾക്ക് നന്ദി: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
June 30th, 11:00 am
സുഹൃത്തുക്കളേ, നമ്മുടെ ഭരണഘടനയിലും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചതിന് നാട്ടുകാര്‍ക്ക് ഇന്ന് ഞാന്‍ നന്ദി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു 24ലെ തെരഞ്ഞെടുപ്പ്. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ്. ലോകത്തിലെ ഒരു രാജ്യത്തും ഇത്രയും വലിയ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
June 14th, 09:54 pm
ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണത്തിനും ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളമായ ആതിഥേയത്വത്തിനും പ്രധാനമന്ത്രി മെലോണിയോട് എന്റെ ഹൃദയംഗമമായ നന്ദി ആദ്യമേ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന് ജന്മദിനാശംസകള്‍ നേരുന്നു. ജി-7 ഉച്ചകോടിയിലെ വിശിഷ്ടവും ചരിത്രപരവുമായ നിമിഷമാണിത്. ഈ ഗ്രൂപ്പിന്റെ 50-ാം വാര്‍ഷികത്തില്‍ G-7-ലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.ജി7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ വിഷയങ്ങളിൽ നടന്ന ഔട്ട്റീച്ച് സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി
June 14th, 09:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റലിയിലെ അപൂലിയയിൽ നടന്ന ജി 7 ഉച്ചകോടിയിൽ നിർമിതബുദ്ധി, ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള ഔട്ട്റീച്ച് സെഷനെ അഭിസംബോധന ചെയ്തു. ജി7 അമ്പതുവർഷം എന്ന നാഴികക്കല്ലു പിന്നിട്ട വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.