List of Outcomes : State Visit of Prime Minister to Guyana (November 19-21, 2024)

November 20th, 09:55 pm

During PM Modi's state visit to Guyana, several key MoUs were signed. These included cooperation in hydrocarbons, agriculture, and affordable medicine supplies under PMBJP. Cultural ties were strengthened with a 2024-27 exchange program, while digital transformation efforts will bring India’s UPI and other tech solutions to Guyana. Agreements on medical product regulation and pharma standards aim to boost healthcare collaboration. Defence and broadcasting partnerships were also established, focusing on training, research, and cultural exchanges

PM Modi meets with President of Chile

November 20th, 08:36 pm

PM Modi met Chile's President Gabriel Boric at the G-20 Summit in Brazil. They discussed strengthening ties in trade, critical minerals, digital infrastructure, healthcare, and renewable energy, while exploring opportunities to expand the India-Chile PTA.

PM Modi meets with President of Brazil

November 20th, 08:05 pm

PM Modi met Brazilian President Luiz Inácio Lula da Silva during the G20 Summit in Rio. He praised Brazil’s G20 presidency, supported the Global Alliance Against Poverty and Hunger, and reaffirmed India’s commitment to Brazil’s leadership in global initiatives like BRICS and COP 30.

Now every senior citizen of the country above the age of 70 years will get free treatment: PM Modi

October 29th, 01:28 pm

PM Modi launched, inaugurated and laid the foundation stone for multiple projects related to the health sector worth around Rs 12,850 crore at All India Institute of Ayurveda (AIIA) in New Delhi. Noting that the progress of a nation is directly proportional to the health of its citizens, PM Modi outlined the five pillars of health policy.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവ്വഹിച്ചു

October 29th, 01:00 pm

ധന്വന്തരി ജയന്തിയുടെയും 9-ാം ആയുർവേദ ദിനത്തിൻ്റെയും വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ ഒന്നിലധികം പദ്ധതികൾക്ക് തുടക്കമിടുകയും ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു.

സ്പെയിൻ പ്രസിഡൻ്റിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പുറപ്പെടുവിച്ച ഇന്ത്യ-സ്പെയിൻ സംയുക്ത പ്രസ്താവന (ഒക്ടോബർ 28-29, 2024)

October 28th, 06:32 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സ്പെയിൻ പ്രസിഡൻ്റ് ശ്രീ. പെഡ്രോ സാഞ്ചസ് 2024 ഒക്ടോബർ 28-29 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഇത് പ്രസിഡൻ്റ് സാഞ്ചസിൻ്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരുന്നു. 18 വർഷത്തിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ഗവൺമെൻ്റിൻ്റെ ഒരു പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുന്നത്. ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രിയും വ്യവസായ-ടൂറിസം മന്ത്രിയും ഉന്നതതല ഉദ്യോഗസ്ഥ-വ്യാപാര പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

October 28th, 12:47 pm

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

സി-295 വിമാന നിര്‍മാണശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

October 28th, 10:45 am

“ആദരണീയനായ പെദ്രോ സാഞ്ചസ്, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ജി, ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ് ജി, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സ്പെയിനിലെയും സംസ്ഥാന ഗവണ്‍മെന്റിലെയും മന്ത്രിമാര്‍, എയര്‍ബസിലെയും ടാറ്റ സംഘത്തിലെയും എല്ലാ അംഗങ്ങളേ, മാന്യരേ!

ഗുജറാത്തിലെ വഡോദരയിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു.

October 28th, 10:30 am

ഗുജറാത്തിലെ വഡോദരയിലുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഇരു പ്രധാനമന്ത്രിമാരും ചടങ്ങിലെ പ്രദർശനം വീക്ഷിച്ചു.

ഇന്ത്യ-പോളണ്ട് തന്ത്രപ്രധാന പങ്കാളിത്തം നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതി (2024-2028)

August 22nd, 08:22 pm

2024 ഓഗസ്റ്റ് 22നു വാര്‍സോയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെയും പോളണ്ടിന്റെയും പ്രധാനമന്ത്രിമാർ എത്തിച്ചേർന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചതിലൂടെ സൃഷ്ടിക്കപ്പെട്ട ഉഭയകക്ഷി സഹകരണത്തിന്റെ വേഗത തിരിച്ചറിഞ്ഞ്, 2024-2028 വര്‍ഷങ്ങളില്‍ ഇനിപ്പറയുന്ന മേഖലകളിലുടനീളം ഉഭയകക്ഷി സഹകരണത്തിനു വഴികാട്ടുന്ന പഞ്ചവത്സര കര്‍മപദ്ധതി ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഇരുപക്ഷവും ധാരണയായി.

ഇന്ത്യ-പോളണ്ട് സംയുക്തപ്രസ്താവന: “തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കൽ”

August 22nd, 08:21 pm

പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിന്റെ ക്ഷണപ്രകാരം ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, 2024 ഓഗസ്റ്റ് 21നും 22നും പോളണ്ടിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഇരുരാജ്യങ്ങളും നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണു ചരിത്രപരമായ സന്ദർശനം.

പോളണ്ട് പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന

August 22nd, 03:00 pm

മനോഹരമായ നഗരമായ വാര്‍സോയില്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനും മഹത്തായ ആതിഥ്യമര്യാദയ്ക്കും സൗഹൃദപരമായ വാക്കുകള്‍ക്കും പ്രധാനമന്ത്രി ടസ്‌കിന് ഹൃദയംഗമമായ നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

I.N.D.Iസഖ്യം വർഗീയതയുടെയും ജാതീയതയുടെയും കുടുംബാധിപത്യത്തിന്റെയും രാഷ്ട്രീയം മാത്രമാണ് പ്രചരിപ്പിക്കുന്നത്: ഭിവാനി-മഹേന്ദ്രഗഢിൽ പ്രധാനമന്ത്രി മോദി

May 23rd, 02:30 pm

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹരിയാനയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭിവാനി-മഹേന്ദ്രഗഢിലെ ജനങ്ങളിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ‘ബുദ്ധ പൂർണിമ’യുടെ ശുഭമായ അവസരത്തിൽ ആശംസകൾ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹരിയാനയിൽ ഒരു ഗ്ലാസ് റബ്ദിയും ഉള്ളി ചേർത്ത റൊട്ടിയും മതി വിശപ്പടക്കാൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവേശഭരിതമായ ജനക്കൂട്ടത്തിനിടയിൽ, പ്രധാനമന്ത്രി മോദി പറഞ്ഞു, “ഹരിയാനയിലെ ജനങ്ങൾ ഒരു വികാരം മാത്രമാണ് പ്രതിധ്വനിക്കുന്നത്: ‘ഫിർ ഏക് ബാർ മോദി സർക്കാർ’.

ഹരിയാനയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദിക്ക് ഭിവാനി-മഹേന്ദ്രഗഢിൽ വൻ വരവേൽപ്പ്

May 23rd, 02:00 pm

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഹരിയാനയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭിവാനി-മഹേന്ദ്രഗഢിലെ ജനങ്ങളിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ‘ബുദ്ധ പൂർണിമ’യുടെ ശുഭമായ അവസരത്തിൽ ആശംസകൾ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഹരിയാനയിൽ ഒരു ഗ്ലാസ് റബ്ദിയും ഉള്ളി ചേർത്ത റൊട്ടിയും മതി വിശപ്പടക്കാൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആവേശഭരിതമായ ജനക്കൂട്ടത്തിനിടയിൽ, പ്രധാനമന്ത്രി മോദി പറഞ്ഞു, “ഹരിയാനയിലെ ജനങ്ങൾ ഒരു വികാരം മാത്രമാണ് പ്രതിധ്വനിക്കുന്നത്: ‘ഫിർ ഏക് ബാർ മോദി സർക്കാർ’.

ഇന്ത്യ ഒരു അനുയായിയല്ല, മുന്നിൽ പ്രവർത്തിക്കുന്ന രാജ്യമാണ് : പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ

April 20th, 04:00 pm

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൽ ബെംഗളൂരുവിൻ്റെ പങ്ക് സുപ്രധാനമാണ്: പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ

കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബാംഗ്ലൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 20th, 03:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

ഗ്രീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ (ഫെബ്രുവരി 21, 2024) പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

February 21st, 01:30 pm

പ്രധാനമന്ത്രി മിത്സോതാകിസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ വര്‍ഷം എന്റെ ഗ്രീസ് സന്ദര്‍ശനത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുന്നതിന്റെ സൂചനയാണ്. പതിനാറ് വര്‍ഷത്തിന് ശേഷം, ഇത്രയും നീണ്ട ഇടവേളയ്ക്കൊടുവിൽ ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് വരുന്നത് തന്നെ ഒരു ചരിത്ര സന്ദര്‍ഭമാണ്.

ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക്ക് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

December 01st, 09:36 pm

യുഎഇയിൽ നടക്കുന്ന സി.ഒ.പി-28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി 2023 ഡിസംബർ ഒന്നിന് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി കൂടിക്കാഴ്ച നടത്തി.

ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 30th, 09:11 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....

പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്‌സാനയിൽ 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

October 30th, 04:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ് സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.