ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയ്ക്കായുള്ള പങ്കാളിത്തം

September 09th, 09:40 pm

ആഗോള അടിസ്ഥാനസൗകര്യവും നിക്ഷേപവും (PGII), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) എന്നിവയ്ക്കായുള്ള പങ്കാളിത്തം സംബന്ധിച്ച പ്രത്യേക പരിപാടിക്ക് പ്രധാന​മന്ത്രി ശ്രീ നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നേതൃത്വം നൽകി. 2023 സെപ്റ്റംബർ 9ന് ജി-20 ഉച്ചകോടിക്കിടെയായിരുന്നു പരിപാടി.

ആഗോള അടിസ്ഥാനസൗകര്യ നിക്ഷേപ പങ്കാളിത്തം, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയെക്കുറിച്ചുള്ള പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

September 09th, 09:27 pm

ഈ പ്രത്യേക പരിപാടിയിലേക്ക് ഊഷ്മളവും ഹൃദയംഗമവുമായി ഞാൻ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എന്റെ സുഹൃത്തായ പ്രസിഡന്റ് ജോ ബൈഡനോടൊപ്പം ഈ പരിപാടിയിൽ സഹ-അധ്യക്ഷനാകുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, സുപ്രധാനവും ചരിത്രപരവുമായ ഒരു കരാറിലേക്ക് എത്തിച്ചേരുന്നതിന് നാമെല്ലാവരും സാക്ഷിയായി. വരും കാലങ്ങളിൽ, ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ ഒരു മാധ്യമമായി ഇത് മാറും.