സ്വഛ്ഭാരത് മിഷന്‍ നഗരം 2.0, അമൃത് 2.0 എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ അഭിസംബോധന
October 01st, 11:01 am
ഇവിടെ ഈ പരിപാടിയില്‍ എന്നോടൊപ്പം സന്നിഹിതരായിരിക്കുന്ന കേന്ദ്ര മന്ത്രിമാരായ ശ്രീ ഹര്‍ദീപ്‌സിംഗ് പുരി ജി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ശ്രീ പ്രഹഌദ് സിംഗ് പട്ടേല്‍ ജി, ശ്രീ കൗശല്‍ കിഷോര്‍ജി, ശ്രീ ബിശ്വേശ്വര്‍ ജി, എല്ലാ സംസ്ഥാനങ്ങില്‍ നിന്നുമുള്ള മന്ത്രിമാരെ, കോര്‍പ്പറേഷന്‍ മേയര്‍മാരെ, നഗരസഭാ ചെയര്‍മാന്‍മാരെ, മുനിസിപ്പല്‍ കമ്മിഷണര്‍മാരെ, സ്വഛ്ഭാരത് ദൗത്യത്തിലെയും അമൃത് പദ്ധതിയിലെയും സഹപ്രവര്‍ത്തകരെ, മാന്യ മഹതീ മഹാന്മാരെ, നമസ്‌കാരം.സ്വച്ഛഭാരത് മിഷന്‍-അര്‍ബന്‍ 2.0നും അമൃത് 2.0 യ്ക്കും തുടക്കം കുറിച്ച് പ്രധാനമന്ത്രി
October 01st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വച്ഛഭാരത് മിഷന്‍ 2.0, അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ 2.0 എന്നിവയ്ക്കു തുടക്കം കുറിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍, ശ്രീ കൗശല്‍ കിഷോര്‍, ശ്രീ ബിശ്വേശര്‍ തുടു, സംസ്ഥാന മന്ത്രിമാര്‍, മേയര്‍മാര്‍, ചെയര്‍പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0, അമൃത് 2.0 എന്നിവ നാളെ ആരംഭിക്കും
September 30th, 01:45 pm
നമ്മുടെ എല്ലാ നഗരങ്ങളെയും 'മാലിന്യരഹിത'വും' ജലസുരക്ഷിതവുമാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായിട്ടാണ് സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഈ മുൻനിര ദൗത്യങ്ങൾ ഇന്ത്യയെ അതിവേഗം നഗരവൽക്കരിക്കുന്നതിന്റെ വെല്ലുവിളികളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനുള്ള ഒരു മുന്നേറ്റത്തെ സൂചിപ്പിക്കുന്നു, കൂടാതെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030 കൈവരിക്കുന്നതിനും സഹായിക്കും.