ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ
December 16th, 03:26 pm
ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും 2024 ഡിസംബർ 16ന്, ശ്രീലങ്ക പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.ഇന്ത്യയും സൗദി അറേബ്യയും നിക്ഷേപം സംബന്ധിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം ചേർന്നു
July 28th, 11:37 pm
നിക്ഷേപം സംബന്ധിച്ച ഇന്ത്യ-സൗദി അറേബ്യ ഉന്നതതല ദൗത്യസംഘത്തിന്റെ ആദ്യ യോഗം പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി കെ മിശ്ര, സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് വെർച്വൽ രൂപത്തിൽ നടന്നു.ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം
March 12th, 10:00 am
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
March 12th, 09:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.ഒഡീഷയിലെ ജാജ്പൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 05th, 05:30 pm
ഒഡീഷ ഗവർണർ, ശ്രീ രഘുബർ ദാസ് ജി, ഈ സംസ്ഥാനത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ നവീൻ പട്‌നായിക് ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ശ്രീ ബിശ്വേശ്വർ ടുഡു ജി, മറ്റ് വിശിഷ്ട വ്യക്തികൾ, മഹതികളേ, മാന്യരേ!ഒഡീഷയിലെ ചാന്ദിഖോളിൽ പ്രധാനമന്ത്രി 19,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
March 05th, 01:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെ ചാന്ദിഖോളിൽ 19,600 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എണ്ണ, വാതകം, റെയിൽവേ, റോഡ്, ഗതാഗതം & ഹൈവേകൾ, ആണവോർജം എന്നിവയുൾപ്പെടെയുള്ള മേഖലകളുമായി പദ്ധതികൾ ബന്ധപ്പെട്ടിരിക്കുന്നു.തെലങ്കാനയിലെ സംഗറെഡ്ഡിയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 05th, 10:39 am
തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ജി. കിഷന്‍ റെഡ്ഡി ജി, തെലങ്കാന ഗവണ്‍മെന്റിലെ മന്ത്രിമാരായ കോണ്ട സുരേഖ ജി, കെ. വെങ്കട്ട് റെഡ്ഡി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. കെ.ലക്ഷ്മണ്‍ ജി. ബഹുമാന്യരായ മറ്റ് എല്ലാ വിശിഷ്ടവ്യക്തികള്‍, മാന്യന്മാരേ, മഹതികളെ, !തെലങ്കാനയിലെ സംഗറെഡ്ഡിയിൽ പ്രധാനമന്ത്രി 6,800 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 05th, 10:38 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ സംഗറെഡ്ഡിയിൽ 6,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. റോഡ്, റെയിൽ, പെട്രോളിയം, വ്യോമയാനം, പ്രകൃതിവാതകം തുടങ്ങിയ പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 02nd, 08:06 pm
ജയ് മംഗള ഗഢ് ക്ഷേത്രത്തിലും നൗലാഖ ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചിരിക്കുന്ന ദേവതകള്‍ക്ക് ഞാന്‍ എന്റെ ആദരവ് അര്‍പ്പിക്കുന്നു. ഒരു വികസിത് ഭാരതിന് (വികസിത ഇന്ത്യ) വേണ്ടി ഒരു വികസിത ബിഹാര്‍റിന്റെ(വികസിത ബീഹാര്‍) വികസനത്തിന് സംഭാവന നല്‍കാനുള്ള ദൃഢനിശ്ചയത്തോടെയാണ് ഇന്ന്, ഞാന്‍ ബെഗുസാരായിയിലെത്തിയിരിക്കുന്നത്. ഇത്രയും വലിയ ജനക്കൂട്ടത്തെ കാണാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.പ്രധാനമന്ത്രി ബിഹാറിലെ ബെഗുസരായിയില്‍ വിവിധ വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 02nd, 04:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള 1.48 ലക്ഷം കോടി രൂപയുടെ വിവിധ എണ്ണ-വാതക മേഖലാ പദ്ധതികളും ബിഹാറിലെ 13,400 രൂപയിലധികം വിലമതിക്കുന്ന നിരവധി വികസന പദ്ധതികളും ഇന്ന് ബിഹാറിലെ ബെഗുസരായിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു.പ്രധാനമന്ത്രി നാളെ (ഫെബ്രുവരി 20ന്) ജമ്മു സന്ദര്‍ശിക്കും
February 19th, 08:55 am
രാവിലെ 11.30ന് ജമ്മുവിലെ മൗലാന ആസാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി 30,500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും. ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍, റോഡ്, വ്യോമയാനം, പെട്രോളിയം, ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍. പരിപാടിയില്‍ ജമ്മു കശ്മീരിലേക്ക് ഗവണ്‍മെന്റ് ജോലിയിലേക്കു പുതുതായി നിയമിക്കപ്പെട്ട 1500 പേർക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും. 'വികസിത് ഭാരത് വികസിത് ജമ്മു' പരിപാടിയുടെ ഭാഗമായി വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.ഒഡീഷയിലെ സംബല്‍പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടല്‍ ചടങ്ങിലും പ്രധാനമന്ത്രിയുടെ പ്രസംഗം
February 03rd, 02:10 pm
ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ് ജി, മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ ശ്രീ നവീന്‍ പട്നായിക് ജി, മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകരായ ധര്‍മേന്ദ്ര പ്രധാന്‍ ജി, അശ്വിനി വൈഷ്ണവ് ജി, ബിശ്വേശ്വര്‍ ടുഡു ജി, എന്റെ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകന്‍ നിതേഷ് ഗംഗാ ദേബ് ജി, സംബല്‍പൂര്‍ ഐഐഎം ഡയറക്ടര്‍ പ്രൊഫസര്‍ മഹാദേവോ ജയ്‌സ്വാള്‍, മഹതികളെ മാന്യരെ!പ്രധാനമന്ത്രി ഒഡിഷയിലെ സംബൽപുരിൽ 68,000 കോടിയിലധികം രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
February 03rd, 02:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലെ സംബൽപുരിൽ 68,000 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റോഡ്-റെയിൽവേ-ഉന്നത വിദ്യാഭ്യാസമേഖലകളിലെ സുപ്രധാന പദ്ധതികൾക്കു പുറമെ പ്രകൃതിവാതകം, കൽക്കരി, വൈദ്യുതി ഉൽപ്പാദനം എന്നിവ ഉൾപ്പെടുന്ന ഊർജമേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പ്രദർശിപ്പിച്ച ഐഐഎം സംബൽപുറിന്റെ മാതൃകയും ഫോട്ടോപ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.കൃഷ്ണ-ഗോദാവരി നദീതടത്തിൽ എണ്ണ ഉൽപ്പാദനം ആരംഭിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
January 08th, 10:06 am
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; ഇന്ത്യയുടെ ഊർജ്ജ യാത്രയിലെ ശ്രദ്ധേയമായ ഒരു ചുവടുവെയ്പ്പാണിത്, കൂടാതെ ആത്മനിർഭർ ഭാരതിനായുള്ള നമ്മുടെ ദൗത്യത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നിരവധി നേട്ടങ്ങൾ ഉണ്ടാക്കും.ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 02nd, 04:45 pm
ലക്ഷദ്വീപിന് അപാരമായ സാധ്യതകളാണുള്ളത്, എന്നിരുന്നാലും സ്വാതന്ത്ര്യാനന്തരമുള്ള ഒരു സുപ്രധാന കാലഘട്ടത്തില്‍, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതമായ ശ്രദ്ധ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഷിപ്പിംഗ് ഒരു നിര്‍ണായക ജീവിതമാര്‍ഗമായിരുന്നിട്ടും, തുറമുഖ അടിസ്ഥാന സൗകര്യങ്ങള്‍ അവികസിതമായി തുടര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി പെട്രോളിന്റെയും ഡീസലിന്റെയും ലഭ്യത വരെയുള്ള വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ പ്രകടമായിരുന്നു. നമ്മുടെ ഗവണ്‍മെന്റ് ഇപ്പോള്‍ ഈ പ്രശ്നങ്ങളെ സജീവമായി അഭിസംബോധന ചെയ്യുന്നു, ഇത് ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു. ലക്ഷദ്വീപിലെ ആദ്യത്തെ പിഒഎല്‍ ബള്‍ക്ക് സ്റ്റോറേജ് ഫെസിലിറ്റി കവരത്തിയിലും മിനിക്കോയ് ദ്വീപുകളിലും സ്ഥാപിച്ചു. തല്‍ഫലമായി, വിവിധ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.പ്രധാനമന്ത്രി ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
January 02nd, 04:30 pm
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ലക്ഷദ്വീപ് വാഗ്ദാനം ചെയ്യുന്ന അനന്തസാധ്യതകൾ എടുത്തുപറയുകയും സ്വാതന്ത്ര്യാനന്തരം ദീർഘകാലം ലക്ഷദ്വീപ് നേരിട്ട അവഗണന ചൂണ്ടിക്കാട്ടുകയും ചെയ്തു. കപ്പൽവ്യാപാരം പ്രദേശത്തിന്റെ ജീവനാഡിയായിരുന്നിട്ടും തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ ദുർബലമാണെന്ന് അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കു പുറമേ പെട്രോളിനും ഡീസലിനുംവരെ ഇതു ബാധകമാണ്. ഇപ്പോൾ ഗവണ്മെന്റ് വികസനദൗത്യം കൃത്യമായി ആത്മാർഥതയോടെ ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാ വെല്ലുവിളികളും നമ്മുടെ ഗവണ്മെന്റ് നീക്കം ചെയ്യുകയാണ്” - അദ്ദേഹം പറഞ്ഞു.വാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 02:16 pm
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
December 18th, 02:15 pm
മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.PM Modi Addresses public meetings in Sagwara and Kotri, Rajasthan
November 22nd, 09:05 am
The electoral atmosphere intensified as PM Narendra Modi engaged in two spirited rallies in Sagwara and Kotri ahead of the Rajasthan assembly election. “This region has suffered greatly under Congress rule. The people of Dungarpur are well aware of how the misrule of the Congress has shattered the dreams of the youth,” PM Modi said while addressing the public rally.