ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.Our efforts are on modernizing the agriculture sector by incorporating latest technology: PM Modi
January 28th, 10:22 am
Prime Minister Modi addressed the Global Potato Conclave in Gandhinagar, Gujarat via video conferencing. PM Modi highlighted the steps being undertaken to double the income of farmers by 2022. The PM spoke at length about the government's efforts to modernize the agriculture sector by incorporating latest technology.മൂന്നാമത് ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 10:21 am
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന മൂന്നാമത് ആഗോള ഉരുളക്കിഴങ്ങ് കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്തു. കഴിഞ്ഞ രണ്ടു ആഗോള ഉരുളക്കിഴങ്ങ് കോണ്‍ഫറന്‍സുകള്‍ 1999-ലും 2008-ലുമാണ് നടന്നത്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, ഷിംലയിലെ ഐ.സി.എ.ആര്‍-കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം, പെറുവിലെ ലിമയിലെ അന്താരാഷ്ട്ര ഉരുളക്കിഴങ്ങ് കേന്ദ്രം എന്നിവരുടെ സഹായത്തോടെ ഇന്ത്യന്‍ പൊട്ടറ്റോ അസോസിയേഷന്‍ (ഐ.പി.എ)ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.