ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 18th, 11:17 pm

ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.

പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു

March 18th, 08:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.

‘മൻ കി ബാത്ത്’ പൊതുജന പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി മോദി

February 26th, 11:00 am

സുഹൃത്തുക്കളെ, താരാട്ട് പാട്ട് രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം കര്‍ണാടകയിലെ ബി.എം. മഞ്ജുനാഥിനു ലഭിച്ചു. കന്നഡയില്‍ എഴുതിയ 'മലഗു കണ്ട' എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. അമ്മയും അമ്മൂമ്മയും പാടിയ താരാട്ട് പാട്ടില്‍ നിന്നാണ് അദ്ദേഹത്തിന് ഇതെഴുതാനുള്ള പ്രചോദനം ലഭിച്ചത്. ഈ താരാട്ട് കേട്ടാല്‍ നിങ്ങളും ആസ്വദിക്കും.

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തത്സമയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ചടങ്ങിന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിച്ചു

February 21st, 11:00 am

ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) സിംഗപ്പൂരിലെ പേയ്‌നൗവും തമ്മിലുള്ള തത്സമയ പേയ്‌മെന്റ് ലിങ്കേജിന്റെ ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലീ സിയാൻ ലൂംഗും വെർച്വലായി പങ്കെടുത്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ശ്രീ ശക്തികാന്ത ദാസ്, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി മാനേജിംഗ് ഡയറക്ടർ രവി മേനോൻ എന്നിവർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പരസ്പരം അതിർത്തി കടന്നുള്ള ഇടപാടുകൾ നടത്തി.

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തത്സമയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ചടങ്ങിന് ഫെബ്രുവരി 21ന് (നാളെ) ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിക്കും

February 20th, 12:52 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്ങും ഇന്ത്യയുടെ യുപിഐ - സിംഗപ്പൂരിന്റെ പേ നൗ ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ബന്ധിപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കും. ഫെബ്രുവരി 21ന് രാവിലെ 11ന് വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് ചടങ്ങ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ. ശക്തികാന്ത ദാസ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (എംഎഎസ്) മാനേജിങ് ഡയറക്ടര്‍ രവി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.