ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

October 28th, 12:47 pm

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29-ന് ഉച്ചയ്ക്ക് 12.30-ന് ന്യൂഡല്‍ഹിയിലെ അഖിലേന്ത്യാ ആയുര്‍വേദ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എഐഐഎ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വ്വഹിക്കും.

പ്രധാനമന്ത്രി സെപ്റ്റംബർ 15 മുതൽ 17 വരെ ഝാർഖണ്ഡ്, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങൾ സന്ദർശിക്കും

September 14th, 09:53 am

സെപ്തംബർ 15നു ഝാർഖണ്ഡിലേക്കു പോകുന്ന പ്രധാനമന്ത്രി, രാവിലെ പത്തിനു ഝാർഖണ്ഡിലെ ടാറ്റാനഗർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ടാറ്റാനഗർ-പട്ന വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 10.30ന് അദ്ദേഹം 660 കോടിയിലധികം രൂപയുടെ വിവിധ റെയിൽവേ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഝാർഖണ്ഡിലെ ടാറ്റാനഗറിലെ 20,000 പ്രധാൻ മന്ത്രി ആവാസ് യോജന- ഗ്രാമീൺ (PMAY-G) ഗുണഭോക്താക്കൾക്ക് അനുമതിപത്രങ്ങൾ വിതരണം ചെയ്യും.

ബിഹാറിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി

August 16th, 09:27 pm

ബിഹാറിലെ പട്നയിലെ ബിഹ്തയില്‍ 1413 കോടി രൂപ ചെലവില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിനുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എ എ ഐ) നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി.

ബീഹാറിലെ ഔറംഗബാദില്‍ വിവിധ പദ്ധതികള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 02nd, 03:00 pm

ബീഹാര്‍ ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, കൂടാതെ ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റെല്ലാ മുതിര്‍ന്ന നേതാക്കളേ! എല്ലാവരുടെയും പേര് ഞാന്‍ ഓര്‍ക്കുന്നില്ല, എന്നാല്‍ ഇന്ന് കണ്ടുമുട്ടിയ പഴയ സഹപ്രവര്‍ത്തകര്‍ക്കും വലിയതോതില്‍ ഇവിടെ എത്തിയിട്ടുള്ള എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

പ്രധാനമന്ത്രി ബിഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

March 02nd, 02:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബീഹാറിലെ ഔറംഗബാദില്‍ 21,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. ഇന്നത്തെ വികസന പദ്ധതികളില്‍ റോഡ്, റെയില്‍വേ, നമാമി ഗംഗ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി ഫോട്ടോ ഗാലറിയും വീക്ഷിച്ചു.

ഗംഗാനദിക്ക് കുറുകെ ബീഹാറിലെ ദിഘയെയും സോൻപൂരിനെയും ബന്ധിപ്പിക്കുന്ന 4.56 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ 6-വരിപ്പാലം നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

December 27th, 08:29 pm

ഗംഗാനദിക്ക് കുറുകെയും (നിലവിലുള്ള ദിഘ-സോൻപൂര്‍ റെയില്‍-കം റോഡ് ബ്രിഡ്ജിന്റെ പടിഞ്ഞാറ് ഭാഗത്തിന് സമാന്തരമായി) ഇരുവശങ്ങളിലെ അപ്രോച്ച് റോഡുകൾ ബീഹാര്‍ സംസ്ഥാനത്തെ പട്‌ന, സരണ്‍ (എന്‍.എച്ച്-139 ഡബ്ല്യു) ജില്ലകളിലായും പുതിയ 4556 മീറ്റര്‍ നീളമുള്ള ആറുവരി ഹൈലവല്‍/എക്‌സ്ട്രാ ഡോസ്ഡ് കേബിൾ പാലം ഇ.പി.സി മാതൃകയില്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി ഇന്ന് അംഗീകാരം നല്‍കി.

അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

June 27th, 10:17 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ അഞ്ച് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് വന്ദേ ഭാരത് ട്രെയിനുകൾ ഭോപ്പാൽ (റാണി കമലാപതി) - ഇൻഡോർ വന്ദേ ഭാരത് എക്സ്പ്രസ്; ഭോപ്പാൽ (റാണി കമലാപതി) - ജബൽപൂർ വന്ദേ ഭാരത് എക്സ്പ്രസ്; റാഞ്ചി - പട്ന വന്ദേ ഭാരത് എക്സ്പ്രസ്; ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഗോവ (മഡ്ഗാവ്) - മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് എന്നിവ ഉൾപ്പെടും .

ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 03rd, 07:48 pm

കൃഷ്ണഗുരു സേവാശ്രമത്തിൽ ഒത്തുകൂടിയ എല്ലാ സന്യാസിമാർക്കും ഋഷിമാർക്കും ഭക്തജനങ്ങൾക്കും എന്റെ ആദരപൂർവമായ പ്രണാമം. കഴിഞ്ഞ ഒരു മാസമായി കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനം നടക്കുന്നു. കൃഷ്ണഗുരു ജി പ്രചരിപ്പിച്ച വിജ്ഞാനത്തിന്റെയും സേവനത്തിന്റെയും മാനവികതയുടെയും പുരാതന ഇന്ത്യൻ പാരമ്പര്യങ്ങൾ ഇന്നും വളർന്നുവരുന്നതിൽ ഞാൻ സന്തോഷവാനാണ്. ഗുരുകൃഷ്ണ പ്രേമാനന്ദ് പ്രഭുജിയുടെ അനുഗ്രഹവും സഹകരണവും കൃഷ്ണഗുരുവിന്റെ ഭക്തരുടെ പ്രയത്നവും കൊണ്ട് ആ ദിവ്യത്വം ഈ സംഭവത്തിൽ വ്യക്തമായി കാണാം. ആസാമിൽ വന്ന് എല്ലാവരുമായും ഈ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു! കൃഷ്ണഗുരു ജിയുടെ വിശുദ്ധ വാസസ്ഥലത്ത് വരാൻ ഞാൻ പണ്ട് പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ശ്രമങ്ങളിൽ ചില പരാജയങ്ങൾ ഉണ്ടായിരിക്കണം, എനിക്ക് അവിടെ വരാൻ കഴിഞ്ഞില്ല. കൃഷ്ണഗുരുവിന്റെ അനുഗ്രഹം എനിക്ക് സമീപഭാവിയിൽ നിങ്ങളെ എല്ലാവരെയും വണങ്ങാനും നിങ്ങളെ കാണാനും അവിടെ വരാൻ ഈ അവസരം നൽകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 03rd, 04:14 pm

അസമിലെ ബാർപേട്ടയിലെ കൃഷ്ണഗുരു സേവാശ്രമത്തിൽ നടന്ന ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏക്‌നാം അഖണ്ഡ കീർത്തനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജനുവരി ആറിന് കൃഷ്ണഗുരു സേവാശ്രമത്തിൽ തുടങ്ങിയ ലോകസമാധാനത്തിനായുള്ള ഏക്‌നാം അഖണ്ഡ കീർത്തനം ഒരു മാസം നീളുന്ന പരിപാടിയാണ്.

പ്രധാനമന്ത്രി ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും

July 09th, 09:35 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 12-ന് ദിയോഘറും പട്‌നയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഏകദേശം 1:15 ന് ദിയോഘറില്‍ 16,000 കോടി രൂപയിലധികം ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് ഏകദേശം 2:40ന് അദ്ദേഹം പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തും. വൈകുന്നേരം 6 മണിക്ക് പട്‌നയില്‍ ബീഹാര്‍ നിയമസഭാ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അ്രഭിസംബോധന ചെയ്യും.

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബ് ആഘോഷവേളയിൽ ചുവപ്പു കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

April 22nd, 10:03 am

വേദിയിലെ എല്ലാ വിശിഷ്ടാതിഥികളേ , ചടങ്ങിൽ പങ്കെടുത്ത മഹതികളേ , മഹാന്മാരെ കൂടാതെ ഞങ്ങളുമായി വെർച്വലായി ബന്ധപ്പെട്ടിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ വിശിഷ്ട വ്യക്തികളേ !

ചുവപ്പു കോട്ടയിൽ ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാം പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു

April 21st, 09:07 pm

ന്യൂഡൽഹിയിലെ ചുവപ്പു കോട്ടയിൽ ഇന്ന് ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത് പ്രകാശ് പുരബിന്റെ ആഘോഷങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. പ്രധാനമന്ത്രി ശ്രീ ഗുരു തേജ് ബഹാദൂർ ജിക്ക് പ്രാർത്ഥനകൾ നടത്തി. 400 രാഗികൾ ശബാദ്/കീർത്തനം അർപ്പിച്ചപ്പോൾ പ്രധാനമന്ത്രി പ്രാർത്ഥനയിൽ ഇരുന്നു. ചടങ്ങിൽ സിഖ് നേതൃത്വം പ്രധാനമന്ത്രിയെ ആദരിച്ചു. സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

ബിഹാറിലെ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പരിഭാഷ

September 21st, 12:13 pm

ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫഗു ചൗഹാന്‍ ജി, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ വി കെ സിംഗ് ജി, ശ്രീ ആര്‍ കെ സിംഗ് ജി, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീ സുശീല്‍ ജി, മറ്റ് മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ,

ബിഹാറില്‍ 14000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

September 21st, 12:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 14000 കോടി രൂപയുടെ ഒമ്പത് ദേശീയപാത പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.

ബീഹാറില്‍ 14,000 കോടി രൂപ ചെലവു വരുന്ന ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി സെപ്റ്റംബര്‍ 21ന് തറക്കല്ലിടും

September 19th, 05:48 pm

ബീഹാറിലെ ഒന്‍പത് ഹൈവേ പദ്ധതികള്‍ക്ക് 2020 സെപ്റ്റംബര്‍ 21ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഒപ്പം ബീഹാറിലെ മൊത്തം 45,945 ഗ്രാമങ്ങളേയും ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിലൂടെ ബന്ധിപ്പിക്കുന്ന ഘര്‍ തക് ഫൈബര്‍ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബീഹാറില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ

September 15th, 12:01 pm

ബീഹാറിലെ ഗവര്‍ണര്‍ ശ്രീ ഫാഗു ചൗഹാന്‍, ബിഹാറിന്റെ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സുഹൃത്തുക്കളായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ശ്രീ രവിശങ്കര്‍ പ്രസാദ്, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ മറ്റ് അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!

ബീഹാറില്‍ ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

September 15th, 12:00 pm

ബീഹാറില്‍, ‘നമാമി ഗംഗ’, ‘അമൃത്’ പദ്ധതികളുടെ കീഴിലുള്ള വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പട്നാ നഗരത്തിലെ ബേര്‍, കരം ലീചക്ക് എന്നിവിടങ്ങളില്‍ മലിനജല നിര്‍മാര്‍ജ്ജന പ്ലാന്റുകളും, അമൃത് പദ്ധതിയിന്‍ കീഴില്‍ സിവാന്‍, ഛപ്ര എന്നിവിടങ്ങളില്‍ ജല അനുബന്ധ പദ്ധതികളുമാണ് ഇന്ന് അദ്ദേഹം വിര്‍ച്വല്‍ ആയി ഉദ്ഘാടനം ചെയ്തത്. ഇതുകൂടാതെ, മുന്‍ഗര്‍, ജമല്‍പൂര്‍ എന്നിവിടങ്ങളിലെ ജല വിതരണ പദ്ധതികള്‍ക്കും ‘നമാമി ഗംഗ’ യ്ക്കു കീഴില്‍ മുസഫര്‍പൂര്‍ നദീതട വികസന പദ്ധതിയ്ക്കും പ്രധാനമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു.

Last five years have shown that it is indeed possible to successfully run an honest, transparent government: PM Modi

April 22nd, 04:16 pm

Speaking at a rally in Rajasthan’s Udaipur, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”

PM Modi addresses public meetings in Rajasthan

April 22nd, 04:15 pm

Prime Minister Narendra Modi addressed two huge rallies in Udaipur and Jodhpur in the second half of his election campaigning today. Speaking about one of the major achievements of his government, PM Modi said, “The last five years have shown the country that it is indeed possible to successfully run an honest, transparent and people-oriented government in India.”

ബീഹാറിലെ പട്നയിൽ എൻഡിഎ റാലിയിൽ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

March 03rd, 01:52 pm

ബീഹാറിലെ പട്നയിൽലെ ഗാന്ധി മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎയുടെ വലിയ റാലിയെ അഭിസംബോധന ചെയ്തു.