ഗുജറാത്തിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനവും സമര്‍പ്പണവും നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 16th, 04:05 pm

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗാന്ധിനഗര്‍ എംപിയുമായ ശ്രീ അമിത്ഷാ ജി, റെയില്‍വെ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ ജി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ജി, ഉപ മുഖ്യഖ്യമന്ത്രി നിതിന്‍ ബായി, കേന്ദ്ര റെയില്‍വെ സഹമന്ത്രി ശ്രീമതി ദര്‍ശന ജാര്‍ദോഷ് ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്തിലെ ഭാരതിയ ജനതാ പാര്‍ട്ടി പ്രസിഡന്റ് ശ്രീ സിആര്‍ പട്ടേല്‍ ജി, എം പിമാരെ, എം എല്‍ എ മാരെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍,

പ്രധാനമന്ത്രി ഗുജറാത്തില്‍ ഒന്നിലധികം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു രാഷ്ട്രത്തിനു സമര്‍പ്പിച്ചു

July 16th, 04:04 pm

ഗുജറാത്തില്‍ റെയില്‍വേയുടെ നിരവധി പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അക്വാട്ടിക്‌സ് ആന്‍ഡ് റോബോട്ടിക് ഗാലറി, ഗുജറാത്ത് സയന്‍സ് സിറ്റിയിലെ നേച്ചര്‍ പാര്‍ക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ ട്രെയിനുകളും ഫ്‌ളാഗോഫ് ചെയ്തു, ഗാന്ധിനഗര്‍ ക്യാപിറ്റല്‍ - വാരണാസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഗാന്ധിനഗര്‍ ക്യാപിറ്റലിനും വരേതയ്ക്കും ഇടയിലുള്ള മെമു സര്‍വീസ് ട്രെയിനുകള്‍ എന്നിവയാണ് ഓടിത്തുടങ്ങിയത്.

പ്രധാനമന്ത്രി ജൂലൈ 16 ന് ഗുജറാത്തിൽ ഒന്നിലധികം പദ്ധതികളുടെ ഉദ്‌ഘാടനാവും രാഷ്ട്രത്തിന് സമർപ്പണവും നിർവ്വഹിക്കും

July 14th, 06:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ജൂലൈ 16 ന് ഗുജറാത്തിൽ റെയിൽ‌വേയുടെ നിരവധി പ്രധാന പദ്ധതികൾ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. ചടങ്ങിൽ അക്വാട്ടിക്സ് ആൻഡ് റോബോട്ടിക്സ് ഗാലറി, ഗുജറാത്ത് സയൻസ് സിറ്റിയിലെ നേച്ചർ പാർക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.