മികച്ച മാര്‍ക്കുകള്‍ ലഭിച്ചു എന്നാല്‍ ഒരാള്‍ വിജയിച്ചു എന്നാണോ അതിന് അര്‍ത്ഥം? പ്രധാനമന്ത്രി പറയുന്നതു കേള്‍ക്കൂ.
January 28th, 09:00 am
ടൗണ്‍ഹാളില്‍ നടന്ന പരീക്ഷ പെ ചര്‍ച്ചയില്‍, പരീക്ഷയിലെ ജയപരാജയ ങ്ങളാണോ എല്ലാം നിശ്ചയിക്കുന്നത് എന്ന ചോദ്യത്തിന്, പരീക്ഷയ്ക്കു ലഭിക്കുന്ന മികച്ച മാര്‍ക്കുകളാണ് എല്ലാത്തിനും നിര്‍ണായക ഘടകം എന്ന മാനസിക അവസ്ഥയില്‍ നിന്നു കുട്ടികള്‍ പുറത്തുവരണമെന്ന് ചോദ്യത്തിനുത്തരമായി പ്രധാനമന്ത്രി മോദി കുട്ടികളെ ഉപദേശിച്ചു.നിങ്ങളിലെ വിദ്യാര്‍ത്ഥി എന്നും ഉണര്‍ന്നിരിക്കട്ടെ എന്നു പ്രധാനമന്ത്രി ചെറുപ്പക്കാരോട് പറഞ്ഞു.
January 28th, 09:00 am
ടൗണ്‍ഹാളില്‍ നടന്ന പരീക്ഷ പെ ചര്‍ച്ചയില്‍ എങ്ങിനെയാണ് സ്വന്തം കഴിവുകള്‍ തിരിച്ചറിയുന്നതും ശരിയായ തൊഴില്‍ വീഥി കണ്ടെത്തുന്നതും എന്ന് ഒരു വിദ്യാര്‍ത്ഥി പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. സ്വയം കണ്ടെത്തുക ക്ലേശകരമായ ദൗത്യമാണെന്നും നമ്മുടെ സുഖസൗകര്യങ്ങളില്‍ നിന്നു പുറത്തു വന്ന് വെല്ലുവിളികള്‍ ഏറ്റെടുക്കുക മാത്രമാണ് നമുക്ക് നമ്മെ കണ്ടത്തുവാനുള്ള മാര്‍ഗ്ഗം എന്നും പ്രധാനമന്ത്രി ആ ചോദ്യത്തോടു പ്രതികരിച്ചു. ആഴ്ച്ചയില്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങളുടെ ഒരു നാള്‍വഴി സൂക്ഷിക്കുവാന്‍ അദ്ദേഹം ചെറുപ്പക്കാരെ ഉപദേശിച്ചു. ഇത് സ്വന്തം അഭിരുചി അറിയാന്‍ അവരെ സഹായിക്കും.പഠനമാണോ പാഠ്യേതര പ്രവര്‍ത്തനങ്ങളാണോ കൂടുതല്‍ പ്രധാനപ്പെട്ടത്. ? പ്രധാന മന്ത്രി മോദി പറയുന്നു.
January 27th, 09:15 am
പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി മോദി പറയുന്നു, അതില്ലെങ്കില്‍ വ്യക്തികള്‍ യന്ത്രമനുഷ്യരായി പോകും. എന്നാല്‍ പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും തമ്മില്‍ കൃത്യമായ സമയ ക്രമം പാലിക്കണം. വളരെ ആകര്‍ഷകമെന്നു നാം വിചാരിക്കുന്ന പ്രവര്‍ത്തനങ്ങളിലേയ്ക്കു കുട്ടികളെ തള്ളിവിടാതെ അവര്‍ക്കു താല്പര്യമുള്ള കാര്യങ്ങള്‍ ഏതെന്നു കണ്ടുപിടിക്കാന്‍ മാതാപിതാക്കള്‍ സമയം ചെലവഴിക്കണം എന്നു പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. കുട്ടികളുടെ താല്പര്യങ്ങള്‍ മാതാപിതാക്കളുടെ 'ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍' ആയി മാറുമ്പോള്‍ അത് നല്ലതല്ലാതാവും. ഓരോ കുട്ടിയും അവര്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങളില്‍ ഏര്‍പ്പെടട്ടെ - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.മൗലികാവകാശങ്ങളോ കടമകളോ ? ഏതാണ് കൂടുതല്‍ പ്രധാനപ്പെട്ടത് ? പ്രധാനമന്ത്രി മോദിക്ക് പറയാനുള്ളതെന്തെന്നറിയാന്‍ വായിക്കൂ..
January 27th, 09:00 am
പരീക്ഷ പേ ചര്‍ച്ചാവേളയില്‍ അരുണാചല്‍ പ്രദേശില്‍ നിന്നു വന്ന ഒരു യുവ വിദ്യാര്‍ത്ഥി പ്രധാന മന്ത്രി മോദിയോട് മൗലികാവകാശങ്ങളുടെയും കടമകളുടെയും പ്രാധാന്യത്തെ കുറിച്ച് ആരാഞ്ഞു.ചോദ്യക്കടലാസിലേയ്ക്കു നോക്കുമ്പോള്‍ നിങ്ങളുടെ മനസ്സ് ശൂന്യമായി പോയാല്‍ എന്തു ചെയ്യണം.ഇതാണ് പ്രധാനമന്ത്രി മോദിക്കു പറയുവാനുള്ളത്…
January 26th, 09:15 am
മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതെ, ആത്മ വിശ്വാസത്തോടെ പരീക്ഷകളെ നേരിടാന്‍ പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. ചോദ്യക്കടലാസ് കാണുമ്പോള്‍ എല്ലാം മറുന്നു പോകുന്നതായി പറഞ്ഞ വിദ്യാര്‍ത്ഥികളെ സ്‌കൂട്ടറുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുമ്പ് അത് ഒന്നു കുലുക്കുന്ന ആളുകളുടെ കാര്യം പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അതില്‍ ശാസ്ത്രീയമായി ഒന്നും ഇല്ല. പക്ഷെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാവാതിരിക്കുമ്പോള്‍ എല്ലാവരും അങ്ങിനെ ചെയ്യുന്നു. അതുപോലെ ടെന്നിസ് കളിക്കാരും ക്രിക്കറ്റ് കളിക്കാരും കളിക്കു മുമ്പ് ശരീരം ചൂടാക്കുന്നു. എന്തിനാണ് അവര്‍ അങ്ങിനെ ചെയ്യുന്നത്. അത് അവര്‍ക്ക് സുഖകരമായ ഒരു അവസ്ഥയുണ്ടാക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും അമിതോപയോഗം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം. കൂടുതല്‍ അറിയാന്‍ വായിക്കുക
January 26th, 09:00 am
ടൗണ്‍ഹാളില്‍ വെച്ച് നടന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ ചെറുപ്പക്കാരുമായി സംവദിക്കവെ സാങ്കേതിക വിദ്യയുടെ കൃത്യമായ ഉപയോഗത്തെകുറിച്ച് പ്രധാനമന്ത്രി മോദി വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. സാങ്കേതിക വിദ്യയിലെ പ്രവണതകള്‍ വേഗത്തിലാണ് മാറുന്നത്. ഈ പ്രവണതള്‍ മനസ്സിലാക്കി സ്വയം നവീകരിക്കുക അത്യാവശ്യമാണ്. സാങ്കേതിക വിദ്യകളോടുള്ള പേടി നല്ലതല്ല. സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അറിവു മാത്രം പോരാ. അതിന്റെ പ്രയോഗവും അതുപോലെ പ്രധാനപ്പെട്ടതാണ്, മോദി പറഞ്ഞു.പ്രധാന മന്ത്രി മോദി ചെറുപ്പക്കാര്‍ക്ക് അനില്‍ കുംബ്ലെയുടെ മാതൃക നല്‍കിയപ്പോള്‍...
January 25th, 09:15 am
പരീക്ഷാ പേ ചര്‍ച്ചാ പരിപാടിയില്‍ പ്രധാനമന്ത്രി മോദി ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ മാതൃക ഉദ്ധരിക്കുകയുണ്ടായി. വലിയ പരിക്ക് പറ്റിയിട്ടും 2002 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബൗള്‍ ചെയ്ത് സുപ്രധാന വിക്കറ്റുകള്‍ അദ്ദേഹം നേടിയത് എങ്ങിനെ എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.പരീക്ഷ പേ ചര്‍ച്ചയില്‍ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വി.വി.എസ് ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെക്കുറിച്ച് സംസാരിച്ചത്.
January 25th, 09:00 am
ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികളുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ ആശയവിനിമയം നടത്തിയപ്പോള്‍ പ്രധാനമന്ത്രി മോദി രാഹുല്‍ ദ്രാവിഡിന്റെയും വിവിഎസ് ലക്ഷ്മണിന്റെയും ബാറ്റിങ്ങിനെയും കളിയില്‍ അത് എങ്ങിനെ ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചു എന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടി.Be confident about your preparation: PM Modi to students appearing for exams
January 20th, 10:36 am
PM Modi interacted with students as part of Pariksha Pe Charcha. He answered several questions from students across the country on how to reduce examination stress. The PM discussed subjects like importance of technology in education, dealing with the expectations of teachers and parents, future career options & more.”പരീക്ഷാപേ ചര്‍ച്ച 3.0”ല്‍ പ്രധാനമന്ത്രി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി
January 20th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ”പരീക്ഷാ പേ ചര്‍ച്ച 3.0”ന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. ദിവ്യാംഗരായ 50 വിദ്യാര്‍ത്ഥികളും ആശയവിനിയമ പരിപാടിയില്‍ പങ്കെടുത്തു. തൊണ്ണൂറു മിനിട്ട് നീണ്ടുനിന്ന ആശയവിനിമയ പരിപാടിയില്‍ തങ്ങള്‍ക്ക് മുഖ്യമായ നിരവധി വിഷയങ്ങളില്‍ അവര്‍ പ്രധാനമന്ത്രിയില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടി. ഈ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി.