ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ആദ്യത്തെ നാഷണല്‍ ക്രിയേറ്റേഴ്‌സ് അവാര്‍ഡ് വേദിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലായളം പരിഭാഷ
March 08th, 10:46 am
ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, അശ്വിനി വൈഷ്ണവ് ജി, ജൂറി അംഗങ്ങളായ പ്രസൂണ്‍ ജോഷി, രൂപാലി ഗാംഗുലി, കൂടാതെ രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഞങ്ങളോടൊപ്പം ചേരുന്ന എല്ലാ ഉള്ളടക്ക സ്രഷ്ടാക്കളെ ഒപ്പം എല്ലാവയിടത്തു നിന്നും ഈ പരിപാടി വീക്ഷിക്കുന്ന എന്റെ യുവ സുഹൃത്തുക്കളേ മറ്റെല്ലാ വിശിഷ്ടാതിഥികളെ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതവും അഭിനന്ദനങ്ങളും! നിങ്ങള്‍ ഇവിടെ സ്ഥാനം നേടിയിരിക്കുന്നു, അതുകൊണ്ടാണ് നിങ്ങള്‍ ഇന്ന് ഭാരത് മണ്ഡപത്തില്‍ ഇരിക്കുന്നത്. പുറത്തുള്ള ചിഹ്നഹ്‌നവും സര്‍ഗ്ഗാത്മകതയെ പ്രതിനിധീകരിക്കുന്നതാണ്, ലോകത്തിനായി സൃഷ്ടിക്കേണ്ട മുന്നോട്ടുള്ള പാതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജി -20ലെ നേതാക്കള്‍ ഒരിക്കല്‍ ഒത്തുകൂടിയിടവുമാണ്. നിങ്ങള്‍ ഇന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത് ഭാരതത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു
March 08th, 10:45 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രഥമ ദേശീയ ക്രിയേറ്റേഴ്സ് അവാർഡ് സമ്മാനിച്ചു. വിജയികളുമായി അദ്ദേഹം ഹ്രസ്വമായ ആശയവിനിമയവും നടത്തി. ക്രിയാത്മക മാറ്റത്തിന് സർഗാത്മകത ഉപയോഗിക്കുന്നതിനുള്ള അടിത്തറ എന്ന നിലയിലാണു പുരസ്കാരം വിഭാവനം ചെയ്തത്.പരീക്ഷ പേ ചര്‍ച്ചയെ ഉത്സാഹത്തോടെ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി
January 27th, 08:10 pm
'പരീക്ഷ പേ ചര്‍ച്ച'യില്‍ പരീക്ഷാ പോരാളികളുടെ ഒത്തുചേരല്‍ താന്‍ ഉത്സാഹത്തോടെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറഞ്ഞു.പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നത്: പ്രധാനമന്ത്രി
December 14th, 11:22 pm
പരീക്ഷാ യോദ്ധാക്കളെ പുഞ്ചിരിയോടെ പരീക്ഷ എഴുതാന്‍ പ്രാപ്തരാക്കി സമ്മര്‍ദ്ദത്തെ വിജയമാക്കി പരിവര്‍ത്തനപ്പെടുത്തുകയെന്നതാണ് പരീക്ഷാ പേ ചര്‍ച്ച ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തരാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യം: പ്രധാനമന്ത്രി
February 25th, 09:44 am
പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാത്തരം സമ്മർദ്ദങ്ങളിൽ നിന്നും വിദ്യാർത്ഥികളെ മുക്തമാക്കുക എന്നതാണ് എക്സാം വാരിയേഴ്‌സ് ബുക്ക്‌ലെറ്റിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു മോദി. ജാർഖണ്ഡിലെ കൊദർമയിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ പരീക്ഷാ വാരിയേഴ്‌സ് ബുക്ക്‌ലെറ്റ് വായിച്ചതിന് ശേഷം പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിൽ നിന്ന് മുക്തരായതായി മന്ത്രി അറിയിച്ചു.പരീക്ഷാ പേ ചർച്ചയിലെ തത്വങ്ങളുടെയും പ്രവൃത്തികളുടെയും താത്‌പര്യമുണര്‍ത്തുന്ന ശേഖരം പ്രധാനമന്ത്രി പങ്കുവെച്ചു
January 12th, 03:00 pm
പരീക്ഷാ സമ്മർദ്ദം ലഘൂകരിക്കാൻ സഹായിക്കുന്ന തത്വങ്ങളുടെയും പ്രവൃത്തികളുടെയും രസകരമായ ഒരു ശേഖരം പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.പിത്തോരഗഡിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ പേ ചർച്ചയിലെ ഗാന അവതരണം പ്രധാനമന്ത്രി പങ്കിട്ടു
January 11th, 06:33 pm
പിത്തോരഗഢിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ പേ ചർച്ചയിൽ ഒരു ഗാനപ്രകടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.പരീക്ഷാ വാരിയേഴ്സിൽ നിന്നുള്ള ഉൾക്കാഴ്ചകളിലും പിപിസിയിലെ സജീവ പങ്കാളിത്തത്തിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
January 10th, 10:50 pm
നവോദയ വിദ്യാലയ സമിതിയുടെ (എൻവിഎസ്) ട്വീറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി. ഒഡീഷയിലെ ജെഎൻവി ധെങ്കനാലിലെ വിദ്യാർത്ഥിനിയായ ശിവാംഗി പരീക്ഷ പേ ചർച്ചയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിലേക്ക് പ്രധാനമന്ത്രി നിർദേശങ്ങൾ ക്ഷണിക്കുന്നു
January 05th, 10:18 pm
ഈ വർഷത്തെ പരീക്ഷാ പേ ചർച്ചാ സംവാദത്തിനായുള്ള തങ്ങളുടെ ആശയങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരേയും പ്രത്യേകിച്ച് പരീക്ഷാ യോദ്ധാക്കളെയും രക്ഷിതാക്കളെയും അധ്യാപകരെയും ക്ഷണിച്ചു.സിബിഎസ്ഇ പത്താം ക്ലാസ് ഫലം : പ്രധാനമന്ത്രി വിദ്യാർത്ഥികളെ അഭിനന്ദിച്ചു
July 22nd, 05:24 pm
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.ചെറിയ ഓൺലൈൻ പേയ്‌മെന്റുകൾ വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 24th, 11:30 am
സുഹൃത്തുക്കളേ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരുടെ സംഭാവനകളെപ്പറ്റി ഓര്‍മ്മിക്കാന്‍ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തേക്കാള്‍ നല്ല അവസരം വേറെയുണ്ടോ? സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ഒരു ജനകീയ വിപ്ലവമായി രൂപാന്തരപ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം. ചരിത്രത്തില്‍ ആളുകളുടെ താല്പര്യം വര്‍ദ്ധിച്ചുവരുന്നു. ആയതിനാല്‍ പ്രധാനമന്ത്രി മ്യൂസിയം യുവാക്കളുടെയും ആകര്‍ഷണകേന്ദ്രമാകുന്നു. രാജ്യത്തിന്റെ വിലമതിക്കാനാകാത്ത പൈതൃകവുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.പരീക്ഷാ പേ ചർച്ച, പരീക്ഷകളും ജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്കുള്ള ഊർജ്ജസ്വലമായ ഫോറമാണ്: പ്രധാനമന്ത്രി
April 16th, 07:11 pm
പരീക്ഷാ പേ ചർച്ചയുടെ എല്ലാ ഇടപെടലുകളുടെയും സ്ഥിതിവിവരക്കണക്കുകൾ നമോ ആപ്പിന്റെ നൂതനമായി ക്യൂറേറ്റ് ചെയ്ത ഒരു വിഭാഗത്തിൽ കാണാമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി മോദി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി
April 01st, 08:15 pm
ഗുജറാത്തിലെ നവസാരിയിൽ നിന്നുള്ള രക്ഷിതാവായ സീമ ചിന്തൻ ദേശായി, ഗ്രാമീണ പെൺകുട്ടികളുടെ ഉന്നമനത്തിനായി സമൂഹത്തിന് എങ്ങനെ സംഭാവന നൽകാമെന്ന് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം അവഗണിക്കപ്പെട്ട മുൻകാലങ്ങളെ അപേക്ഷിച്ച് പെൺകുട്ടികളുടെ സ്ഥിതി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഇതിന് മറുപടി നൽകി. പെൺകുട്ടികളുടെ ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കാതെ ഒരു സമൂഹത്തിനും മെച്ചപ്പെടാനാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ഒരാൾക്ക് എങ്ങനെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താം? പ്രധാനമന്ത്രി മോദിക്ക് പറയാനുള്ളത് ഇതാണ്...
April 01st, 08:04 pm
പരീക്ഷാ പേ ചർച്ചയ്ക്കിടെ, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രധാനമന്ത്രി മോദിയോട് ഉന്നയിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്വേത കുമാരി പറഞ്ഞു, തന്റെ ഉൽപാദനക്ഷമത രാത്രിയിൽ മികച്ചതാണെങ്കിലും പകൽ പഠിക്കാനാണ് തന്നോട് ആവശ്യപ്പെടുന്നത്. മറ്റൊരു വിദ്യാർത്ഥി രാഘവ് ജോഷിക്ക് ആദ്യം കളിക്കണോ പിന്നെ പഠിക്കണോ അതോ തിരിച്ചോ എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു.പരീക്ഷകൾക്ക് ഓർമ്മശക്തി കൂട്ടാനുള്ള പ്രധാനമന്ത്രി മോദിയുടെ നിർദേശങ്ങൾ...
April 01st, 07:54 pm
ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ ഉയരുന്ന ഒരു ചോദ്യം - ഓർമ്മശക്തി എങ്ങനെ മെച്ചപ്പെടുത്താം - 'പരീക്ഷ പേ ചർച്ച'യിൽ പ്രധാനമന്ത്രി മോദിയോട് കുട്ടികൾ ഇതിനെ കുറിച്ച് ചോദിച്ചു. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ അനുഷയും ഗായത്രി സക്‌സേനയും ഓർമ്മ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയോട് ചോദിച്ചു.ജീവിതത്തിൽ പ്രചോദിതരായി തുടരാൻ വിദ്യാർത്ഥികൾക്കുള്ള പ്രധാനമന്ത്രി മോദിയുടെ നുറുങ്ങുകൾ
April 01st, 07:50 pm
ഡൽഹിയിലെ വൈഭവ് കന്നൗജിയ, ഒഡീഷയിൽ നിന്നുള്ള രക്ഷിതാവ് സുജിത് കുമാർ പ്രധാൻ, ജയ്പൂരിലെ കോമൾ ശർമ, ദോഹയിലെ ആരോൺ എബൻ എന്നിവർ എങ്ങനെ പരീക്ഷകൾക്കായി പ്രചോദിതരായിരിക്കാമെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു.പരീക്ഷകളെയും മാതാപിതാക്കളുടെ സമ്മർദ്ദത്തെയും ഭയക്കുന്നുണ്ടോ? പ്രധാനമന്ത്രി മോദിയുടെ ഈ ലളിതമായ മന്ത്രങ്ങൾ പാലിക്കൂ...
April 01st, 07:45 pm
ഫലത്തെക്കുറിച്ചുള്ള കുടുംബത്തിന്റെ പ്രതീക്ഷകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഉത്സവ മൂഡിൽ എങ്ങനെ പരീക്ഷ എഴുതാമെന്നും യുവ വിദ്യാർത്ഥിനികളായ റോഷ്‌നിയും കിരൺ പ്രീത് കൗറും പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പേടിക്കേണ്ടതില്ലെന്നും മക്കളെ തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ അനുവദിക്കണമെന്നും മോദി അവരെ ഉപദേശിക്കുകയും ചെയ്തു.പ്രധാനമന്ത്രി മോദി ചോദിച്ചു - നിങ്ങൾ ‘ഓൺലൈനിൽ വായിക്കാറുണ്ടോ’ അതോ ‘റീലുകൾ’ കാണുകയാണോ
April 01st, 07:41 pm
പരീക്ഷ പേ ചർച്ച'യ്ക്കിടെ ഉയർന്നുവന്ന പ്രധാന വിഷയങ്ങളിലൊന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പോകുന്നത്. മൈസൂരിലെ തരുൺ, ഡൽഹിയിലെ ഷാഹിദ്, തിരുവനന്തപുരത്തെ കീർത്തന എന്നിവർ പ്രധാനമന്ത്രി മോദിയോട് നിരവധി ഓൺലൈൻ അശ്രദ്ധകൾക്കിടയിലും എങ്ങനെ ഓൺലൈൻ പഠനരീതി തുടരാമെന്ന് ചോദിച്ചു. “നിങ്ങൾ ഓൺലൈനിൽ വായിക്കുമോ അതോ റീലുകൾ കാണുമോ?” എന്നായിരുന്നു ലഘുവായ കുറിപ്പിൽ പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.പരീക്ഷയ്ക്ക് മുമ്പുള്ള സമ്മർദ്ദം? പ്രധാനമന്ത്രി മോദിക്ക് ഇതിനൊരു പരിഹാരമുണ്ട്...
April 01st, 07:34 pm
ഡൽഹിയിലെ ഖുഷി ജെയിൻ, ബിലാസ്പൂരിലെ ശ്രീധർ ശർമ, വഡോദരയിലെ കെനി പട്ടേൽ എന്നിവർ പരീക്ഷയ്ക്ക് ഹാജരാകുന്നതിന് മുമ്പ് ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വിഷയത്തിൽ പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശം തേടി - പരീക്ഷയ്ക്ക് മുമ്പുള്ള സമ്മർദ്ദം. പിരിമുറുക്കമില്ലാതെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെക്കുറിച്ചും ഹാജരാകുന്നതിനെക്കുറിച്ചും അവർ പ്രധാനമന്ത്രിയോട് ചോദിച്ചു.പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
April 01st, 01:57 pm
നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം! ഇത് എനിക്കു പ്രിയപ്പെട്ട പരിപാടിയാണ്, പക്ഷേ കൊറോണ കാരണം എനിക്ക് നിങ്ങളെ കുറച്ച് കാലത്തേക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞില്ല. ഇന്നത്തെ പരിപാടി എനിക്ക് വളരെ വിശേഷപ്പെട്ടതാണ്. കാരണം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ നിങ്ങളെ കണ്ടുമുട്ടി. പരീക്ഷയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ശരിയാണോ? അങ്ങനെയാണെങ്കില്‍, നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് വിഷമിക്കുന്നത് നിങ്ങളുടെ മാതാപിതാക്കളായിരിക്കും. നിങ്ങളോ നിങ്ങളുടെ കുടുംബമോ ആരാണ് സമ്മര്‍ദം അനുഭവിക്കുന്നത് എന്ന് എന്നോട് പറയൂ. സമ്മര്‍ദമുള്ളവര്‍ കൈ പൊക്കൂ.