ജനുവരി 23ന് ചുവപ്പുകോട്ടയിലെ പരാക്രം ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

January 22nd, 05:56 pm

ചുവപ്പുകോട്ടയിലെ പരാക്രം ദിവസ് ആഘോഷങ്ങളില്‍ ജനുവരി 23 ന് വൈകുന്നേരം 6:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

എൻസിസി കേഡറ്റുകളോടും എൻഎസ്എസ് വോളണ്ടിയർമാരോടും പ്രധാനമന്ത്രി ന്യൂഡൽഹിയിലെ വസതിയിൽ നടത്തിയ അഭിസംബോധന

January 25th, 06:40 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകർ, രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ജി, എൻസിസി ഡയറക്ടർ ജനറൽ, അധ്യാപകർ, അതിഥികൾ, എന്റെ മന്ത്രി സഭയിലെ മറ്റെല്ലാ സഹപ്രവർത്തകർ, മറ്റ് വിശിഷ്ട വ്യക്തികൾ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന വിവിധ കലാകാരന്മാർ, എന്റെ യുവ എൻ.സി.സി. എൻ എസ് എസ് സഖാക്കളേ!

എന്‍.സി.സി കേഡറ്റുകളെയും എന്‍.എസ്.എസ് വോളന്റിയര്‍മാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 25th, 04:31 pm

എന്‍.സി.സി കേഡറ്റുകളേയും എന്‍.എസ്.എസ് വോളന്റിയര്‍മാരേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ വേഷം ധരിച്ച നിരവധി കുട്ടികള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തുന്നത് ഇതാദ്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ജയ് ഹിന്ദ് എന്ന മന്ത്രം എല്ലാവരേയും പ്രചോദിപ്പിക്കുന്നതാണ്'', പ്രധാനമന്ത്രി പറഞ്ഞു.

പരാക്രം ദിവസിൽ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

January 23rd, 09:01 am

പരാക്രം ദിവസിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലി അർപ്പിച്ചു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പേരിടാത്ത ഏറ്റവും വലിയ 21 ദ്വീപുകളെ പരമവീര ചക്ര പുരസ്‌കാരം ലഭിച്ച 21 പേരുടെ പേരില്‍ നാമകരണം ചെയ്യുന്ന ജനുവരി 23ലെ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

January 21st, 06:35 pm

പരാക്രമ ദിവസത്തില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ പേരില്ലാത്ത 21 വലിയദ്വീപുകള്‍ക്ക് 21 പരമവീര ചക്ര അവാര്‍ഡ് ജേതാക്കളുടെ പേര് നല്‍കുന്ന ചടങ്ങില്‍ ജനുവരി 23 ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി പങ്കെടുക്കും. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മ്മിക്കുന്ന നേതാജിക്ക് സമര്‍പ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പരിപാടിയില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

January 23rd, 09:30 am

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഗോത്രവര്‍ഗക്കാരായ അതിഥികളെയും എന്‍.സി.സി. കെഡറ്റുകളെയും എന്‍.എസ്.എസ്. വോളന്റിയര്‍മാരെയും റിപ്പബ്ലിക് ദിന ടാബ്ലോ കലാകാരന്‍മാരെയും സ്വാഗതംചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 24th, 04:01 pm

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന ആദിവാസി അതിഥികൾ, എൻ‌സി‌സി കേഡറ്റുകൾ, എൻ‌എസ്‌എസ് വളണ്ടിയർമാർ, നിശ്ചലദൃശ്യങ്ങളിലെ കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘അറ്റ് ഹോം’ പരിപാടിയിൽ സംവദിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ രാജ്‌ നാഥ് സിംഗ്, ശ്രീ അർജുൻ മുണ്ട, ശ്രീ കിരൺ റിജിജു, ശ്രീമതി രേണുക സിംഗ് സരുത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന പരേഡിൽ ഗോത്ര അതിഥികൾ, കലാകാരന്മാർ, എൻ‌എസ്‌എസ്, എൻ‌സി‌സി കേഡറ്റുകൾ എന്നിവരുടെ പങ്കാളിത്തം ഓരോ പൗരനും ഊർജ്ജം നിറയ്ക്കുന്നുവെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ അവർ പ്രദർശിപ്പിക്കുന്നത് എല്ലാവരിലും അഭിമാനം നിറയ്ക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ മഹത്തായ സാമൂഹിക-സാംസ്കാരിക പൈതൃകത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ജീവൻ നൽകുന്ന ഭരണഘടനയ്ക്കുമുള്ള ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന ആദിവാസി അതിഥികൾ, എൻ‌സി‌സി കേഡറ്റുകൾ, എൻ‌എസ്‌എസ് വളണ്ടിയർമാർ, നിശ്ചലദൃശ്യങ്ങളിലെ കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു

January 24th, 04:00 pm