പരാക്രം ദിവസ് ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 23rd, 06:31 pm

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ കിഷന്‍ റെഡ്ഡി ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മീനാക്ഷി ലേഖി ജി, അജയ് ഭട്ട് ജി, ബ്രിഗേഡിയര്‍ ആര്‍ എസ് ചിക്കാരാ ജി, ഐഎന്‍എ വെറ്ററന്‍ ലെഫ്റ്റനന്റ് ആര്‍ മാധവന്‍ ജി, എന്റെ പ്രിയപ്പെട്ട നാട്ടുകാരെ!

പരാക്രം ദിനാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 23rd, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ചെങ്കോട്ടയിൽ പരാക്രം ദിനാഘോഷങ്ങളിൽ പങ്കെടുത്തു. റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും സാംസ്കാരിക പ്രദർശനങ്ങളിലൂടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യം പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവി’ന് അദ്ദേഹം തുടക്കംകുറിച്ചു. നേതാജിയെക്കുറിച്ചുള്ള ഫോട്ടോകൾ, പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, ശിൽപ്പങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നാഷണൽ ആർക്കൈവ്സിന്റെ സംവേദനാത്മക പ്രദർശനം വീക്ഷിച്ച പ്രധാനമന്ത്രി, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള പ്രൊജക്ഷൻ മാപ്പിങ്ങുമായി സമന്വയിപ്പിച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിച്ച നാടകത്തിനും സാക്ഷിയായി. ജീവിച്ചിരിക്കുന്ന ഏക ഐഎൻഎ അംഗമായ മുതിർന്ന ലഫ്റ്റനന്റ് ആർ മാധവനെയും അദ്ദേഹം ആദരിച്ചു. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, 2021 മുതൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പരാക്രം ദിനം ആഘോഷിക്കുന്നു.

പരാക്രം ദിവസില്‍ പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

January 23rd, 09:20 am

പരാക്രം ദിവസില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

January 23rd, 11:01 am

പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഭായ് ഷാ, ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, നമ്മുടെ മൂന്ന് സായുധ സേനാ മേധാവികൾ, ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ, ആൻഡമാൻ നിക്കോബാർ കമാൻഡർ-ഇൻ-ചീഫ് കമാൻഡ്, എല്ലാ ഉദ്യോഗസ്ഥരും, പരമവീര ചക്ര നേടിയ ധീരരായ സൈനികരുടെ കുടുംബാംഗങ്ങളേ , മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളെ , മാന്യരേ !

ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പേരിടാത്ത ഏറ്റവും വലിയ 21 ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേരിടുന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 23rd, 11:00 am

പരാക്രം ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ പേരിടാത്ത 21 വലിയ ദ്വീപുകൾക്ക് 21 പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേര് നൽകുന്ന ചടങ്ങിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്നു പങ്കെടുത്തു. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമിക്കുന്ന, നേതാജിക്കായി സമർപ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പരിപാടിയിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

Netizens applaud PM Modi's speech on Parakram Divas in Kolkata...Take a look!

January 23rd, 08:45 pm

January 23, 2021, India marked Netaji Subhas Chandra Bose's 125th birth anniversary as Parakram Divas. On this special occasion, PM Modi took part in a series of programmes in Kolkata and paid rich tributes to Netaji. In his speech, PM Modi recalled Netaji's courage and contributions towards India. Netizens across the country applauded PM Modi's speech.

കൊല്‍ക്കത്തയില്‍ നടന്ന പരാക്രം ദിവസ് ആഘോഷങ്ങളില്‍ നേതാജിയുടെ 125ാം ജയന്തി അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

January 23rd, 08:18 pm

കൊൽക്കത്തയിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഒരു സ്ഥിരം എക്സിബിഷനും നേതാജിയിൽ പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി അമ്ര നൂട്ടൺ ജുബോനേരി ഡൂട്ട് എന്ന സാംസ്കാരിക പരിപാടിയും നടന്നു.

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

January 23rd, 05:15 pm

കൊൽക്കത്തയിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരാക്രം ദിവസ്’ ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം അധ്യക്ഷത വഹിച്ചു. ഒരു സ്ഥിരം എക്സിബിഷനും നേതാജിയിൽ പ്രൊജക്ഷൻ മാപ്പിംഗ് ഷോയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. അനുസ്മരണ നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നേതാജിയുടെ പ്രമേയത്തെ ആസ്പദമാക്കി അമ്ര നൂട്ടൺ ജുബോനേരി ഡൂട്ട് എന്ന സാംസ്കാരിക പരിപാടിയും നടന്നു.

പ്രധാനമന്ത്രി ജനുവരി 23 ന് അസമും , പശ്ചിമ ബംഗാളും സന്ദർശിക്കും

January 21st, 02:01 pm

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2021 ജനുവരി 23 ന് നടക്കുന്ന ‘പരാക്രം ദിവസ്’ ആഘോഷങ്ങളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊൽക്കത്ത സന്ദർശിക്കും. 1.06 ലക്ഷം പട്ടയങ്ങൾ / അവകാശരേഖകൾ വിതരണം ചെയ്യുന്നതിനായി പ്രധാനമന്ത്രി അസമിലെ ശിവസാഗറിലെ ജെറംഗ പഥർ സന്ദർശിക്കും.