“കാർഗിലിൽ, നാം യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിന്റെയും സംയമനത്തിന്റെയും കരുത്തിന്റെയും അവിശ്വസനീയമായ ഉദാഹരണം നാം അവതരിപ്പിക്കുകയും ചെയ്തു: പ്രധാനമന്ത്രി മോദി
July 26th, 09:30 am
ലഡാക്കിൽ 25-ാമത് കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് കർത്തവ്യനിർവ്വഹണത്തിൽ പരമോന്നത ത്യാഗം സഹിച്ച ധീരഹൃദയരെ പ്രധാനമന്ത്രി മോദി ആദരിച്ചു. “കാർഗിലിൽ ഞങ്ങൾ യുദ്ധം ജയിക്കുക മാത്രമല്ല, സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും അവിശ്വസനീയമായ ഉദാഹരണമാണ് ഞങ്ങൾ അവതരിപ്പിച്ചത്”, പ്രധാനമന്ത്രി മോദി പറഞ്ഞു.കാർഗിൽ വിജയദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി; ലഡാക്കിൽ ശ്രദ്ധാഞ്ജലി സമാരോഹിൽ പങ്കെടുത്തു
July 26th, 09:20 am
25-ാം കാർഗിൽ വിജയദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ലഡാക്കിൽ കർത്തവ്യനിർവഹണത്തിനിടെ പരമോന്നത ത്യാഗം ചെയ്ത ധീരരെ ആദരിച്ചു. ശ്രദ്ധാഞ്ജലി സമാരോഹിലും അദ്ദേഹം പങ്കെടുത്തു. എൻസിഒകളുടെ കാർഗിൽ യുദ്ധത്തെക്കുറിച്ചുള്ള ‘ഗൗരവ് ഗാഥ’ വിവരണം ശ്രവിച്ച പ്രധാനമന്ത്രി ‘അമർ സംസ്മരൺ: ഓർമയുടെ കുടിൽ’ സന്ദർശിച്ചു. വീർഭൂമിയും അദ്ദേഹം സന്ദർശിച്ചു.തൊഴില്‍ മേളയിലെ ഒരു ലക്ഷത്തിലധികം നിയമന പത്രങ്ങളുടെ വിതരണത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 11:00 am
ഇന്ന്, ഒരു ലക്ഷത്തിലധികം യുവാക്കള്‍ക്ക് ഗവണ്‍മെന്റ് മേഖലയില്‍ ജോലി വാഗ്ദാനം ഉറപ്പാക്കിയിട്ടുണ്ട്. നിങ്ങളുടെ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള സംരംഭം അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഗവണ്‍മെന്റുകളുടെ ഭരണകാലത്ത് കൈക്കൂലി സംസ്‌കാരം വളര്‍ത്തിയെടുത്തതിനാല്‍ മുമ്പ്, തൊഴില്‍ പരസ്യം മുതല്‍ നിയമന പത്രം നല്‍കല്‍ വരെയുള്ള നടപടിക്രമങ്ങള്‍ക്കു വളരെയധികം സമയമെടുത്തു. ഞങ്ങള്‍ ഇപ്പോള്‍ നിയമന പ്രക്രിയയില്‍ സുതാര്യതയ്ക്ക് മുന്‍ഗണന നല്‍കി, കാര്യക്ഷമതയും നീതിയും ഉറപ്പാക്കുന്നു. നിയമന പ്രക്രിയ സമയക്രമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് ഉറച്ചുനില്‍ക്കുന്നു, ഓരോ യുവാക്കള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുല്യ അവസരം നല്‍കുന്നു. തങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് തങ്ങള്‍ക്കൊരു ഇടം കണ്ടെത്താനാകുമെന്ന് ഇപ്പോള്‍ യുവാക്കള്‍ വിശ്വസിക്കുന്നു. 2014 മുതല്‍, യുവാക്കളെ കേന്ദ്ര ഗവണ്‍മെന്റുമായി ഇടപഴകുകയും രാഷ്ട്രനിര്‍മ്മാണ ശ്രമങ്ങളില്‍ അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുന്‍ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ബിജെപി ഗവണ്‍മെന്റ് പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒന്നര ഇരട്ടി ഗവണ്‍മെന്റ് ജോലികള്‍ നല്‍കി. ഇന്ന്, ഡല്‍ഹിയില്‍ ഒരു സംയോജിത പരിശീലന സമുച്ചയത്തിനും ഞങ്ങള്‍ തറക്കല്ലിട്ടു, ഇത് നമ്മുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.റോസ്ഗര്‍ മേളയ്ക്ക് കീഴില്‍ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവര്‍ക്ക് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു
February 12th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു ലക്ഷത്തിലധികം നിയമന കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പുതുതായി നിയമിതരായവര്‍ക്ക് വിതരണം ചെയ്തു. ന്യൂഡല്‍ഹിയിലെ ഇന്റഗ്രേറ്റഡ് കോംപ്ലക്സ് ''കര്‍മയോഗി ഭവന'' ന്റെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. മിഷന്‍ കര്‍മ്മയോഗിയുടെ വിവിധ തലങ്ങളിലെ സഹകരണവും സമന്വയവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സമുച്ചയം.മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു
November 13th, 07:15 pm
മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു. ഇന്ന് വീരമൃത്യു വരിച്ച സൈനികർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.