പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണകൃതികളുടെ പ്രകാശന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

December 25th, 04:31 pm

എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകരായ ശ്രീ അനുരാഗ് ഠാക്കൂര്‍ ജി, അര്‍ജുന്‍ റാം മേഘ്വാള്‍ ജി, എന്റെ ദീര്‍ഘകാല സുഹൃത്തും മഹാമന സമ്പൂര്‍ണ വംഗമയിയുടെ ചീഫ് എഡിറ്ററുമായ അര്‍ജുന്‍ റാം മേഘ്വാള്‍ ജി, മഹാമന മാളവ്യ മിഷന്റെ പ്രസിഡന്റ് രാം ബഹദൂര്‍ റായ് ജി, പ്രഭു നാരായണ്‍ ശ്രീവാസ്തവ് ജി തുടങ്ങി വേദിയില്‍ സന്നിഹിതരായിരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളേ!

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ 'സമാഹരിച്ച കൃതികള്‍' പ്രകാശനം ചെയ്തു

December 25th, 04:30 pm

മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമ്പൂര്‍ണ കൃതികള്‍' 11 വാല്യങ്ങളില്‍ ആദ്യത്തേത് പ്രകാശനം ചെയ്തു. പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യക്ക് ശ്രീ മോദി പുഷ്പാര്‍ച്ചനയും അര്‍പ്പിച്ചു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപകനായ അദ്ദേഹം ആധുനിക ഇന്ത്യയുടെ നിര്‍മ്മാതാക്കളില്‍ പ്രധാനിയാണ്. ജനങ്ങളുടെ ഇടയില്‍ ദേശീയ അവബോധം വളര്‍ത്തുന്നതിന് വളരെയധികം പ്രയത്‌നിച്ച മികച്ച പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായി അദ്ദേഹം ഓര്‍മ്മിക്കപ്പെടുന്നു.

പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികള്‍’ പ്രധാനമന്ത്രി ഡിസംബര്‍ 25ന് പ്രകാശനം ചെയ്യും

December 24th, 07:47 pm

മഹാമന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ 162-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2023 ഡിസംബര്‍ 25ന് വൈകിട്ട് 4.30ന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സമാഹരിച്ച കൃതികളുടെ’ 11 വാല്യങ്ങളുള്ള ആദ്യ ശ്രേണി പ്രകാശനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് പ്രധാനമന്ത്രി പാർലമെന്റിൽ ആദരാഞ്ജലികൾ അർപ്പിച്ചു

December 25th, 07:55 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിൽ നടന്ന ചടങ്ങിൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.