കർണാടകയിലെ ഹുബ്ബള്ളിയിൽ 26-ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം

January 12th, 04:30 pm

കർണാടകത്തിലെ ഈ പ്രദേശം അതിന്റെ പാരമ്പര്യത്തിനും സംസ്കാരത്തിനും അറിവിനും പേരുകേട്ടതാണ്. ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ച നിരവധി വ്യക്തിത്വങ്ങളാണ് ഇവിടെയുള്ളത്. ഈ പ്രദേശം നിരവധി മികച്ച സംഗീതജ്ഞരെ രാജ്യത്തിന് നൽകിയിട്ടുണ്ട്. പണ്ഡിറ്റ് കുമാർ ഗന്ധർവ്വ, പണ്ഡിറ്റ് ബസവരാജ് രാജ്ഗുരു, പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ, ഭാരതരത്‌ന പണ്ഡിറ്റ് ഭീംസെൻ ജോഷി, പണ്ഡിത ഗംഗുഭായ് ഹംഗൽ ജി എന്നിവരെ ഇന്ന് ഹുബ്ബള്ളിയുടെ മണ്ണിൽ നിന്ന് ഞാൻ ആദരിക്കുന്നു.

കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു

January 12th, 04:00 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു കർണാടകത്തിലെ ഹുബ്ബള്ളിയിൽ 26-ാം ദേശീയ യുവജനോത്സവം ഉദ്ഘാടനംചെയ്തു. ദേശീയ യുവജനദിനമായി ആചരിക്കുന്ന, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികദിനത്തിലാണ്, അദ്ദേഹത്തിന്റെ ആദർശങ്ങളെയും ഉപദേശങ്ങളെയും സംഭാവനകളെയും ആദരിക്കാനും വിലമതിക്കാനും പരിപാടി സംഘടിപ്പിക്കുന്നത്. ‘വികസിത യുവത - വികസിത ഭാരതം’ എന്നതാണു മേളയുടെ പ്രമേയം. ഇതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൊതുവേദിയിലെത്തിക്കുകയും ‘ഏകഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന മനോഭാവത്തോടെ ഏവരെയും കൂട്ടിയിണക്കുകയും ചെയ്യും.

പണ്ഡിറ്റ് ഭീംസെൻ ജോഷിയെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

February 04th, 07:57 pm

പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു.

പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രാധനമന്ത്രിയുടെ പ്രണാമം

February 04th, 05:14 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പണ്ഡിറ്റ് ഭീംസന്‍ജോഷിയ്ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രണാമമര്‍പ്പിച്ചു.