Reform, Perform and Transform has been our mantra: PM Modi at the ET World Leaders’ Forum
August 31st, 10:39 pm
Prime Minister Narendra Modi addressed the Economic Times World Leaders Forum. He remarked that India is writing a new success story today and the impact of reforms can be witnessed through the performance of the economy. He emphasized that India has at times performed better than expectations.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു
August 31st, 10:13 pm
രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറത്തിൽ അതിശയകരമായ ചർച്ചകൾ നടക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകം ഇന്ത്യയെ വിശ്വസിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.Entire world is looking towards Vadhvan Port today: PM Modi in Maharashtra
August 30th, 01:41 pm
PM Modi laid foundation stone of Vadhvan Port and other development projects in Palghar, Maharashtra, underscoring the state's pivotal role in achieving a Viksit Bharat. He highlighted the port's potential as India's largest container hub which shall boost the economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പാൽഘറിൽ ഏകദേശം 76,000 കോടി രൂപയുടെ വാധ്‌വൻ തുറമുഖത്തിനു തറക്കല്ലിട്ടു
August 30th, 01:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ പാൽഘറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഏകദേശം 76,000 കോടി രൂപ ചെലവിൽ വാധ്‌വൻ തുറമുഖത്തിന്റെ തറക്കല്ലിടൽ, ഏകദേശം 1560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും എന്നിവ ഇന്നത്തെ പദ്ധതികളിൽ ഉൾപ്പെടുന്നു. ഏകദേശം 360 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതല സമാരംഭവും പ്രധാനമന്ത്രി നിർവഹിച്ചു. മത്സ്യബന്ധന കപ്പൽസങ്കേതങ്ങളുടെ വികസനം, നവീകരണം, ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ, മത്സ്യച്ചന്തകളുടെ നിർമാണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് ട്രാൻസ്പോൻഡർ സെറ്റുകളും കിസാൻ ക്രെഡിറ്റ് കാർഡുകളും അദ്ദേഹം വിതരണം ചെയ്തു.പ്രധാനമന്ത്രി ഓഗസ്റ്റ് 30നു മഹാരാഷ്ട്ര സന്ദർശിക്കും
August 29th, 04:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഓഗസ്റ്റ് 30നു മഹാരാഷ്ട്രയിലെ മുംബൈയും പാൽഘറും സന്ദർശിക്കും. പകൽ 11നു മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ 2024ലെ ആഗോള ഫിൻടെക് മേളയെ (GFF) പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 1.30ന്, പാൽഘറിലെ സിഡ്‌കോ മൈതാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.മഹാരാഷ്ട്രയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖവികസന’ത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
June 19th, 09:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം മഹാരാഷ്ട്രയിലെ ഡഹാണുവിനടുത്തുള്ള വാധ്വനിൽ പ്രധാന തുറമുഖം സ്ഥാപിക്കുന്നതിന് അംഗീകാരം നൽകി. ജവഹർലാൽ നെഹ്രു തുറമുഖ അതോറിറ്റി (ജെഎൻപിഎ), മഹാരാഷ്ട്ര മാരിടൈം ബോർഡ് (എംഎംബി) എന്നിവ ചേർന്നു രൂപംനൽകിയ പ്രത്യേക ദൗത്യസംവിധാനമായ വാധ്വൻ തുറമുഖ പദ്ധതി ലിമിറ്റഡ് (വിപിപിഎൽ) യഥാക്രമം 74%, 26% ഓഹരി പങ്കാളിത്തത്തോടെയാണ് തുറമുഖം നിർമിക്കുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വാധ്വനിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഗ്രീൻഫീൽഡ് ഡീപ്ഡ്രാഫ്റ്റ് മേജർ തുറമുഖമായി വാധ്വൻ തുറമുഖം വികസിപ്പിക്കും.PM expresses sadness on demise of MP from Palghar, Shri Chintaman Wanaga
January 30th, 03:57 pm
PM expressed sadness on demise of MP from Palghar, Shri Chintaman Wanaga. He said, Pained by the unfortunate demise of my colleague and MP from Palghar, Shri Chintaman Wanaga. He played an important role in building the BJP in the Thane region and did commendable work for the welfare of tribals. My thoughts are with his family and supporters in this sad hour.