രാജ്യത്തുടനീളമുള്ള കൊവിഡ്-19, ഒമൈക്രോൺ സ്ഥിതിഗതികൾ , ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് എന്നിവ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷം വഹിച്ചു

December 23rd, 10:07 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കോവിഡ്-19, ആശങ്ക ഉയർത്തുന്ന പുതിയ വകഭേദമായ പുതിയ ഒമിക്‌റോൺ, സ്ഥിതിഗതികൾ , കോവിഡ് 19 നിയന്ത്രണത്തിനും മാനേജ്‌മെന്റിനുമുള്ള പൊതുജനാരോഗ്യ പ്രതികരണ നടപടികൾ, മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ അവലോകനം ചെയ്തു. , ഓക്സിജൻ സിലിണ്ടറുകളും കോൺസെൻട്രേറ്ററുകളും, വെന്റിലേറ്ററുകൾ, പി എസ എ പ്ലാന്റുകൾ, ഐ സി യു /ഓക്സിജൻ പിന്തുണയുള്ള കിടക്കകൾ, മനുഷ്യവിഭവശേഷി, വാക്സിനേഷന്റെ നില തുടബഗ്ഗിയവായും അവലോകനം ചെയ്തു .

പിഎം കെയേഴ്സിന് കീഴിൽ സ്ഥാപിതമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും

October 06th, 02:54 pm

പിഎം കെയേഴ്സിന് കീഴിൽ, 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളവും 35 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ, 2021 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഒക്ടോബർ 7 ന് ) രാവിലെ 11 മണിക്ക് ഉത്തരാഖണ്ഡിലെ എയിംസിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ നിലവിൽ വരും . പ്രധാനമന്ത്രി യോഗത്തെ അഭിസംബോധനയും ചെയ്യും.

75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 03:02 pm

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.

75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

August 15th, 07:38 am

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.

ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15th, 07:37 am

75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രധാന മന്ത്രി നടത്തിയ സംഭാഷണം

July 16th, 12:07 pm

കൊറോണയ്ക്ക് എതിരെ രാജ്യത്തു നടക്കുന്ന പോരാട്ടം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങള്‍ നിങ്ങള്‍ എല്ലാവരും അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുമ്പ് ഈ വിഷയങ്ങള്‍ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായും ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കു അവസരം ലഭിക്കുകയുണ്ടായി. സ്ഥിതിഗതികള്‍ വളരെ വഷളായിരിക്കുന്ന സംസ്ഥാനങ്ങളോടാണ് ഞാന്‍ പ്രത്യേകമായി സംസാരിക്കുന്നത്.

കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

July 16th, 12:06 pm

കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം , ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡിനെ നേരിടാന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വാക്‌സിനേഷന്റെ പുരോഗതിയെക്കുറിച്ചും തങ്ങളുടെ സംസ്ഥാനങ്ങളില്‍ വൈറസ് പടരുന്നത് തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്‌സിനേഷന്‍ തന്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണവും അവര്‍ നല്‍കി.

കോവിഡ് 19 സാഹചര്യത്തെക്കുറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണ രൂപം

July 13th, 03:53 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം! ആദ്യമായി, ചില പുതിയ ഉത്തരവാദിത്തങ്ങളുള്ള ആളുകളെ പരിചയപ്പെടുത്തട്ടെ, എന്തെന്നാല്‍ അത് നിങ്ങള്‍ക്കും ഗുണമുളളതായിരിക്കും. അടുത്തിടെ നമ്മുടെ പുതിയ ആരോഗ്യമന്ത്രിയായ ശ്രീ മൻസുഖ് ഭായി മാണ്ഡവ്യ, അദ്ദേഹത്തോടൊപ്പം സഹമന്ത്രിയായ ഡോ. ഭാരതി പവാര്‍ജിയും ഇരിക്കുന്നുണ്ട്. അവര്‍ നമ്മുടെ ആരോഗ്യ വകുപ്പില്‍ സഹമന്ത്രിയായ (എം.ഒ.എസ്) ആയി പ്രവര്‍ത്തിക്കുകയാണ്. നിങ്ങളുമായി പതിവായി ഇടപഴകുന്നത് തുടരുന്ന രണ്ട് ആളുകള്‍ കൂടി ഉണ്ട്; ഡോണര്‍(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള വകുപ്പ്) മന്ത്രാലയത്തിന്റെ പുതിയ മന്ത്രി, ശ്രീ കിഷന്‍ റെഡ്ഡി ജി, അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന സഹമന്ത്രി ശ്രീ ബി. വർമ്മാജി എന്നിവരാണ് അവര്‍. ഈ ആമുഖം നിങ്ങള്‍ക്കും അനിവാര്യമാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ്-19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി

July 13th, 01:02 pm

കോവിഡ് 19 സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി. നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, അസം മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനു സമയോചിത നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍ നന്ദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലും താല്‍പ്പര്യവും വിലമതിക്കാനാകാത്തതെന്ന് അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആരോഗ്യമന്ത്രി, വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

രാജ്യത്തുടനീളം ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നത് അവലോകനം ചെയ്യുന്നതിനായുള്ള ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി ആധ്യക്ഷ്യം വഹിച്ചു

July 09th, 01:10 pm

രാജ്യത്തുടനീളമുള്ള ഓക്സിജൻ വർദ്ധനവിന്റെയും ലഭ്യതയുടെയും പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.

സി‌എസ്‌ഐ‌ആർ സൊസൈറ്റിയുടെ യോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

June 04th, 10:28 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ശാസ്ത്ര - വ്യാവസായിക ഗവേഷണ സമിതി (സി‌എസ്‌ഐആർ) സൊസൈറ്റിയുടെ യോഗം ചേര്‍ന്നു. കോവിഡ് മഹാമാരി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

സി‌എസ്‌ഐ‌ആർ സൊസൈറ്റിയുടെ യോഗം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു

June 04th, 10:27 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ശാസ്ത്ര - വ്യാവസായിക ഗവേഷണ സമിതി (സി‌എസ്‌ഐആർ) സൊസൈറ്റിയുടെ യോഗം ചേര്‍ന്നു. കോവിഡ് മഹാമാരി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ക്കു വലിയ പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം ശാസ്ത്രം മെച്ചപ്പെട്ട ഭാവിയിലേക്കുള്ള വഴി ഒരുക്കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ പരിഹാരങ്ങളും സാധ്യതകളും കണ്ടെത്തി പുതിയ ശക്തി സൃ്ഷ്ടിക്കുന്നതാണ് ശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 7 വർഷത്തിനിടയിൽ നാമെല്ലാവരും 'ടീം ഇന്ത്യ'യായി പ്രവർത്തിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

May 30th, 11:30 am

ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്‍മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.

കോവിഡ് പരിപാലനം സംബന്ധിച്ച് സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പരിഭാഷ

May 18th, 11:40 am

Prime Minister Modi through video conference interacted with field officials from States and Districts regarding their experience in handling the Covid-19 pandemic. During the interaction, the officials thanked the Prime Minister for leading the fight against the second wave of Covid from the front.

കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി രാജ്യമെമ്പാടും നിന്നുള്ള ഡോക്ടർമാരുടെ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു

May 18th, 11:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.

കോവിഡിനെക്കുറിച്ചും വാക്സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 15th, 02:42 pm

അടിസ്ഥാന സൗകര്യങ്ങൾ , വാക്സിനേഷൻ മാർഗ്ഗരേഖ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ അവതരണം നൽകി.

പി എം കിസാന്‍ പദ്ധതിപ്രകാരമുള്ള സാമ്പത്തികാനുകൂല്യത്തിന്റെ എട്ടാം ഗഡു വിതരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗം

May 14th, 11:04 am

Prime Minister Shri Narendra Modi released 8th instalment of financial benefit of Rs 2,06,67,75,66,000 to 9,50,67,601 beneficiary farmers under Pradhan Mantri Kisan Samman Nidhi (PM-KISAN) scheme today via video conferencing. Prime Minister also interacted with farmer beneficiaries during the event. Union Agriculture Minister was also present on the occasion.

പി‌എം-കിസാൻ‌ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾളുടെ എട്ടാം ഗഡു പ്രധാനമന്ത്രി പുറത്തിറക്കി

May 14th, 10:48 am

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി പ്രകാരം 9,50,67,601 ഗുണഭോക്താക്കൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ എട്ടാം ഗഡുവായ 2,06,67,75,66,000 രൂപ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ പുറത്തിറക്കി. ചടങ്ങിൽ പ്രധാനമന്ത്രി കർഷക ഗുണഭോക്താക്കളുമായി ആശയവിനിമയവും നടത്തി. കേന്ദ്ര കൃഷി മന്ത്രിയും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ നാവികസേനയുടെ കോവിഡുമായി ബന്ധപ്പെട്ട സംരംഭങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

May 03rd, 07:40 pm

മഹാമാരിയിൽ നിന്ന് ജനങ്ങളെ സഹായിക്കാൻ ഇന്ത്യൻ നാവികസേന സ്വീകരിക്കുന്ന വിവിധ സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യൻ നാവികസേന എല്ലാ സംസ്ഥാന ഭരണാധികാരികളെയും സമീപിച്ചിട്ടുണ്ടെന്നും ആശുപത്രി കിടക്കകൾ, ഗതാഗതം, മറ്റ് കാര്യങ്ങൾ എന്നിവയിൽ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. വിവിധ നഗരങ്ങളിലെ സാധാരണക്കാരുടെ ഉപയോഗത്തിനായി നാവിക ആശുപത്രികൾ തുറക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നൈട്രജൻ പ്ലാന്റുകളെ ഓക്സിജൻ പ്ലാന്റുകളാക്കി മാറ്റുന്നതിന്റെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു

May 02nd, 03:34 pm

കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള നൈട്രജൻ പ്ലാന്റുകളെ ഓക്സിജൻ ഉൽപാദിപ്പിക്കുന്നതിന് പരിവർത്തനം ചെയ്യാനുള്ള സാധ്യത കേന്ദ്ര ഗവണ്മെന്റ് പരിശോധിച്ചു. ഓക്സിജന്റെ ഉൽപാദനത്തിനായി നിലവിലുള്ള നൈട്രജൻ പ്ലാന്റുകൾ ഒഴിവാക്കാൻ സാധ്യതയുള്ള അത്തരം വിവിധ വ്യവസായങ്ങൾ തിരിച്ചറിഞ്ഞു.