പിഎം കെയേഴ്സിന് കീഴിൽ സ്ഥാപിതമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ പ്രധാനമന്ത്രി നാളെ രാഷ്ട്രത്തിന് സമർപ്പിക്കും

October 06th, 02:54 pm

പിഎം കെയേഴ്സിന് കീഴിൽ, 35 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളവും 35 പ്രഷർ സ്വിംഗ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സിജൻ പ്ലാന്റുകൾ, 2021 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ഒക്ടോബർ 7 ന് ) രാവിലെ 11 മണിക്ക് ഉത്തരാഖണ്ഡിലെ എയിംസിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടെ രാജ്യത്തെ എല്ലാ ജില്ലകളിലും പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ നിലവിൽ വരും . പ്രധാനമന്ത്രി യോഗത്തെ അഭിസംബോധനയും ചെയ്യും.

കോവിഡ് 19 സാഹചര്യത്തെക്കുറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണ രൂപം

July 13th, 03:53 pm

നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം! ആദ്യമായി, ചില പുതിയ ഉത്തരവാദിത്തങ്ങളുള്ള ആളുകളെ പരിചയപ്പെടുത്തട്ടെ, എന്തെന്നാല്‍ അത് നിങ്ങള്‍ക്കും ഗുണമുളളതായിരിക്കും. അടുത്തിടെ നമ്മുടെ പുതിയ ആരോഗ്യമന്ത്രിയായ ശ്രീ മൻസുഖ് ഭായി മാണ്ഡവ്യ, അദ്ദേഹത്തോടൊപ്പം സഹമന്ത്രിയായ ഡോ. ഭാരതി പവാര്‍ജിയും ഇരിക്കുന്നുണ്ട്. അവര്‍ നമ്മുടെ ആരോഗ്യ വകുപ്പില്‍ സഹമന്ത്രിയായ (എം.ഒ.എസ്) ആയി പ്രവര്‍ത്തിക്കുകയാണ്. നിങ്ങളുമായി പതിവായി ഇടപഴകുന്നത് തുടരുന്ന രണ്ട് ആളുകള്‍ കൂടി ഉണ്ട്; ഡോണര്‍(വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനുള്ള വകുപ്പ്) മന്ത്രാലയത്തിന്റെ പുതിയ മന്ത്രി, ശ്രീ കിഷന്‍ റെഡ്ഡി ജി, അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന സഹമന്ത്രി ശ്രീ ബി. വർമ്മാജി എന്നിവരാണ് അവര്‍. ഈ ആമുഖം നിങ്ങള്‍ക്കും അനിവാര്യമാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ്-19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി

July 13th, 01:02 pm

കോവിഡ് 19 സ്ഥിതിഗതികളെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി. നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, അസം മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിനു സമയോചിത നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍ നന്ദി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലും താല്‍പ്പര്യവും വിലമതിക്കാനാകാത്തതെന്ന് അവര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിമാര്‍ക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, ആരോഗ്യമന്ത്രി, വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി, മറ്റ് മന്ത്രിമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

കൊറോണ കാലഘട്ടം വൈദഗ്ധ്യത്തിന്റെയും, പുതിയ കഴിവുകളും അധിക വൈദഗ്ധ്യവും നേടുന്നതിന്റെയും പ്രാധാന്യം തെളിയിച്ചു: പ്രധാനമന്ത്രി

June 18th, 09:45 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ 'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചുച്ചു. രാജ്യത്ത് ഒരു ലക്ഷം മുന്നണിപ്പോരാളികളെ സജ്ജമാക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുകയാണെന്ന് ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങളിൽ പരിപാടി ആരംഭിക്കും.

'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി തുടക്കം കുറിച്ചു

June 18th, 09:43 am

'കോവിഡ് 19 മുന്നണിപ്പോരാളികള്‍ക്കുള്ള പ്രത്യേക ഹ്രസ്വകാല പരിശീലന പരിപാടിക്ക്' പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തുടക്കം കുറിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. 26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. മുന്നണിപ്പോരാളികളായ ഒരു ലക്ഷത്തോളം പേര്‍ക്ക് ഈ സംരംഭത്തില്‍ പരിശീലനം നല്‍കും. കേന്ദ്ര നൈപുണ്യ വികസന-സംരംഭക മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, മറ്റ് കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, വിദഗ്ധര്‍, മറ്റ് കൂട്ടാളികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കോവിഡ് പരിപാലനം സംബന്ധിച്ച് സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പരിഭാഷ

May 18th, 11:40 am

Prime Minister Modi through video conference interacted with field officials from States and Districts regarding their experience in handling the Covid-19 pandemic. During the interaction, the officials thanked the Prime Minister for leading the fight against the second wave of Covid from the front.

കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി രാജ്യമെമ്പാടും നിന്നുള്ള ഡോക്ടർമാരുടെ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു

May 18th, 11:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.

കോവിഡിനെക്കുറിച്ചും വാക്സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 15th, 02:42 pm

അടിസ്ഥാന സൗകര്യങ്ങൾ , വാക്സിനേഷൻ മാർഗ്ഗരേഖ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ അവതരണം നൽകി.