ഇതര സേവന ദാതാക്കൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചു
June 23rd, 04:51 pm
ഇതര സേവന ദാതാക്കൾക്കുള്ള (Other Service Providers -OSP) മാർഗ്ഗനിർദേശങ്ങൾ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൂടുതൽ ഉദാരവൽക്കരിച്ചതായി കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രി ശ്രീ രവിശങ്കർ പ്രസാദ് ഒരു പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനോടകം 2020 നവംബറിൽ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത പ്രധാന നടപടികൾക്ക് പുറമേയാണ് ഇതര സേവന ദാതാക്കൾക്കായി ഇന്ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ ഉദാരവൽക്കരിച്ചത്.