ഒസാമു സുസുക്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 27th, 05:58 pm

ആഗോള വാഹന വ്യവസായ രംഗത്തെ ഇതിഹാസമായ ഒസാമു സുസുക്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വ്യത്യസ്തവും കാല്പനികവുമായ ദര്ശനങ്ങളിലൂന്നിയ പ്രവർത്തനങ്ങൾ വാഹന വ്യവസായത്തെ സംബന്ധിച്ച ആഗോള ധാരണകളെ പുനർ നിർണ്ണയിച്ചതായി പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഒസാമു സുസുക്കിയുടെ നേതൃത്വം , സുസുക്കി മോട്ടോർ കോർപ്പറേഷനെ വെല്ലുവിളികളെ വിജയകരമായി നേരിട്ട്, നവീകരണവും വിപുലീകരണവും നടപ്പിലാക്കി ഒരു ആഗോള ശക്തികേന്ദ്രമാക്കി മാറ്റി.

ഗുജറാത്തിലെ ഗാന്ധിനഗറില്‍, ഇന്ത്യയില്‍ സുസുക്കിയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

August 28th, 08:06 pm

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ കൃഷ്ണ ചൗട്ടാല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാരുതി-സുസുക്കി, മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 28th, 05:08 pm

ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന മന്ത്രി സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രസിഡന്റ് ജഗദീഷ് പഞ്ചല്‍, മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.

സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

May 23rd, 12:37 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 23 ന് ടോക്കിയോയിൽ വെച്ച് സുസുക്കി മോട്ടോർ കോർപ്പറേഷന്റെ മുതിർന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ, സുസുക്കിയുടെ ഇന്ത്യയിലെ സഹകരണവും സംഭാവനയും പ്രധാനമന്ത്രി അനുസ്മരിക്കുകയും ഇന്ത്യയുടെ വാഹന വ്യവസായത്തിൽ സുസുക്കി മോട്ടോഴ്‌സിന്റെ പരിവർത്തനപരമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.

ടൊയോട്ട പ്രസിഡന്റ് ശ്രീ. അകിയോ തൊയോഡയും സുസുകി ചെയര്‍മാന്‍ ശ്രീ. ഒ.സുസുക്കിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

March 09th, 05:53 pm

Mr. Akio Toyoda, President Toyota, and Mr. O. Suzuki, Chairman Suzuki met PM Modi. The Toyota-Suzuki business partnership, and future technological developments came up for discussion. The partnership will promote Make in India, and contribute to employment generation.

Chairman of Suzuki Motor Corp Mr. Osamu Suzuki meets CM

August 24th, 12:57 pm

Chairman of Suzuki Motor Corp Mr. Osamu Suzuki meets CM