റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
August 22nd, 08:14 pm
റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രെജ് സെബാസ്റ്റിയന്‍ ഡൂഡയുമായി വാഴ്‌സോയിലെ ബെല്‍വേഡര്‍ കൊട്ടാരത്തില്‍ വച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.Narendra Modi: The Go-To Man in Times of Crises
November 29th, 09:56 pm
“I salute the determination of all those involved in this rescue campaign. Their courage and resolve have given a new life to our fellow workers. Everyone involved in this mission has set a remarkable example of humanity and teamwork,” PM Modi said in a telephonic conversation with the rescued workers who were successfully pulled out of a collapsed tunnel in Uttarakhand.ജി20 പരിസ്ഥിതി-കാലാവസ്ഥാ സുസ്ഥിരത മന്ത്രിതല യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
July 28th, 09:01 am
ചരിത്രത്താലും സംസ്‌കാരത്താലും സമ്പന്നമായ ചെന്നൈയിലേക്ക് ഞാൻ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു! യുനെസ്കോയുടെ ലോക പൈതൃക പ്രദേശമായ മാമല്ലപുരം സന്ദർശിക്കാനും അടുത്തറിയാനും നിങ്ങൾക്കു കുറച്ചു സമയം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രചോദനാത്മകമായ ശില്പവേലകളും അസാധാരണ സൗന്ദര്യവുമുള്ള ഇവിടം 'തീർച്ചയായും സന്ദർശിക്കേണ്ട' ഒരു സ്ഥലമാണ്.ചെന്നൈയിൽ ജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 28th, 09:00 am
“ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തിൽ തിരികെ നൽകിയില്ലെങ്കിൽ സമുദ്രങ്ങൾ പോലും ചുരുങ്ങും” - രണ്ടായിരം വർഷം മുമ്പുള്ള മഹാകവി തിരുവള്ളുവരുടെ രചന ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളണെന്നു പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച് ഇക്കാര്യം വിശദീകരിച്ചു: “നദികൾ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങൾ സ്വന്തം ഫലങ്ങൾ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങൾ അവയുടെ ജലത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങൾ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്കു നൽകുന്നതുപോലെ പ്രകൃതിയെ നാം പരിപാലിക്കണമെന്നതിലും പ്രധാനമന്ത്രി ഊന്നൽ നൽകി. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണ്. ഈ കടമ പലരും വളരെക്കാലമായി അവഗണിച്ചതിനാൽ ഇന്ന് അത് 'കാലാവസ്ഥാ പ്രവർത്തന'ത്തിന്റെ രൂപം സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനത്തെ അടിസ്ഥാനമാക്കി, കാലാവസ്ഥാ പ്രവർത്തനങ്ങൾ സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ ഉയർച്ചയും വികാസവും ഉറപ്പാക്കുന്ന 'അന്ത്യോദയ'യെ പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുഎൻ കാലാവസ്ഥാ കൺവെൻഷൻ, പാരീസ് ഉടമ്പടി എന്നിവയ്ക്ക് കീഴിലുള്ള പ്രതിബദ്ധതകളിൽ മെച്ചപ്പെട്ട നടപടി ആവശ്യമാണെന്നും വ്യക്തമാക്കി. കാലാവസ്ഥാസൗഹൃദ രീതിയിൽ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഗ്ലോബൽ സൗത്ത് മേഖലയെ സഹായിക്കുന്നതിൽ ഇത് നിർണായകമാകും- അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ ഗംഗ ഇന്ത്യയുടെ അജയ്യമായ ജീവചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
June 17th, 03:00 pm
ഉക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ ഗംഗയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി, ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വശങ്ങളിൽ വളരെ വിജ്ഞാനപ്രദമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.തുർക്കിയിലെയും സിറിയയിലെയും ‘ഓപ്പറേഷൻ ദോസ്‌തിൽ’ ഉൾപ്പെട്ട എൻഡിആർഎഫ് സേനാംഗങ്ങളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
February 20th, 06:20 pm
മാനവികതയ്ക്ക് വേണ്ടി മഹത്തായ ഒരു ജോലി ചെയ്തതിന് ശേഷമാണ് നിങ്ങൾ മടങ്ങിയത്. 'ഓപ്പറേഷൻ ദോസ്ത്' എന്നതുമായി ബന്ധപ്പെട്ട മുഴുവൻ ടീമും, അത് എൻഡിആർഎഫ് , കരസേന , വ്യോമസേന അല്ലെങ്കിൽ മറ്റ് വിഭാഗങ്ങൾ എന്നിവയെല്ലാം മികച്ചതാണ്. നമ്മുടെ ശബ്ദമില്ലാത്ത സുഹൃത്തുക്കൾ, ഡോഗ് സ്ക്വാഡിലെ അംഗങ്ങൾ പോലും അതിശയകരമായ കഴിവ് പ്രകടിപ്പിച്ചു. നിങ്ങളെയോർത്ത് രാജ്യം അഭിമാനിക്കുന്നു.തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്തി'ല്‍ ഉള്‍പ്പെട്ട എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു
February 20th, 06:00 pm
ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലേയും സിറിയയിലേയും 'ഓപ്പറേഷന്‍ ദോസ്ത്' സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംവദിച്ചു.യുക്രൈൻ വിഷയത്തിലും ഓപ്പറേഷൻ ഗംഗയിലും പാർലമെന്റിൽ നടന്ന ആരോഗ്യകരമായ ചർച്ചയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 06th, 08:30 pm
യുക്രൈൻ വിഷയത്തിലും ഓപ്പറേഷൻ ഗംഗയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർലമെന്റിൽ നടന്ന ആരോഗ്യകരമായ ചർച്ചയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. തങ്ങളുടെ അഭിപ്രായങ്ങൾ കൊണ്ട് ചർച്ചയെ സമ്പന്നമാക്കിയ എല്ലാ പാർലമെന്റ് അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രതികൂലസാഹചര്യങ്ങളിൽ സഹപൗരന്മാരുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി കരുതേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും അദ്ദേഹം പറഞ്ഞു.യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള 'ഓപ്പറേഷന്‍ ഗംഗ' ദൗത്യത്തില്‍ സഹകരിച്ചവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിദൂരദൃശ്യസംവിധാനത്തിലൂടെ കൂടിക്കാഴ്ച നടത്തി
March 15th, 08:07 pm
'ഓപ്പറേഷന്‍ ഗംഗ' ദൗത്യത്തില്‍ സഹകരിച്ചവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ആശയവിനിമയം നടത്തി. 23,000 ഇന്ത്യന്‍ പൗരന്മാരെയും 18 രാജ്യങ്ങളില്‍ നിന്നുള്ള 147 വിദേശ പൗരന്മാരെയുമാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ യുക്രെനില്‍നിന്നു വിജയകരമായി തിരികെ എത്തിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും യുക്രെയ്‌ൻ വിഷയം ചർച്ച ചെയ്ത്
March 08th, 09:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി ശ്രീ. മാർക്ക് റുട്ടെയും തമ്മിൽ ഫോണിൽ സംസാരിച്ചു.പുനെ സിംബയോസിസ് സര്‍വകലാശാല സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 06th, 05:17 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിങ് കോഷ്യാര്‍ ജി, ശ്രീ. ദേവേന്ദ്ര ഫഡ്‌നാവിസ് ജി, ശ്രീ. സുഭാഷ് ദേശായ് ജി, ഈ സര്‍വകലാശാലയുടെ സ്ഥാപക അധ്യക്ഷന്‍ പ്രഫ. എസ്.ബി.മജുംദാര്‍ ജി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. വിദ്യാ യെരവ്‌ദേകര്‍ ജി, അധ്യാപകരെ, വിശിഷ്ടാതിഥികളെ, എന്റെ യുവ സഹപ്രവര്‍ത്തകരെ!പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 06th, 01:36 pm
പൂനെയിലെ സിംബയോസിസ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. സിംബയോസിസ് ആരോഗ്യധാമും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ ഭഗത് സിംഗ് കോഷിയാരി ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ മിർസാപൂരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു
March 04th, 12:45 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. തെരഞ്ഞെടുപ്പിന്റെ ആദ്യ 6 ഘട്ടങ്ങളിൽ യുപിയിലെ ജനങ്ങൾ എങ്ങനെയാണ് ബിജെപിയുടെ സദ്ഭരണത്തിന് വോട്ട് ചെയ്തതെന്നും യുപിയിൽ നിന്ന് ‘പരിവാർവാദ്’, ‘മാഫിയാവാദ്’ എന്നിവരെ തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം മിർസാപൂരിലെ ജനങ്ങൾക്ക് നൽകുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പ്രധാനമന്ത്രി മോദിയുമായി പങ്കുവെച്ചു
March 03rd, 07:54 pm
യുദ്ധത്തിൽ തകർന്ന ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംവദിച്ചു. പലായനാനുഭവങ്ങൾ വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.ഓരോ വോട്ടും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയത്തിലേക്ക് നമ്മെ കൊണ്ടുപോകും. വികസനത്തിനും വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കാൻ ഇത് നമുക്ക് പുതിയ ഊർജം നൽകും: പ്രധാനമന്ത്രി മോദി ഗാസിപൂരിൽ
March 02nd, 12:40 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ആയിരക്കണക്കിന് പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ദൗത്യത്തിന് ആക്കം കൂട്ടാൻ ഇന്ത്യയും തങ്ങളുടെ നാല് കാബിനറ്റ് മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്. ദുരിതത്തിലായ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്.ഉത്തർപ്രദേശിലെ സോൻഭദ്രയിലും ഘാസിപൂരിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
March 02nd, 12:37 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ആയിരക്കണക്കിന് പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ദൗത്യത്തിന് ആക്കം കൂട്ടാൻ ഇന്ത്യയും തങ്ങളുടെ നാല് കാബിനറ്റ് മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ട്. ദുരിതത്തിലായ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്.ഓപ്പറേഷൻ ഗംഗ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
February 28th, 10:41 pm
യുക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ ഗംഗയുടെ കീഴിൽ നടത്തി വരുന്ന ശ്രമങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവലോകനം ചെയ്തു അവിടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ മുഴുവൻ ഗവണ്മെന്റ് സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.