ക്വാഡ് നേതാക്കളുടെ ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളപരിഭാഷ
September 22nd, 06:25 am
ഈ സുപ്രധാന പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ബൈഡനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. താങ്ങാനാവുന്നതും പ്രാപ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള നമ്മുടെ പങ്കാളിത്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. കോവിഡ് മഹാമാരിയുടെ സമയത്ത്, ഇന്‍ഡോ-പസഫിക്കിനായി നാം ''ക്വാഡ് വാക്‌സിന്‍ ഇനിഷ്യേറ്റീവ്''ആരംഭിച്ചിരുന്നു. മാത്രമല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള ഒരു വെല്ലുവിളിയെ നേരിടാന്‍ ക്വാഡില്‍ നാം കൂട്ടായി തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
September 22nd, 06:10 am
ഡെലവെയറിലെ വില്‍മിംഗ്ടണില്‍ നടന്ന ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി പ്രസിഡന്റ് ജോസഫ് ബൈഡന്‍ ആതിഥേയത്വം വഹിച്ച ക്വാഡ് ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷനില്‍് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
August 17th, 10:00 am
140 കോടി ഇന്ത്യക്കാരുടെ പേരില്‍, മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. കഴിഞ്ഞ രണ്ട് ഉച്ചകോടികളില്‍, നിങ്ങളില്‍ പലരുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, ഈ പ്ലാറ്റ്ഫോമില്‍ എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരം വീണ്ടും ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.ലോക ഗായത്രി പരിവാര്‍ സംഘടിപ്പിച്ച അശ്വമേധ യാഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 25th, 09:10 am
ഗായത്രി പരിവാര്‍ സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിയും വിശുദ്ധിയുടെ ആഴത്തില്‍ വേരൂന്നിയതാണ്, അതില്‍ പങ്കെടുക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇന്ന് ദേവ സംസ്‌കൃതി വിശ്വവിദ്യാലയം സംഘടിപ്പിക്കുന്ന അശ്വമേധ യാഗത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ അശ്വമേധ യാഗത്തില്‍ പങ്കെടുക്കാന്‍ ഗായത്രി പരിവാറിന്റെ ക്ഷണം ലഭിച്ചപ്പോള്‍ സമയക്കുറവ് കാരണം എനിക്ക് ഒരു വിഷമം നേരിട്ടു. വീഡിയോ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുന്നതിനെ കുറിച്ചും ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഒരു സാധാരണക്കാരന്‍ അശ്വമേധയാഗത്തെ അധികാരത്തിന്റെ വിപുലീകരണമായി കാണുന്നു എന്നതായിരുന്നു പ്രശ്‌നം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അശ്വമേധയാഗം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ അശ്വമേധയാഗം ആചാര്യനായ ശ്രീറാം ശര്‍മ്മയുടെ ചൈതന്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും അശ്വമേധയാഗത്തെ പുനര്‍നിര്‍വചിക്കുകയാണെന്നും ഞാന്‍ കണ്ടെത്തി, അതിനാല്‍ എന്റെ എല്ലാ ആശയക്കുഴപ്പങ്ങളും അപ്രത്യക്ഷമായി.ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധ യാഗത്തെ പ്രധാനമന്ത്രി വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
February 25th, 08:40 am
ഗായത്രി പരിവാർ സംഘടിപ്പിച്ച അശ്വമേധയജ്ഞത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നതിനാൽ, ‘അശ്വമേധയജ്ഞ’വുമായി ബന്ധപ്പെടുന്നതിലുള്ള ആശയക്കുഴപ്പത്തോടെയാണു പ്രധാനമന്ത്രി ആരംഭിച്ചത്. “എന്നാൽ, ആചാര്യ ശ്രീറാം ശർമയുടെ വികാരങ്ങൾ ഉയർത്തിപ്പിടിച്ച്, പുതിയ അർഥം പകരുന്ന അശ്വമേധയജ്ഞം കണ്ടപ്പോൾ എന്റെ സംശയങ്ങൾ അലിഞ്ഞുപോയി” – പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ G20 പ്രസിഡൻസി ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ അന്തര്‍ലീന ശക്തികൾ പുറത്തെടുത്തു: പ്രധാനമന്ത്രി
August 15th, 02:24 pm
77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്, രാജ്യത്തെ സാധാരണ പൗരന്റെ കഴിവുകൾ ലോകത്തെ കാണിക്കാൻ ഇന്ത്യയുടെ ജി 20 പ്രസിഡൻസി എങ്ങനെ സഹായിച്ചുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ സാധ്യതകളും ഇന്ത്യയുടെ സാധ്യതകളും ആത്മവിശ്വാസത്തിന്റെ പുതിയ ഉയരങ്ങൾ താണ്ടാൻ പോകുന്നുവെന്നത് ഉറപ്പാണെന്നും ആത്മവിശ്വാസത്തിന്റെ ഈ പുതിയ ഉയരങ്ങൾ പുതിയ സാധ്യതകളോടെ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ജി 20 പ്രസിഡൻസി ഇന്ത്യയുടെ സാധാരണ പൗരന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കി. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ന് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി, ഇന്ത്യയുടെ ഓരോ കോണിലും ഇത്തരത്തിലുള്ള നിരവധി ജി-20 പരിപാടികൾ സംഘടിപ്പിച്ചത് രാജ്യത്തെ സാധാരണക്കാരന്റെ കഴിവുകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കി.വരാണസിയിലെ രുദ്രാകാഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി'യില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 24th, 10:20 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രിജേഷ് പഥക് ജി, വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍, എല്ലാ വിശിഷ്ട വ്യക്തികള്‍, സ്‌റ്റോപ്പ് ടി.ബി പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍, മഹതികളെ മഹാന്മാരെ!ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 24th, 10:15 am
ഏക ലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വാരാണസയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഉച്ചകോടി. ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പുറത്തിറക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് ഹൈ കണ്ടെയ്ൻമെന്റ് ലബോറട്ടറി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ക്ഷയരോഗ മുക്തമാക്കി രാജ്യത്തെ മാറ്റുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കര്‍ണാടകത്തിനും ജമ്മു കശ്മീരിനും ലഭിച്ചപ്പോള്‍ ജില്ലാതല പുരസ്കാരത്തിന് നീലഗിരി, പുല്‍വാമ, അനന്ത്‌നാഗ് ജില്ലകള്‍ അര്‍ഹമായി.ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023-ൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 17th, 08:59 pm
ഞാൻ എന്റെ വിഷയത്തിലേക്ക് വരുന്നതിന് മുമ്പ്, ഞാൻ ശിവഭക്തിയെയും ലക്ഷ്മി ആരാധനയെയും പരാമർശിക്കും (സമീർ ജി സൂചിപ്പിച്ചതുപോലെ). നിങ്ങൾ (സമീർ ജി) ആദായ നികുതി നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. ഈ ആളുകൾ (ധനകാര്യ വകുപ്പിൽ) പിന്നീട് എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല, എന്നാൽ നിങ്ങളുടെ അറിവിലേക്കായി, സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ വർഷത്തെ ബജറ്റിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. രണ്ട് വർഷത്തേക്ക് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയാൽ അവർക്ക് പ്രത്യേക പലിശനിരക്ക് ഉറപ്പാക്കും. ഇതൊരു പ്രശംസനീയമായ നടപടിയാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾക്കും ഇത് ഇഷ്ടപ്പെടും. ഈ വാർത്തയ്ക്ക് ഉചിതമായ സ്ഥാനം നൽകേണ്ടത് നിങ്ങളുടെ എഡിറ്റോറിയൽ വിഭാഗത്തിനാണ്. രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർക്ക് ഞാൻ അഭിവാദ്യവും സ്വാഗതവും നേരുന്നു .ഡൽഹിയിൽ ഇക്കണോമിക് ടൈംസിന്റെ ആഗോള വ്യാവസായിക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 17th, 08:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള വ്യാവസായിക ഉച്ചകോടിയെ അഭിസംബോധന ചെയ്തു.Vision of self-reliant India embodies the spirit of global good: PM Modi in Indonesia
November 15th, 04:01 pm
PM Modi interacted with members of Indian diaspora and Friends of India in Bali, Indonesia. He highlighted the close cultural and civilizational linkages between India and Indonesia. He referred to the age old tradition of Bali Jatra” to highlight the enduring cultural and trade connect between the two countries.ഇന്തോനേഷ്യയിലെ ബാലിയിൽ ഇന്ത്യൻ സമൂഹവുമായും സുഹൃത്തുക്കളുമായും പ്രധാനമന്ത്രി സംവദിച്ചു
November 15th, 04:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 നവംബര്‍ 15ന് ഇന്തോനേഷ്യയിലെ ബാലിയില്‍, 800ലധികംവരുന്ന ഇന്ത്യന്‍ പ്രവാസികളെയും ഇന്ത്യന്‍ സുഹൃത്തുക്കളെയും അഭിസംബോധനചെയ്യുകയും സംവദിക്കുകയുംചെയ്തു. ഇന്തോനേഷ്യയുടെ വിവിധ മേഖലകളിൽനിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.Our G-20 mantra is - One Earth, One Family, One Future: PM Modi
November 08th, 07:31 pm
PM Modi unveiled the logo, theme and website of India’s G-20 Presidency. Remarking that the G-20 logo is not just any logo, the PM said that it is a message, a feeling that runs in India’s veins. He said, “It is a resolve that has been omnipresent in our thoughts through ‘Vasudhaiva Kutumbakam’. He further added that the thought of universal brotherhood is being reflected via the G-20 logo.ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അനാച്ഛാദനംചെയ്തു
November 08th, 04:29 pm
ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.Today our focus is not only on health, but equally on wellness: PM Modi
February 26th, 02:08 pm
PM Narendra Modi inaugurated the post Union Budget webinar of Ministry of Health and Family Welfare. The Prime Minister said, The Budget builds upon the efforts to reform and transform the healthcare sector that have been undertaken during the last seven years. We have adopted a holistic approach in our healthcare system. Today our focus is not only on health, but equally on wellness.”ബജറ്റിന് ശേഷമുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാർ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 26th, 09:35 am
കേന്ദ്ര ബജറ്റിന് ശേഷമുള്ള , ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വെബിനാർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയിൽ, പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ വെബിനാറാണിത്. കേന്ദ്രമന്ത്രിമാർ, പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യപരിപാലന വിദഗ്ദ്ധർ , പാരാ-മെഡിക്കുകൾ, നഴ്‌സിംഗ്, ഹെൽത്ത് മാനേജ്‌മെന്റ്, ടെക്‌നോളജി, ഗവേഷണം എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കോവിൻ ആഗോള ഉച്ചകോടി 2021 ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം
July 05th, 03:08 pm
കൊവിഡ് -19 നെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ സാങ്കേതികവിദ്യ അവിഭാജ്യമാണ്. ഭാഗ്യവശാൽ, വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രാക്കിംഗും ആപ്ലിക്കേഷനും സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ മറ്റു സ്രോതസ്സുകളും കണ്ടെത്തുന്നത്. 200 ദശലക്ഷം ഉപയോക്താക്കളുള്ള ഈ 'ആരോഗ്യ സേതു' അപ്ലിക്കേഷൻ ഡവലപ്പർമാർക്ക് എളുപ്പത്തിൽ ലഭ്യമായ പാക്കേജാണ്. ഇന്ത്യയിൽ ഉപയോഗിച്ചതിനാൽ, വേഗതയ്ക്കും മികവിനുമായി ഇത് യഥാർത്ഥ ലോകത്ത് പരീക്ഷിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു
July 05th, 03:07 pm
കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു.ലോകത്തിന്റെ എല്ലാ കോണുകളിലും യോഗ എത്തിച്ചേരുന്നത് ഉറപ്പാക്കാന്‍ നാം പരിശ്രമിക്കണം: പ്രധാനമന്ത്രി മോദി
June 21st, 08:40 am
യോഗ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്താന്‍ യോഗ ആചാര്യന്മാരോടും യോഗ പ്രചാരകരോടും യോഗയുമായി ബന്ധപ്പെട്ട എല്ലാവരോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് ബാധിച്ച ലോകത്ത് യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നു : പ്രധാനമന്ത്രി മോദി
June 21st, 08:37 am
ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാമാരിക്കാലത്ത് യോഗയുടെ പങ്കിനെക്കുറിച്ച് സംസാരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് യോഗ ആളുകള്‍ക്ക് ശക്തിയുടെ ഒരു സ്രോതസും സാമര്‍ത്ഥ്യവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്‌ക്കാരത്തില്‍ അന്തര്‍ലീനമല്ലാത്തതുകൊണ്ടുതന്നെ രാജ്യങ്ങള്‍ക്ക് ഈ മഹാമാരിക്കാലത്ത് യോഗ ദിനം മറക്കാന്‍ എളുപ്പമായിരുന്നു എന്നാല്‍ അതിനുപകരം ആഗോളതലത്തില്‍ യോഗയോടുള്ള ഉത്സാഹം വര്‍ദ്ധിക്കുകയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.