ഗുജറാത്തിലെ അഹമ്മദാബാദില്‍ ശിലാസ്ഥാപനത്തിലും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയിലും പ്രധാനമന്ത്രിയുടെ പ്രസംഗം

March 12th, 10:00 am

ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ശ്രീ ദേവവ്രത് ജി, ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേല്‍ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍, കൂടാതെ എല്ലാ ബഹുമാന്യ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍;പ്രാദേശിക പാര്‍ലമെന്റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഇന്ന് ലക്ഷക്കണക്കിന് ആളുകള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നത് ഞാന്‍ സ്‌ക്രീനില്‍ കാണുന്നു. ഒരുപക്ഷെ ഭാരതത്തിന്റെ എല്ലാ കോണുകളിലും വ്യാപിച്ചുകിടക്കുന്ന ഇത്രയും വലിയൊരു സംഭവം റെയില്‍വേയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ മഹത്തായ സംഭവത്തിന് റെയില്‍വേയെ ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

ഗുജറാത്തിലെ അഹമ്മദാബാദിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ രാജ്യസമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു

March 12th, 09:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, പെട്രോകെമിക്കൽസ് തുടങ്ങി ഒന്നിലധികം മേഖലകളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ വികസന പദ്ധതികൾ. 10 പുതിയ വന്ദേ ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.

റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് പ്രധാനന്ത്രി നടത്തിയ പ്രസംഗം

February 26th, 01:25 pm

ഇന്നത്തെ പരിപാടി പുതിയ ഭാരതത്തിന്റെ പുതിയ പ്രവര്‍ത്തന നൈതികതയെ ഉദാഹരിക്കുന്നു. ഭാരതം ഇന്ന് എന്ത് ഏറ്റെടുത്താലും അത് അഭൂതപൂര്‍വമായ വേഗത്തിലും വ്യാപ്തിയിലും ചെയ്യുന്നു. ഇന്നത്തെ ഭാരതം ഇനി ചെറിയ സ്വപ്നങ്ങളില്‍ ഒതുങ്ങുന്നില്ല; മറിച്ച്, അത് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ആ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഈ നിശ്ചയദാര്‍ഢ്യം 'വികസിത് ഭാരത് വികസിത് റെയില്‍വേ' പരിപാടിയില്‍ പ്രകടമാണ്. ഈ സംരംഭത്തില്‍ പങ്കാളികളായ രാജ്യത്തുടനീളമുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശിക പ്രതിനിധികള്‍, വിശിഷ്ട പൗരന്മാര്‍, പത്മ അവാര്‍ഡ് ജേതാക്കള്‍, ഭാരതത്തിലെ വിമുക്തഭടന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, നമ്മുടെ ഭാവി തലമുറ അല്ലെങ്കില്‍ യുവ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ 500-ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും 1500-ലധികം സ്ഥലങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് വ്യക്തികള്‍ ഞങ്ങളോടൊപ്പം ചേരുന്നു.

ഏകദേശം 41,000 കോടി രൂപ ചെലവുവരുന്ന 2000-ലധികം റെയില്‍വേ അടിസ്ഥാനസൗകര്യ പദ്ധതികള്‍ളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 26th, 12:58 pm

41,000 കോടിയിലധികം രൂപ ചെലവുവരുന്ന ഏകദേശം 2000 ത്തോളം റെയില്‍വേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലുംവീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. 500 റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും 1500 മറ്റ് വേദികളില്‍ നിന്നുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ വികസിത് ഭാരത് വികസിത് റെയില്‍വേ പരിപാടിയുമായി ബന്ധപ്പെട്ടു.

27 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനുള്ള തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

August 06th, 11:30 am

നമസ്കാരം! രാജ്യത്തിന്റെ റെയിൽവേ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ്ജി, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങളേ , വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിസഭാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റെല്ലാ പ്രമുഖരേ , എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!

രാജ്യത്തുടനീളമുള്ള 508 റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

August 06th, 11:05 am

രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതിക്ക് വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു. 24,470 കോടിയിലികം രൂപ ചിലവിട്ടാണ് 508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം നടപ്പിലാക്കുന്നത്. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായിട്ടാണ് ഇത്രയും റെയില്‍വേ സ്റ്റേഷനുകള്‍. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55, ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡിഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്തിലും തെലങ്കാനയിലും 21 വീതം, ഝാര്‍ഖണ്ഡില്‍ 20, ആന്ധ്ര പ്രദേശിലും തമിഴ്‌നാട്ടിലും 18 വീതം, ഹരിയാനയില്‍ 15, കര്‍ണാടകയില്‍ 13 എന്നിങ്ങനെയാണ് പുനര്‍വികസനം നടക്കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം.

അസമിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രസംഗം

May 29th, 12:22 pm

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ഭായ് ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളായ അശ്വിനി വൈഷ്ണവ് ജി, സർബാനന്ദ സോനോവാൾ ജി, രാമേശ്വർ തേലി ജി, നിസിത് പ്രമാണിക് ജി, ജോൺ ബർല ജി, മറ്റെല്ലാ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!

ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 29th, 12:21 pm

അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് യാത്രയ്ക്ക് 5 മണിക്കൂർ 30 മിനിറ്റാകും എടുക്കുക. പുതുതായി വൈദ്യുതീകരിച്ച 182 കിലോമീറ്റർ പാത പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു. അസമിലെ ലുംഡിങ്ങിൽ പുതുതായി നിർമിച്ച ഡെമു/മെമു ഷെഡും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് പാർട്ടി പ്രീണന രാഷ്ട്രീയം മാത്രമാണ് നടത്തിയതെന്ന് ബദാമിയിൽ പ്രധാനമന്ത്രി മോദി

May 06th, 03:30 pm

കർണാടകയിലെ ബാഗൽകോട്ടിലെ ബദാമിയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് കന്നഡയിൽ നിവാസികളെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ബദാമിയെ ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനമായി അംഗീകരിച്ചു. നിങ്ങളുടെ നിരന്തര പ്രോത്സാഹനവും പിന്തുണയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന വിശ്വാസമാണ് നൽകുന്നതെന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

കർണാടകയിലെ ബദാമിയിലും ഹാവേരിയിലും പ്രധാനമന്ത്രി മോദി പൊതു റാലികളെ അഭിസംബോധന ചെയ്തു

May 06th, 03:08 pm

കർണാടകയിലെ ബദാമിയിലും ഹാവേരിയിലും പ്രധാനമന്ത്രി മോദി രണ്ട് പൊതു റാലികളെ അഭിസംബോധന ചെയ്തു. സംസ്ഥാനത്ത് പൂർണ്ണ ഭൂരിപക്ഷത്തോടെ സുസ്ഥിരവും വികസനോന്മുഖവുമായ, നല്ല ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ബി.ജെ.പി സർക്കാരിനെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഭോപ്പാലിനും ന്യൂഡൽഹിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 01st, 03:51 pm

മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മുഖ്യമന്ത്രി ശിവരാജ് ജി, റെയിൽവേ മന്ത്രി അശ്വിനി ജി, മറ്റെല്ലാ പ്രമുഖരും, ഭോപ്പാലിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരും.

മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി സ്റ്റേഷനിൽ പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

April 01st, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ഭോപ്പാൽ - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. വേദിയിൽ എത്തിയ പ്രധാനമന്ത്രി, റാണി കമലാപതി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്‌പ്രസ് പരിശോധിക്കുകയും ട്രെയിനിലെ കുട്ടികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.