റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 12th, 11:01 am

നമസ്‌കാർ ജി, ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ജി, റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് ജി, പരിപാടിയിൽ പങ്കെടുത്ത മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ! കൊറോണയുടെ ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ ധനമന്ത്രാലയവും ആർബിഐയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വളരെ പ്രശംസനീയമായ പ്രവർത്തനമാണ് നടത്തിയത്. അമൃത് മഹോത്സവത്തിന്റെ ഈ കാലഘട്ടവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ സുപ്രധാന ദശകവും രാജ്യത്തിന്റെ വികസനത്തിന് വലിയ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ആർബിഐക്ക് വളരെ വലുതും സുപ്രധാനവുമായ പങ്കുണ്ട്. ടീം ആർബിഐ രാജ്യത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

November 12th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ മോദി ആർബിഐയുടെ രണ്ട് നൂതന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു . റീട്ടെയിൽ ഡയറക്ട് സ്കീം, റിസർവ് ബാങ്ക് - ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീം എന്നിവയാണ് ന്യൂ ഡൽഹിയിൽ ഇന്ന് വീഡിയോ കോൺഫറൻസ് വഴി തുടക്കമിട്ടത്. കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമല സീതാരാമൻ, റിസർവ് ബാങ്ക് ഗവർണർ ശ്രീ ശക്തികാന്ത ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.