ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 21st, 03:00 pm

ഏവരേയും ഞാന്‍ വിസ്മയകരമായ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ആഗോളതലത്തില്‍ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിനോദസഞ്ചാരമേഖല കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ എന്ന നിലയില്‍ സ്വയം ഒരു വിനോദസഞ്ചാരിയാകാനുള്ള അവസരം വളരെ വിരളമായി മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. പക്ഷേ നിങ്ങള്‍ ഇപ്പോഴുള്ളത് ഇന്ത്യയില്‍ വിനോദ സഞ്ചാരികളെ വളരെ അധികം ആകര്‍ഷിക്കുന്ന ഗോവയിലാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ തിരക്കേറിയ ചർച്ചകള്‍ക്കിടയില്‍ നിന്ന് അല്‍പ്പ നേരം മാറ്റിവച്ച് ഗോവയുടെ പ്രകൃതി മനോഹാരിതയും ആത്മീയതയും ആസ്വദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 21st, 02:29 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ നടന്ന ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

വരാണസിയിലെ രുദ്രാകാഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി'യില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

വരാണസിയിലെ രുദ്രാകാഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന 'വണ്‍ വേള്‍ഡ് ടി.ബി ഉച്ചകോടി'യില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

March 24th, 10:20 am

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി. ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ഉപമുഖ്യമന്ത്രി ശ്രീ ബ്രിജേഷ് പഥക് ജി, വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ലോകാരോഗ്യ സംഘടനയുടെ റീജിയണല്‍ ഡയറക്ടര്‍, എല്ലാ വിശിഷ്ട വ്യക്തികള്‍, സ്‌റ്റോപ്പ് ടി.ബി പങ്കാളിത്തം ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ പ്രതിനിധികള്‍, മഹതികളെ മഹാന്മാരെ!

ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 24th, 10:15 am

ഏക ലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വാരാണസയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഉച്ചകോടി. ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പുറത്തിറക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് ഹൈ കണ്ടെയ്ൻമെന്റ് ലബോറട്ടറി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ക്ഷയരോഗ മുക്തമാക്കി രാജ്യത്തെ മാറ്റുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കര്‍ണാടകത്തിനും ജമ്മു കശ്മീരിനും ലഭിച്ചപ്പോള്‍ ജില്ലാതല പുരസ്കാരത്തിന് നീലഗിരി, പുല്‍വാമ, അനന്ത്‌നാഗ് ജില്ലകള്‍ അര്‍ഹമായി.

ന്യൂഡൽഹിയിൽ ആഗോള ചെറുധാന്യ സമ്മേളനത്തിന്റെ (ശ്രീ അന്ന) ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

March 18th, 02:43 pm

ഇന്നത്തെ സമ്മേളനത്തിൽ സന്നിഹിതരായ എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ നരേന്ദ്ര തോമർ ജി, മൻസുഖ് മാണ്ഡവ്യ ജി, ശ്രീ പിയൂഷ് ഗോയൽ ജി, ശ്രീ കൈലാഷ് ചൗധരി ജി; ഗയാന, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സുഡാൻ, സുരിനാം, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാർ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷി, പോഷകാഹാരം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും വിദഗ്ധരും; രാജ്യത്തെ സ്റ്റാർട്ടപ്പ് ലോകത്ത് നിന്നുള്ള വിവിധ എഫ്പിഒകളും യുവ സുഹൃത്തുക്കളും; രാജ്യത്തിന്റെ മുക്കിലും മൂലയിലും ലക്ഷക്കണക്കിന് കർഷകർ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!

ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

March 18th, 11:15 am

ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും.

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

March 02nd, 09:38 am

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഞാൻ നിങ്ങളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയമാണു ജി 20 അധ്യക്ഷപദത്തിനായി ഇന്ത്യ തെരഞ്ഞെടുത്തത്. ഉദ്ദേശ്യങ്ങളുടെ ഐക്യത്തിന്റെയും പ്രവർത്തനത്തിന്റെ ഐക്യത്തിന്റെയും ആവശ്യകതയെ ഇതു സൂചിപ്പിക്കുന്നു. പൊതുവായതും പ്രത്യക്ഷവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒത്തുചേരാനുള്ള ഈ മനോഭാവത്തെ ഇന്നത്തെ നിങ്ങളുടെ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 02nd, 09:37 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു.

ഇന്ത്യയുടെ ജി 20 ആദ്ധ്യക്ഷത്തിന് കീഴിലുള്ള ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും പ്രഥമയോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

February 24th, 09:25 am

ലോകജനസംഖ്യ 8 ബില്യണ്‍ കടന്നിരിക്കെ, സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണെന്ന് തോന്നുന്നു. കാലാവസ്ഥാ വ്യതിയാനം, ഉയര്‍ന്ന കടബാദ്ധ്യത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് നാം കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 24th, 09:15 am

ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിനു കീഴിലുള്ള ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും ആദ്യ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു.

ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2023-ൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 17th, 08:59 pm

ഞാൻ എന്റെ വിഷയത്തിലേക്ക് വരുന്നതിന് മുമ്പ്, ഞാൻ ശിവഭക്തിയെയും ലക്ഷ്മി ആരാധനയെയും പരാമർശിക്കും (സമീർ ജി സൂചിപ്പിച്ചതുപോലെ). നിങ്ങൾ (സമീർ ജി) ആദായ നികുതി നിരക്ക് വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. ഈ ആളുകൾ (ധനകാര്യ വകുപ്പിൽ) പിന്നീട് എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല, എന്നാൽ നിങ്ങളുടെ അറിവിലേക്കായി, സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ വർഷത്തെ ബജറ്റിൽ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തു. രണ്ട് വർഷത്തേക്ക് ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയാൽ അവർക്ക് പ്രത്യേക പലിശനിരക്ക് ഉറപ്പാക്കും. ഇതൊരു പ്രശംസനീയമായ നടപടിയാണെന്ന് ഞാൻ കരുതുന്നു, നിങ്ങൾക്കും ഇത് ഇഷ്ടപ്പെടും. ഈ വാർത്തയ്ക്ക് ഉചിതമായ സ്ഥാനം നൽകേണ്ടത് നിങ്ങളുടെ എഡിറ്റോറിയൽ വിഭാഗത്തിനാണ്. രാജ്യത്തുനിന്നും ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർക്ക് ഞാൻ അഭിവാദ്യവും സ്വാഗതവും നേരുന്നു .

ഡൽഹിയിൽ ഇക്കണോമിക് ടൈംസിന്റെ ആഗോള വ്യാവസായിക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 17th, 08:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇക്കണോമിക് ടൈംസ് ആഗോള വ്യാവസായിക ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി 2023’ന്റെ ഉദ്ഘാടനസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

January 12th, 10:53 am

ഗ്ലോബൽ സൗത്ത് നേതാക്കളേ, നമസ്കാരം! ഈ ഉച്ചകോടിയിലേക്കു നിങ്ങളെ സ്വാഗതം ചെയ്യാനായതിൽ ഞാൻ സന്തുഷ്ടനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ഞങ്ങളോടൊപ്പം ചേർന്നതിനു ഞാൻ നിങ്ങളോടു നന്ദിപറയുന്നു. ഒരു പുതുവർഷപ്പുലരിയിലാണു നാം കണ്ടുമുട്ടുന്നത്; പുതിയ പ്രതീക്ഷകളും പുതിയ ഊർജവും പകരുന്നത്. 1.3 ബില്യൺ ഇന്ത്യക്കാർക്കുവേണ്ടി, നിങ്ങൾക്കും നിങ്ങളുടെ രാജ്യങ്ങൾക്കും സന്തോഷകരവും സംതൃപ്തവുമായ 2023 ഞാൻ ആശംസിക്കുന്നു.

Our G-20 mantra is - One Earth, One Family, One Future: PM Modi

November 08th, 07:31 pm

PM Modi unveiled the logo, theme and website of India’s G-20 Presidency. Remarking that the G-20 logo is not just any logo, the PM said that it is a message, a feeling that runs in India’s veins. He said, “It is a resolve that has been omnipresent in our thoughts through ‘Vasudhaiva Kutumbakam’. He further added that the thought of universal brotherhood is being reflected via the G-20 logo.

ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അനാച്ഛാദനംചെയ്തു

November 08th, 04:29 pm

ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.