The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.ജി20 ഊർജമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നൽകിയ വീഡിയോ സന്ദേശത്തിന്റെ പൂർണരൂപം
July 22nd, 10:00 am
വ്യത്യസ്തമായ നമ്മുടെ യാഥാർഥ്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഊർജപരിവർത്തനത്തിനുള്ള നമ്മുടെ വഴികൾ വ്യത്യസ്തമാണ്. എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഹരിത വളർച്ചയിലും ഊർജ പരിവർത്തനത്തിലും ഇന്ത്യ വലിയ ശ്രമങ്ങളാണു നടത്തുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ. എന്നിരുന്നാലും, നമ്മുടെ കാലാവസ്ഥാപ്രതിബദ്ധതകളിൽ ഞങ്ങൾ കരുത്തോടെ മുന്നേറുകയാണ്. കാലാവസ്ഥാപ്രവർത്തനങ്ങളിലെ നേതൃത്വം ഇന്ത്യ തെളിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി, ലക്ഷ്യം നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു ഞങ്ങൾ കൈവരിച്ചു. ഞങ്ങൾ ഇപ്പോൾ ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിത ശേഷി കൈവരിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. സൗരോർജം, പവനോർജം എന്നീ മേഖലകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രവർത്തകസമിതി പ്രതിനിധികൾ പാവഗഡ സോളാർ പാർക്കും മൊഢേര സോളാർ ഗ്രാമവും സന്ദർശിച്ചതിൽ എനിക്കു സന്തോഷമുണ്ട്. സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനുമാണ് അവർ സാക്ഷ്യംവഹിച്ചത്.ജി20 ഊർജമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 22nd, 09:48 am
ഓരോ രാജ്യത്തിനും ഊർജപരിവർത്തനത്തിൽ വ്യത്യസ്തമായ യാഥാർഥ്യവും പാതയുമുണ്ടെങ്കിലും എല്ലാ രാജ്യത്തിന്റെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളർച്ചയിലും ഊർജപരിവർത്തനത്തിലും ഇന്ത്യയുടെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുള്ളതുമായ രാജ്യമാണ് ഇന്ത്യയെന്നും, എന്നിട്ടും കാലാവസ്ഥാ പ്രതിബദ്ധതകളിലേക്കു ശക്തമായി രാജ്യം നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു കൈവരിച്ചെന്നും ഉയർന്ന ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിതശേഷി കൈവരിക്കാനാണു രാജ്യം പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൗരോർജത്തിന്റെയും പവനോർജത്തിന്റെയും കാര്യത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ - പാവഗഡ സോളാർ പാർക്ക്, മൊഢേര സോളാർ ഗ്രാമം എന്നിവ സന്ദർശിച്ചതിലൂടെ സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനും സാക്ഷ്യം വഹിക്കാൻ പ്രവർത്തകസമിതി പ്രതിനിധികൾക്ക് അവസരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
June 21st, 03:00 pm
ഏവരേയും ഞാന്‍ വിസ്മയകരമായ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ആഗോളതലത്തില്‍ രണ്ട് ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വിനോദസഞ്ചാരമേഖല കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ എന്ന നിലയില്‍ സ്വയം ഒരു വിനോദസഞ്ചാരിയാകാനുള്ള അവസരം വളരെ വിരളമായി മാത്രമേ നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. പക്ഷേ നിങ്ങള്‍ ഇപ്പോഴുള്ളത് ഇന്ത്യയില്‍ വിനോദ സഞ്ചാരികളെ വളരെ അധികം ആകര്‍ഷിക്കുന്ന ഗോവയിലാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ തിരക്കേറിയ ചർച്ചകള്‍ക്കിടയില്‍ നിന്ന് അല്‍പ്പ നേരം മാറ്റിവച്ച് ഗോവയുടെ പ്രകൃതി മനോഹാരിതയും ആത്മീയതയും ആസ്വദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 21st, 02:29 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗോവയിൽ നടന്ന ജി20 വിനോദസഞ്ചാര മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ന്യൂഡൽഹിയിൽ ആഗോള ചെറുധാന്യ സമ്മേളനത്തിന്റെ (ശ്രീ അന്ന) ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 02:43 pm
ഇന്നത്തെ സമ്മേളനത്തിൽ സന്നിഹിതരായ എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ നരേന്ദ്ര തോമർ ജി, മൻസുഖ് മാണ്ഡവ്യ ജി, ശ്രീ പിയൂഷ് ഗോയൽ ജി, ശ്രീ കൈലാഷ് ചൗധരി ജി; ഗയാന, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സുഡാൻ, സുരിനാം, ഗാംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാർ; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൃഷി, പോഷകാഹാരം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും വിദഗ്ധരും; രാജ്യത്തെ സ്റ്റാർട്ടപ്പ് ലോകത്ത് നിന്നുള്ള വിവിധ എഫ്പിഒകളും യുവ സുഹൃത്തുക്കളും; രാജ്യത്തിന്റെ മുക്കിലും മൂലയിലും ലക്ഷക്കണക്കിന് കർഷകർ; മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ , മാന്യരേ!ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
March 18th, 11:15 am
ആഗോള ചെറുധാന്യ (ശ്രീ അന്ന) സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. പിയുഎസ്എ ന്യൂഡൽഹി ഐഎആർഐ ക്യാമ്പസ് എൻഎഎസ്‌സി കോംപ്ലക്സിലെ സുബ്രഹ്മണ്യം ഹാളിലാണു സമ്മേളനം. രണ്ടുദിവസത്തെ ആഗോള സമ്മേളനത്തിൽ ചെറുധാന്യങ്ങളുമായി (ശ്രീ അന്ന) ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രത്യേക സമ്മേളനങ്ങൾ നടക്കും. ഉൽപ്പാദകരിലും ഉപഭോക്താക്കളിലും മറ്റു പങ്കാളികൾക്കിടയിലും ചെറുധാന്യങ്ങളുടെ പ്രചാരണവും അവബോധവും; ചെറുധാന്യങ്ങളുടെ മൂല്യശൃംഖല വികസനം; ചെറുധാന്യങ്ങളുടെ ആരോഗ്യ-പോഷക വശങ്ങൾ; വിപണി ബന്ധങ്ങൾ; ഗവേഷണവും വികസനവും തുടങ്ങിയവ ചർച്ചയാകും.ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 02nd, 09:38 am
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഞാൻ നിങ്ങളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന പ്രമേയമാണു ജി 20 അധ്യക്ഷപദത്തിനായി ഇന്ത്യ തെരഞ്ഞെടുത്തത്. ഉദ്ദേശ്യങ്ങളുടെ ഐക്യത്തിന്റെയും പ്രവർത്തനത്തിന്റെ ഐക്യത്തിന്റെയും ആവശ്യകതയെ ഇതു സൂചിപ്പിക്കുന്നു. പൊതുവായതും പ്രത്യക്ഷവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഒത്തുചേരാനുള്ള ഈ മനോഭാവത്തെ ഇന്നത്തെ നിങ്ങളുടെ കൂടിക്കാഴ്ച പ്രതിഫലിപ്പിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 02nd, 09:37 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു.Our G-20 mantra is - One Earth, One Family, One Future: PM Modi
November 08th, 07:31 pm
PM Modi unveiled the logo, theme and website of India’s G-20 Presidency. Remarking that the G-20 logo is not just any logo, the PM said that it is a message, a feeling that runs in India’s veins. He said, “It is a resolve that has been omnipresent in our thoughts through ‘Vasudhaiva Kutumbakam’. He further added that the thought of universal brotherhood is being reflected via the G-20 logo.ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി അനാച്ഛാദനംചെയ്തു
November 08th, 04:29 pm
ഇന്ത്യയുടെ ജി-20 പ്രസിഡൻസി ലോഗോയും പ്രമേയവും വെബ്‌സൈറ്റും വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.