ഗുജറാത്തിലെ ദ്വാരകയില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 25th, 01:01 pm
വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്ത് സംസ്ഥാന ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ സി.ആര്‍. പാട്ടീല്‍, മറ്റ് ബഹുമാനപ്പെട്ട വിശിഷ്ട വ്യക്തികളെ, ഗുജറാത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാരെ,പ്രധാനമന്ത്രി ഗുജറാത്തിലെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
February 25th, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ ദ്വാരകയില്‍ 4150 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. ഓഖ നഗരകേന്ദ്രത്തെയും ബേട്ട്് ദ്വാരകയെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു, വാഡിനാറിലെയും രാജ് കോട്ട്-ഓഖയിലെയും പൈപ്പ് ലൈന്‍ പദ്ധതി, രാജ്കോട്ട്-ജെതല്‍സര്‍-സോമനാഥ്, ജെതല്‍സര്‍-വന്‍സ്ജാലിയ റെയില്‍ വൈദ്യുതീകരണ പദ്ധതികള്‍ എന്നിവ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദേശീയ പാത 927 ന്റെ ധോറാജി-ജംകന്ദോര്‍ണ-കലവാദ് ഭാഗത്തിന്റെ വീതികൂട്ടല്‍, ജാംനഗറിലെ റീജണല്‍ സയന്‍സ് സെന്റര്‍, ജാംനഗറിലെ സിക്ക താപവൈദ്യുത നിലയത്തില്‍ ഫ്‌ളൂ ഗ്യാസ് ഡിസള്‍ഫറൈസേഷന്‍ (FGD) സിസ്റ്റം സ്ഥാപിക്കല്‍ എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.ഗുജറാത്തിലെ ഓഖ മെയിന്‍ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
February 25th, 11:49 am
ഓഖ മെയിന്‍ലാന്റിനെയും (വന്‍കര) ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏകദേശം 980 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സുദര്‍ശന്‍ സേതുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ഏകദേശം 2.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇത് രാജ്യത്തെ ഏറ്റവും നീളമേറിയ കേബിള്‍ സ്‌റ്റേയ്ഡ് പാലമാണ്.