We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024

November 24th, 08:48 pm

PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു

November 24th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

നവംബർ 24-ന് 'ഒഡീഷ പർബ 2024'ൽ പ്രധാനമന്ത്രി പങ്കെടുക്കും.

November 24th, 12:02 am

ന്യൂഡൽഹിയിലെ ഒഡിയ സമാജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു സാംസ്‌കാരിക പരിപാടിയാണ് ഒഡീഷ പർബ. ഒഡിയ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വിലപ്പെട്ട പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. ഈ വർഷം നവംബർ 22 മുതൽ 24 വരെയാണ് ഒഡീഷ പർബ സംഘടിപ്പിച്ചിരിക്കുന്നത്. ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ വർണ്ണാഭമായ കലാരൂപങ്ങളും, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പാരമ്പര്യം സൂചിപ്പിക്കുന്ന പ്രദർശനങ്ങളും ‘ഒഡീഷ പർബ 2024’ ന്റെ ഭാഗമായി ഉണ്ടാകും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും, വിദഗ്ധരും, വിശിഷ്ട പ്രൊഫഷണലുകളും മറ്റും നയിക്കുന്ന ദേശീയ സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. നവംബർ 24 ന് വൈകുന്നേരം 5:30 ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ‘ഒഡീഷ പർബ 2024’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. തദവസരത്തിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ന്യൂഡൽഹിയിലെ ഒഡിയ സമാജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു സാംസ്‌കാരിക പരിപാടിയാണ് ഒഡീഷ പർബ. ഒഡിയ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും പ്രചാരണത്തിനും വിലപ്പെട്ട പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. ഈ വർഷം നവംബർ 22 മുതൽ 24 വരെയാണ് ഒഡീഷ പർബ സംഘടിപ്പിച്ചിരിക്കുന്നത്. ഒഡീഷയുടെ സമ്പന്നമായ പൈതൃകത്തിന്റെ ഭാഗമായ വർണ്ണാഭമായ കലാരൂപങ്ങളും, സംസ്ഥാനത്തിൻ്റെ ഊർജ്ജസ്വലമായ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പാരമ്പര്യം സൂചിപ്പിക്കുന്ന പ്രദർശനങ്ങളും ‘ഒഡീഷ പർബ 2024’ ന്റെ ഭാഗമായി ഉണ്ടാകും. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും, വിദഗ്ധരും, വിശിഷ്ട പ്രൊഫഷണലുകളും മറ്റും നയിക്കുന്ന ദേശീയ സെമിനാറും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.