മുതിർന്ന ആണവ ശാസ്ത്രജ്ഞൻ ഡോ. രാജഗോപാല ചിദംബരത്തിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

January 04th, 12:46 pm

മുതിർന്ന ആണവ ശാസ്ത്രജ്ഞൻ ഡോ. രാജഗോപാല ചിദംബരത്തിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യയുടെ ആണവപദ്ധതികളുടെ പ്രധാന ശില്പികളിലൊരാളാണ് ഡോ. രാജഗോപാല ചിദംബരമെന്നും ഇന്ത്യയുടെ ശാസ്ത്രീയവും തന്ത്രപരവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

പ്രശസ്ത ആണവ ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ ബികാഷ് സിൻഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

August 11th, 08:43 pm

പ്രശസ്ത ആണവ ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ ബികാഷ് സിൻഹയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.