കോൺഗ്രസ് എന്നും മധ്യവർഗ വിരുദ്ധ പാർട്ടിയാണ്: പ്രധാനമന്ത്രി മോദി ഹൈദരാബാദിൽ
May 10th, 04:00 pm
തൻ്റെ രണ്ടാമത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി ഹൈദരാബാദിൻ്റെ പ്രാധാന്യവും മറ്റ് രാഷ്ട്രീയ പാർട്ടികളെക്കാൾ ബിജെപിയെ തിരഞ്ഞെടുക്കാനുള്ള തെലങ്കാനയിലെ ജനങ്ങളുടെ ദൃഢനിശ്ചയവും എടുത്തുപറഞ്ഞു. ഹൈദരാബാദ് ശരിക്കും സവിശേഷമാണ്. ഈ വേദി കൂടുതൽ സവിശേഷമാണ്, ഒരു ദശാബ്ദത്തിന് മുമ്പ് നഗരം പ്രതീക്ഷയും മാറ്റവും ജ്വലിപ്പിക്കുന്നതിൽ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.തെലങ്കാനയിലെ മഹബൂബ് നഗറിലും ഹൈദരാബാദിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു
May 10th, 03:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി, തെലങ്കാനയിലെ മഹബൂബ് നഗറിലും ഹൈദരാബാദിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു, രാജ്യത്തിൻ്റെ ഭാവിക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. വികാരാധീനനായി സംസാരിച്ച പ്രധാനമന്ത്രി മോദി, കോൺഗ്രസിൻ്റെ തെറ്റായ വാഗ്ദാനങ്ങളും ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വാഗ്ദാനം ചെയ്യുന്ന വ്യക്തമായ ഉറപ്പുകളും തമ്മിലുള്ള വൈരുദ്ധ്യം എടുത്തുകാട്ടി.തെലങ്കാനയിലെ അദിലാബാദില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 04th, 11:31 am
തെലങ്കാന ഗവര്‍ണര്‍, തമിഴിസൈ സൗന്ദരരാജന്‍ ജി, മുഖ്യമന്ത്രി, ശ്രീ രേവന്ത് റെഡ്ഡി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ജി. കിഷന്‍ റെഡ്ഡി ജി, സോയം ബാപ്പു റാവു ജി, പി. ശങ്കര്‍ ജി, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളെ, മാന്യരേ!പ്രധാനമന്ത്രി തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
March 04th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടി രൂപയുടെ വൈദ്യുതി, റെയിൽ, റോഡ് മേഖലകളുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രസമർപ്പണവും തറക്കല്ലിടലും നിർവഹിച്ചു.വികസിത ഭാരതം വികസിത ഛത്തീസ്ഗഢ് പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 24th, 12:31 pm
90 ലധികം സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. എല്ലാ കോണുകളില്‍നിന്നും ഒത്തുകൂടിയ എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍! ഛത്തീസ്ഗഢിലെ എല്ലാ നിയമസഭാ സീറ്റുകളിലും തടിച്ചുകൂടിയ ലക്ഷക്കണക്കിന് കുടുംബാംഗങ്ങളെ ഞാന്‍ ആദ്യം അഭിനന്ദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ഞങ്ങളെ വേണ്ടുവോളം അനുഗ്രഹിച്ചു. നിങ്ങളുടെ അനുഗ്രഹത്തിന്റെ ഫലമായാണ് ഇന്ന് 'വികസിത ഛത്തീസ്ഗഢ്' എന്ന ദൃഢനിശ്ചയവുമായി ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത്. ബി.ജെ.പി അതു സാധ്യമാക്കി, ബി.ജെ.പി അതിനെ രൂപാന്തരപ്പെടുത്തും, ഈ ചടങ്ങില്‍ ഈ വസ്തുത ഇന്ന് വീണ്ടും ഉറപ്പിക്കപ്പെടുകയാണ്.വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 24th, 12:30 pm
വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ് പരിപാടിയെ ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 34,400 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. റോഡുകള്‍, റെയില്‍വേ, കല്‍ക്കരി, വൈദ്യുതി, സൗരോര്‍ജ്ജം എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നവയാണ് ഈ പദ്ധതികള്‍.പ്രധാനമന്ത്രി ഫെബ്രുവരി 24-ന് 'വികസിത് ഭാരത് വികസിത് ഛത്തീസ്ഗഡ്' പരിപാടിയെ അഭിസംബോധന ചെയ്യും
February 22nd, 05:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, സ്റ്റേജ്-1 (2x800 MW) രാജ്യത്തിന് സമര്‍പ്പിക്കുകയും എന്‍ടിപിസിയുടെ ലാറ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്റ്റ്, സ്റ്റേജ്-II (2x800 MW) ന്റെ ശിലാസ്ഥാപനം ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ നിര്‍വഹിക്കുകയും ചെയ്യും. ഏകദേശം 15,800 കോടി രൂപ മുതല്‍മുടക്കിലാണ് സ്റ്റേഷന്റെ സ്റ്റേജ്-1 നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം, 15,530 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റേജ്-1 ന്റെ പരിസരത്ത് ലഭ്യമായ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. അതിനാല്‍ വിപുലീകരണത്തിന് അധിക ഭൂമി ആവശ്യമില്ല. ഘട്ടം 1നായി വളരെ കാര്യക്ഷമമായ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും, ഘട്ടം-IIനായി അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്ന ഈ പദ്ധതി, കുറഞ്ഞ നിര്‍ദ്ദിഷ്ട കല്‍ക്കരി ഉപഭോഗവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളലും ഉറപ്പാക്കും. ഘട്ടം-1, II എന്നിവയില്‍ നിന്നുള്ള 50% വൈദ്യുതി ഛത്തീസ്ഗഢ് സംസ്ഥാനത്തിന് അനുവദിച്ചിരിക്കുമ്പോള്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ദാമന്‍ & ദിയു, ദാദ്ര, നാഗര്‍ ഹവേലി തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതി സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും.ഫെബ്രുവരി 3-4 തീയതികളില്‍ പ്രധാനമന്ത്രി ഒഡീഷയും അസമും സന്ദര്‍ശിക്കും
February 02nd, 11:07 am
ഫെബ്രുവരി 3 ന് ഉച്ചകഴിഞ്ഞ് 2:15 ന്, ഒഡീഷയിലെ സംബല്‍പൂരില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 68,000 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും, സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി അസമിലേക്ക് പോകും. ഫെബ്രുവരി 4 ന് രാവിലെ 11:30 ന്, ഗുവാഹത്തിയില്‍ ഒരു പൊതു പരിപാടിയില്‍ പ്രധാനമന്ത്രി 11,000 കോടിയിലധികം രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാര്‍ നവംബര്‍ ഒന്നിന് മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും
October 31st, 05:02 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ആദരണീയയായ ഷെയ്ഖ് ഹസീനയും ഇന്ത്യന്‍ സഹായത്തോടെയുള്ള മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. 2023 നവംബര്‍ 1 ന് ഏരോവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. അഖൗറ - അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക്; ഖുല്‍ന - മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍; മൈത്രീ സൂപ്പര്‍ താപവൈദ്യുതി നിലയം യൂണിറ്റ് - II എന്നിവയാണ് മൂന്ന് പദ്ധതികള്പ്രധാനമന്ത്രി ഒകേ്ടാബര്‍ മൂന്നിന് ഛത്തീസ്ഗഡും തെലങ്കാനയും സന്ദര്‍ശിക്കും
October 02nd, 10:12 am
ഛത്തീസ്ഗഡ്ഡിലെ രാവിലെ 11 മണിക്ക് ബസ്തറിലെ ജഗ്ദല്‍പൂരില്‍ നഗര്‍നാറിലെ എന്‍.എം.ഡി.സി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ 26,000 കോടിയിലധികം രൂപ ചെലവു വരുന്ന വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തെലങ്കാനയിലെ നിസാമാബാദില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി, വൈദ്യുതി, റെയില്‍, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിലായി 8000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും അവിടെ നിര്‍വഹിക്കുകയും ചെയ്യും.In a historic initiative, PM to launch Power Sector’s Revamped Distribution Sector Scheme on 30th July
July 29th, 02:22 pm
Prime Minister Shri Narendra Modi will participate in the Grand Finale marking the culmination of ‘Ujjwal Bharat Ujjwal Bhavishya – Power @2047’ on 30th July at 12:30 PM via video conferencing. During the programme, Prime Minister will launch the Revamped Distribution Sector Scheme. He will dedicate and lay the foundation stone of various green energy projects of NTPC. He will also launch the National Solar rooftop portal.‘Statue of Unity’ is a tribute to the great Sardar Patel, who devoted his energy for India's unity: PM Modi
October 17th, 06:00 pm
Prime Minister Narendra Modi interacted with Bhartiya Janta Party Booth Karyakartas from five Lok Sabha seats, Hoshangabad, Chatra, Pali, Ghazipur and Mumbai (North). He appreciated the hardworking and devoted Karyakartas of the BJP for the party's reach and presence across the country.അഞ്ച് ലോക്സഭാ സീറ്റുകളിൽ നിന്നുള്ള ബിജെപി. പ്രവർത്തകരുമായി പ്രധാനമന്ത്രി മോദി സംവദിച്ചു
October 17th, 06:00 pm
(ഹോഷങ്കബാദ്, ചത്ര, പാലി, ഘാസിപുർ, മുംബൈ (നോർത്ത്) എന്നീ അഞ്ച് ലോക്സഭാ സീറ്റുകളിൽ നിന്നുള്ള ബിജെപി. ബൂത്ത് പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. ഭാരതീയ ജനതാ പാർട്ടിയിലെ കാര്യകർത്തകളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചുകണക്ടിവിറ്റി സര്‍വ്വതോമുഖമായ വികസനത്തിന്റെ കാതലാണ് : പ്രധാനമന്ത്രി മോദി
September 22nd, 01:26 pm
ജാര്‍സുഗുഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജാര്‍സുഗുഡ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഗര്‍ജന്‍ബഹല്‍ കല്‍ക്കരി ഖനി, ജാര്‍സുഗുഡ – ബാരാപള്ളി – സര്‍ദേഗ റെയില്‍ ലിങ്ക് എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.ഒഡിഷയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്തമായ സ്ഥലത്താണ് ജാര്‍സുഗുഡ വിമാനത്താവളം സ്ഥിതി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍വ്വതോമുഖമായ വികസനത്തിന്റെ കാതല്‍ കണക്ടിവിറ്റിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യമൊട്ടാകെ കണക്ടിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിര്‍ണ്ണായകമായ ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി ഒഡിഷയില്‍ ; താല്‍ച്ചര്‍ വളം നിര്‍മ്മാളശാലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി ; ജാര്‍സുഗുഡ വിമാനത്താവളം ഉദ്ഘാടനം ചെയ്തു
September 22nd, 01:12 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒഡിഷ സന്ദര്‍ശിച്ചു. താല്‍ച്ചര്‍ വളം നിര്‍മ്മാണ ശാലയുടെ പുനരുദ്ധാരണ ജോലികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ഒരു ഫലകം താല്‍ച്ചറില്‍ അദ്ദേഹം അനാവരണം ചെയ്തു.റായ്ബറേലി എന്‍.ടി.പി.സി. പ്ലാന്റ് അപകടത്തിലെ ഇരകള്‍ക്കു പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു
November 02nd, 01:11 pm
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള എന്‍.ടി.പി.സി. പ്ലാന്റിലെ അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം ധന സഹായം നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അംഗീകാരം നല്‍കി.റായ്ബറേലി എന്‍.ടി.പി.സി പ്ലാന്റിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
November 01st, 09:42 pm
ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍.ടി.പി.സി) പ്ലാന്റിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.