ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
November 17th, 08:30 pm
നൈജീരിയയുടെ ദേശീയ പുരസ്കാരമായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ നൽകി എന്നെ ആദരിച്ചതിന് താങ്കളോടും നൈജീരിയ ഗവൺമെന്റിനോടും ജനങ്ങളോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. വിനയത്തോടും ബഹുമാനത്തോടും കൂടി ഞാൻ ഈ ബഹുമതി സ്വീകരിക്കുന്നു. കൂടാതെ, ഈ ബഹുമതി ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തിനും ഞാൻ സമർപ്പിക്കുന്നു. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഈ ബഹുമതി നമ്മെ പ്രചോദിപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയ ഗവണ്മെന്റിന്റിന്റെ ദേശീയ ബഹുമതി - "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ"
November 17th, 08:11 pm
നൈജീരിയൻ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ പ്രസിഡൻ്റ് ബഹുമാന്യ ശ്രീ. ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഇന്ത്യ-നൈജീരിയ ബന്ധം പരിപോഷിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഗ്രാൻഡ് കമാൻഡർ ഓഫ് നൈജർ ദേശീയ ബഹുമതി നൽകി ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി സ്ഥാനമുറപ്പിക്കുകയും, അദ്ദേഹത്തിൻ്റെ പരിവർത്തനാത്മക ഭരണം എല്ലാവർക്കിടയിലും ഐക്യവും സമാധാനവും സമൃദ്ധിയും പരിപോഷിപ്പിക്കുകയും ചെയ്തു.നൈജീരിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രോഗ്രാമിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 17th, 07:20 pm
ഇന്ന്, നിങ്ങൾ ശരിക്കും അബുജയിൽ ഒരു അത്ഭുതകരമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. ഇന്നലെ വൈകുന്നേരം മുതൽ എല്ലാത്തിനും സാക്ഷിയാകുമ്പോൾ, ഞാൻ അബുജയിലല്ല, ഭാരതത്തിൻ്റെ ഒരു നഗരത്തിലാണെന്ന് തോന്നുന്നു. നിങ്ങളിൽ പലരും ലാഗോസ്, കാനോ, കടുന, പോർട്ട് ഹാർകോർട്ട് എന്നിവിടങ്ങളിൽ നിന്ന്, വിവിധ സ്ഥലങ്ങളിൽ നിന്ന് അബുജയിലേക്ക് യാത്ര ചെയ്ത് എത്തിയവരാണ്. നിങ്ങളുടെ മുഖത്തെ തിളക്കം, നിങ്ങൾ പ്രകടിപ്പിക്കുന്ന ഊർജ്ജവും ആവേശവും, ഇവിടെ വരാനുള്ള നിങ്ങളുടെ ആകാംക്ഷയെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളെ കാണാനുള്ള ഈ അവസരത്തിനായി ഞാനും ആകാംക്ഷയോടെ കാത്തിരുന്നു. നിങ്ങളുടെ സ്നേഹവും വാത്സല്യവും എനിക്ക് ഒരു വലിയ നിധിയാണ്. നിങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ, നിങ്ങളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ, ഈ നിമിഷങ്ങൾ ജീവിതകാലം മുഴുവൻ എൻ്റെ ഓർമ്മയിൽ മായാതെ നിൽക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
November 17th, 07:15 pm
ഇന്ന് നൈജീരിയയിലെ അബൂജയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ഇന്ത്യൻ സമൂഹം പ്രത്യേക ഊഷ്മളതയോടും ആഹ്ലാദത്തോടും തനിക്കു നൽകിയ സ്വീകരണത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിച്ച സ്നേഹവും സൗഹൃദവും തനിക്ക് വലിയ മൂലധനമാണെന്നും അദ്ദേഹം പറഞ്ഞു.നൈജീരിയൻ പ്രസിഡന്റുമായി പ്രധാനമന്ത്രി ഔദ്യോഗിക ചർച്ച നടത്തി
November 17th, 06:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 17നും 18നും നൈജീരിയയിൽ ഔദ്യോഗികസന്ദർശനത്തിലാണ്. അദ്ദേഹം നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി, ഇന്ന് അബൂജയിൽ ഔദ്യോഗിക ചർച്ച നടത്തി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തിയ പ്രധാനമന്ത്രിക്ക് 21 ഗൺ സല്യൂട്ടോടെ ആചാരപരമായ സ്വീകരണം നൽകി.സംസ്കാരവുമായും വേരുകളുമായും ബന്ധംപുലർത്തുന്ന നൈജീരിയയിലെ മറാഠിസമൂഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
November 17th, 06:05 am
“നൈജീരിയയിലെ മറാഠിസമൂഹം മറാഠിക്കു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു. അവരുടെ സംസ്കാരവുമായും വേരുകളുമായും അവർ എങ്ങനെയാണു ബന്ധംപുലർത്തുന്നതെന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.” - എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.PM Modi arrives in Abuja, Nigeria
November 17th, 02:00 am
Prime Minister Narendra Modi arrived in Abuja, Nigeria. This is the Prime Minister's first visit to Nigeria. During the visit, PM Modi will hold talks with President Bola Ahmed Tinubu. He will also interact with the Indian community.അഞ്ച് ദിവസത്തെ നൈജീരിയ, ബ്രസീൽ, ഗയാന സന്ദർശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
November 16th, 12:45 pm
ബഹുമാന്യ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരം, പശ്ചിമാഫ്രിക്കൻ മേഖലയിലെ നമ്മുടെ അടുത്ത പങ്കാളിയായ നൈജീരിയയിലേക്കുള്ള എൻ്റെ ആദ്യ സന്ദർശനമാണിത്. ജനാധിപത്യത്തിലും ബഹുസ്വരതയിലും ഇരുകൂട്ടർക്കുമുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള അവസരമായിരിക്കും എൻ്റെ സന്ദർശനം. ഹിന്ദിയിൽ എനിക്ക് ഊഷ്മളമായ സ്വാഗത സന്ദേശങ്ങൾ അയച്ച നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും സുഹൃത്തുക്കളെയും കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.തൻ്റെ നൈജീരിയൻ പര്യടനത്തിനു ലഭിക്കുന്ന ആവേശത്തിനും ഉത്സാഹത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു
November 14th, 05:03 pm
തൻ്റെ നൈജീരിയൻ സന്ദർശനത്തിന് മുന്നോടിയായി നൈജീരിയയിലെ ഹിന്ദി പ്രേമികൾ ആശംസിച്ച ഊഷ്മളമായ സ്വാഗതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവേശവും അഭിനന്ദനവും അറിയിച്ചു. എക്സ് പോസ്റ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു:പ്രധാനമന്ത്രി മോദി നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങൾ സന്ദർശിക്കും
November 12th, 07:44 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 21 വരെ നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. നൈജീരിയയിൽ, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുമുള്ള ഉന്നതതല ചർച്ചകളിൽ അദ്ദേഹം ഏർപ്പെടും. ബ്രസീലിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഗയാനയിൽ, പ്രധാനമന്ത്രി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുകയും, പാർലമെൻ്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും, കരീബിയൻ മേഖലയുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അടിവരയിടുന്ന കാരികോം-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും.ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
September 10th, 07:51 pm
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടയില്‍ 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് നൈജീരിയയുടെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുമായി കൂടിക്കാഴ്ച നടത്തി.ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രിയുടെ പങ്കാളിയായി
August 25th, 12:12 am
2023 ഓഗസ്റ്റ് 24-ന് ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.ബ്രിക്‌സ്-ആഫ്രിക്ക ഔട്ട്‌റീച്ചിലും ബ്രിക്‌സ് പ്ലസ് ഡയലോഗിലും പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
August 24th, 02:38 pm
ആഫ്രിക്കയിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇടയിൽ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.നൈജീരിയയിലെ പുതിയ രാഷ്ട്രപതി ബോള അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
March 03rd, 03:58 pm
നൈജീരിയയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ബോള അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.India-Africa Summit: PM meets African leaders
October 28th, 11:24 am