കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം

August 10th, 07:40 pm

ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു

August 10th, 07:36 pm

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.

പ്രധാനമന്ത്രി കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു

August 30th, 04:39 pm

കുട്ടികൾ ചന്ദ്രയാൻ -3 ന്റെ സമീപകാല വിജയത്തെക്കുറിച്ചുള്ള അവരുടെ നല്ല വികാരങ്ങൾ പങ്കുവെക്കുകയും വരാനിരിക്കുന്ന ആദിത്യ എൽ -1 ദൗത്യത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കുകയും ചെയ്തു.

'' വൈബ്രന്റ് വില്ലേജ് പരിപാടി'' എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 4800 കോടി രൂപയുടെ പദ്ധതികളില്‍ 26 ധനവിഹിതങ്ങളുണ്ടാകും

February 15th, 03:51 pm

2022-23 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വി.വി.പി) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 4800 കോടി രൂപയാണ് പദ്ധതിയുടെ വിഹിതം

കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 09th, 12:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് ഉദ്ഘാടനംചെയ്യും. അദ്ദേഹം സദസിനെ അഭിസംബോധനയും ചെയ്യും.