മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 4 ജില്ലകളെ ഉൾക്കൊള്ളുന്ന രണ്ട് മൾട്ടി-ട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇത് ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 224 കിലോമീറ്റർ വർദ്ധിപ്പിക്കും
November 26th, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി, ആകെ 2,781 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ രണ്ട് പദ്ധതികൾക്ക് ഇന്ന് അംഗീകാരം നൽകി. ഈ പദ്ധതികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 07th, 10:00 am
വന്ദേമാതരം, ഈ വാക്കുകൾ ഒരു മന്ത്രമാണ്, ഒരു ഊർജ്ജമാണ്, ഒരു സ്വപ്നമാണ്, ഒരു ദൃഢനിശ്ചയമാണ്. വന്ദേമാതരം, ഈ ഒരു വാക്ക് ഭാരതമാതാവിന്റെ ആരാധനയാണ്, ഭാരത മാതാവിന്റെ ആരാധനയാണ്. വന്ദേമാതരം, ഈ ഒരു വാക്ക് നമ്മെ ചരിത്രത്തിലേക്ക് കൊണ്ടുപോകുന്നു. അത് നമ്മുടെ ആത്മവിശ്വാസത്തെ, നമ്മുടെ വർത്തമാനകാലത്തെ, ആത്മവിശ്വാസത്താൽ നിറയ്ക്കുന്നു, കൂടാതെ നമ്മുടെ ഭാവിക്ക് ഈ പുതിയ ധൈര്യം നൽകുന്നു, അങ്ങനെയൊരു ദൃഢനിശ്ചയമില്ല, നേടിയെടുക്കാൻ കഴിയാത്ത ഒരു ദൃഢനിശ്ചയവുമില്ല. നമുക്ക് ഇന്ത്യക്കാർക്ക് നേടാൻ കഴിയാത്ത ഒരു ലക്ഷ്യവുമില്ല.ദേശീയ ഗീതമായ “വന്ദേമാതര”ത്തിന്റെ 150-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
November 07th, 09:45 am
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. മോദി അഭിപ്രായപ്പെട്ടു. ഭാരതമാതാവിനോടുള്ള ഭക്തിയെയും ആത്മീയ സമർപ്പണത്തെയും വന്ദേമാതരം ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ഒരൊറ്റ വാക്ക് നമ്മെ നമ്മുടെ ചരിത്രവുമായി ബന്ധിപ്പിക്കുന്നു, നമ്മുടെ ഭാവിയെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കുന്നു, ഒരു ദൃഢനിശ്ചയവും പൂർത്തിയാക്കാൻ കഴിയാത്തത്ര വലുതല്ലെന്നും ഒരു ലക്ഷ്യവും നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത്ര വിദൂരമല്ലെന്നും വിശ്വസിക്കാനുള്ള ധൈര്യം നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
November 01st, 01:30 pm
ഛത്തീസ്ഗഢ് ഗവർണർ, രാമൻ ദേക ജി, ലോക്‌സഭാ സ്പീക്കർ, ഓം ബിർള ജി, ഛത്തീസ്ഗഢ് നിയമസഭാ സ്പീക്കർ, എന്റെ സുഹൃത്ത് രമൺ സിംഗ് ജി, സംസ്ഥാന മുഖ്യമന്ത്രി, വിഷ്ണു ദിയോ സായ് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകൻ, തോഖൻ സാഹു ജി, ഉപമുഖ്യമന്ത്രിമാർ, വിജയ് ശർമ്മ ജിയും , അരുൺ സാവു ജിയും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ചരൺ ദാസ് മഹന്ത് ജി, മറ്റ് വിശിഷ്ട മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളെ,ബഹുമാന്യരേ!ഛത്തീസ്ഗഡ് വിധാൻസഭയുടെ പുതിയ കെട്ടിടം ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
November 01st, 01:00 pm
ഛത്തീസ്ഗഢിലെ നവ റായ്പൂരിൽ ഛത്തീസ്ഗഢ് വിധാൻസഭയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഇന്ന് ഒരു സുവർണ്ണ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തിപരമായി, ഇത് തനിക്ക് വളരെ സന്തോഷകരവും പ്രാധാന്യമുള്ളതുമായ ദിവസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി പതിറ്റാണ്ടുകളായി വളർത്തിയെടുത്ത ഈ നാടുമായുള്ള തന്റെ ആഴത്തിലുള്ള വൈകാരിക ബന്ധത്തെ പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. ഒരു സാധാരണ പാർട്ടി പ്രവർത്തകനായിരുന്ന സമയം മുതൽ ഛത്തീസ്ഗഢിൽ വളരെയധികം സമയം ചെലവഴിച്ചതായും അവിടെ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചതായും ശ്രീ മോദി സൂചിപ്പിച്ചു. ഛത്തീസ്ഗഢിനെ കുറിച്ചുള്ള ദർശനം, അതിന്റെ സൃഷ്ടിക്കായുള്ള ദൃഢനിശ്ചയം, ആ ദൃഢനിശ്ചയത്തിന്റെ പൂർത്തീകരണം എന്നിവ അദ്ദേഹം ഓർമ്മിപ്പിച്ചു, ഛത്തീസ്ഗഢിന്റെ പരിവർത്തനത്തിന്റെ ഓരോ നിമിഷത്തിനും താൻ സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. 25 വർഷത്തെ യാത്രയിൽ സംസ്ഥാനം ഒരു പ്രധാന നാഴികക്കല്ലിലെത്തുമ്പോൾ, ആ നിമിഷത്തിന്റെ ഭാഗമാകാൻ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പറഞ്ഞു. രജത ജൂബിലി ആഘോഷ വേളയിൽ, സംസ്ഥാനത്തെ ജനങ്ങൾക്കായി പുതിയ നിയമസഭാ മന്ദിരം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തിൽ ഛത്തീസ്ഗഢിലെ ജനങ്ങൾക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം തന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 31st, 07:00 pm
ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
October 31st, 09:00 am
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു
October 31st, 08:44 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.2,192 കോടി രൂപ മൊത്ത ചെലവിൽ, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ(104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
September 24th, 03:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, ബീഹാറിലെ ഭക്തിയാർപൂർ - രാജ്ഗിർ - തിലയ്യ ഒറ്റവരി റെയിൽവേ ലൈൻ (104 കിലോമീറ്റർ) ഇരട്ടിപ്പിക്കുന്നതിന് അംഗീകാരം നൽകി.പദ്ധതിക്ക്,ആകെ 2,192 കോടി രൂപ (ഏകദേശം) ചെലവ് വരും.മധ്യപ്രദേശിലെ ധാറിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 17th, 11:20 am
മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ ജി, ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ. മോഹൻ യാദവ് ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ, സഹോദരി സാവിത്രി താക്കൂർ ജി, കേന്ദ്ര മന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും, ഈ പരിപാടിയുടെ ഭാഗമാകുന്ന സംസ്ഥാന മുഖ്യമന്ത്രിമാർ, വേദിയിലുള്ള മറ്റ് വിശിഷ്ട വ്യക്തികളേ, രാജ്യത്തെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ!മധ്യപ്രദേശിലെ ധാറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു
September 17th, 11:19 am
മധ്യപ്രദേശിലെ ധാറിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ധാർ ഭോജ്ശാലയുടെ ആരാധ്യ മാതാവായ വാഗ്ദേവിയുടെ പാദങ്ങളെ പ്രധാനമന്ത്രി പ്രണമിച്ചു. ദിവ്യ ശില്പിയും വൈദഗ്ധ്യത്തിന്റെയും സൃഷ്ടിയുടെയും ദേവനുമായ ഭഗവാൻ വിശ്വകർമ്മാവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം ഭഗവാൻ വിശ്വകർമ്മാവിനെ വണങ്ങി. തങ്ങളുടെ കരകൗശല വൈദഗ്ധ്യത്തിലൂടെയും സമർപ്പണത്തിലൂടെയും രാഷ്ട്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സഹോദരീസഹോദരന്മാരെ അദ്ദേഹം ആദരിച്ചു.ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 11th, 11:00 am
ശ്രീ ഓം ബിർള ജി, മനോഹർ ലാൽ ജി, കിരൺ റിജിജു ജി, മഹേഷ് ശർമ്മ ജി, എല്ലാ ബഹുമാനപ്പെട്ട പാർലമെൻ്റ് അംഗങ്ങളേ , ലോക്സഭയുടെ സെക്രട്ടറി ജനറൽ, സ്ത്രീകളേ, മാന്യരേ!ന്യൂഡൽഹിയിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
August 11th, 10:30 am
ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിൽ പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച 184 ടൈപ്പ്-VII ബഹുനില ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, കർത്തവ്യ പഥിൽ കർത്തവ്യ ഭവൻ എന്ന കോമൺ സെൻട്രൽ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തതായും ഇന്ന് പാർലമെന്റ് അംഗങ്ങൾക്കായി പുതുതായി നിർമ്മിച്ച ഒരു റെസിഡൻഷ്യൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൃഷ്ണ, ഗോദാവരി, കോസി, ഹൂഗ്ലി എന്നീ ഇന്ത്യയിലെ നാല് വലിയ നദികളുടെ പേരുകളിലുള്ള സമുച്ചയത്തിന്റെ നാല് ഗോപുരങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നൽകുന്ന ഈ നദികൾ ഇപ്പോൾ പൊതുജന പ്രതിനിധികളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു പുതു വഴി സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നദികളുടെ പേരിടുന്ന പാരമ്പര്യം രാജ്യത്തെ ഐക്യത്തിന്റെ ഒരു നൂലിൽ ബന്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സമുച്ചയം ഡൽഹിയിലെ എംപിമാരുടെ ജീവിത സൗകര്യം വർദ്ധിപ്പിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഡൽഹിയിലെ എം പിമാർക്കുള്ള ഗവൺമെന്റ് ഭവനങ്ങളുടെ ലഭ്യത ഇനി വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഫ്ലാറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന എഞ്ചിനീയർമാരെയും തൊഴിലാളികളെയും അഭിനന്ദിക്കുകയും പദ്ധതി പൂർത്തിയാക്കുന്നതിൽ അവരുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു.The journey to a Viksit Bharat will move forward hand in hand with Digital India: PM Modi in Bengaluru
August 10th, 01:30 pm
PM Modi launched metro projects worth around Rs 22,800 crore in Bengaluru, Karnataka. Noting that Bengaluru is now recognized alongside major global cities, the PM emphasized that India must not only compete globally but also lead. He highlighted that in recent years, the Government of India has launched projects worth thousands of crores for Bengaluru and today, this campaign is gaining new momentum.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 22,800 കോടി രൂപയുടെ മെട്രോ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു
August 10th, 01:05 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കർണാടകയിലെ ബെംഗളൂരുവിൽ ഏകദേശം 7160 കോടി രൂപയുടെ ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യുകയും 15,610 കോടി രൂപയുടെ ബെംഗളൂരു മെട്രോ പദ്ധതി മൂന്നാം ഘട്ടത്തിന്റെ തറക്കല്ലിടുകയും ചെയ്തു. ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവേ, കർണാടകയുടെ മണ്ണിൽ കാലുകുത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ അനുഭവമാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംസ്കാരത്തിന്റെ സമ്പന്നത, ജനങ്ങളുടെ സ്നേഹം, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന കന്നഡ ഭാഷയുടെ മാധുര്യം എന്നിവ എടുത്തുകാട്ടി, ബെംഗളൂരുവിൽ നിലകൊള്ളുന്ന അന്നമ്മ തായി ദേവിയുടെ കാൽക്കൽ ആദരമർപ്പിച്ചാണു ശ്രീ മോദി അഭിസംബോധന ആരംഭിച്ചത്. നൂറ്റാണ്ടുകൾക്കുമുമ്പു നാദപ്രഭു കെമ്പഗൗഡ ബെംഗളൂരു നഗരത്തിന് അടിത്തറ പാകിയ കാര്യം അനുസ്മരിച്ച്, പാരമ്പര്യത്തിൽ വേരൂന്നിയ നഗരമാണു കെമ്പഗൗഡ വിഭാവനം ചെയ്തതെന്നും ഈ നഗരം പുരോഗതിയുടെ പുതിയ ഉയരങ്ങളിലെത്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബെംഗളൂരു എപ്പോഴും ആ ചൈതന്യത്തിൽ ജീവിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇന്ന് ബെംഗളൂരു ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു.ഉത്തർപ്രദേശിലെ വാരാണസിയിൽ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനത്തിലും ഉദ്ഘാടനത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
August 02nd, 11:30 am
(നമഃ പാർവതി പതയേ, ഹർ ഹർ മഹാദേവ്, പുണ്യമാസമായ ഇന്ന് സാവനത്തിൽ, കാശിയിലെ എന്റെ കുടുംബാംഗങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. കാശിയിലെ ഓരോ കുടുംബാംഗത്തെയും ഞാൻ നമിക്കുന്നു.)പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു
August 02nd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 2200 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിച്ചു സദസ്സിനെ അഭിസംബോധന ചെയ്യവേ, ശുഭകരമായ സാവൻ മാസത്തിൽ വാരാണസിയിലെ കുടുംബങ്ങളെ കണ്ടുമുട്ടാനായതു ഹൃദയം നിറയ്ക്കുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വാരാണസിയിലെ ജനങ്ങളുമായുള്ള ആഴത്തിലുള്ള വൈകാരിക ബന്ധം എടുത്തുകാട്ടിയ അദ്ദേഹം, നഗരത്തിലെ ഓരോ കുടുംബാംഗത്തിനും ആദരപൂർവം ആശംസകൾ നേർന്നു. ശുഭകരമായ സാവൻ മാസത്തിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ രാജ്യത്തുടനീളമുള്ള കർഷകരുമായി ബന്ധപ്പെടാനായതിൽ ശ്രീ മോദി സംതൃപ്തി പ്രകടിപ്പിച്ചു.തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആദി തിരുവാതിരൈ ഉത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
July 27th, 12:30 pm
ഏറ്റവും ആദരണീയരായ ആദീനം മഠാധിപതികൾ, ചിന്മയ മിഷൻ സ്വാമികൾ, തമിഴ്‌നാട് ഗവർണർ ആർ എൻ രവി ജി, എൻ്റെ ക്യാബിനറ്റ് സഹപ്രവർത്തകൻ ഡോ. എൽ മുരുകൻ ജി, പ്രാദേശിക എംപി തിരുമാവളവൻ ജി, വേദിയിൽ സന്നിഹിതരായിരുന്ന തമിഴ്‌നാട് മന്ത്രിമാർ, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ഇളയരാജാജി,ഒതുവർകളെ(ശിവ സ്തുതികൾ പാടുന്ന ശൈവർകൾ)ഭക്തജനങ്ങളെ, വിദ്യാർത്ഥികളെ,സാംസ്കാരിക ചരിത്രകാരൻമാരെ,എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ! നമഃ ശിവായതമിഴ്നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് ആടി തിരുവാതിരൈ ഉത്സവത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
July 27th, 12:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലെ ആടി തിരുവാതിര ഉത്സവത്തെ ഇന്ന് അഭിസംബോധന ചെയ്തു. സർവ്വശക്തനായ ശിവഭഗവാന് പ്രണാമം അർപ്പിച്ചുകൊണ്ട്, രാജരാജ ചോളന്റെ പുണ്യഭൂമിയിൽ ദിവ്യമായ ശിവദർശനത്തിലൂടെ അനുഭവിച്ച ആഴത്തിലുള്ള ആത്മീയ ഊർജ്ജത്തെക്കുറിച്ചും, ശ്രീ ഇളയരാജയുടെ സംഗീതത്തിന്റെയും ഓതുവാർമാരുടെ വിശുദ്ധ മന്ത്രോച്ചാരണത്തിന്റെയും അകമ്പടിയോടെയുള്ള ആത്മീയ അനുഭൂതിയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ ആത്മീയ അന്തരീക്ഷം തന്റെ ആത്മാവിനെ അഗാധമായി സ്പർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബീഹാറിലെ മോതിഹാരിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 18th, 11:50 am
ഈ സാവൻ മാസത്തിൽ, ഞാൻ ബാബ സോമേശ്വരനാഥിൻ്റെ പാദങ്ങളിൽ വണങ്ങി അനുഗ്രഹം തേടുന്നു, അതിലൂടെ ബീഹാറിലെ എല്ലാ ജനങ്ങളും, സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെടും.