PM Modi meets Chief Minister of Odisha

December 23rd, 05:50 pm

The Prime Minister, Shri Narendra Modi, met today Chief Minister of Odisha, Shri Mohan Charan Majhi.

Prime Minister Narendra Modi to attend Christmas Celebrations hosted by the Catholic Bishops' Conference of India

December 22nd, 02:39 pm

PM Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) in New Delhi. The PM will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

രാജ്യസഭാ എം പി ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടു

December 18th, 02:13 pm

രാജ്യസഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

പ്രധാനമന്ത്രി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും

December 13th, 12:53 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 14നും 15നും ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാം ദേശീയ സമ്മേളനത്തിൽ അധ്യക്ഷനാകും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ തമ്മിലുള്ള പങ്കാളിത്തത്തിനു കൂടുതൽ കരുത്തേകുന്നതിനുള്ള മറ്റൊരു പ്രധാന ചുവടുവയ്പ്പാണിത്.

ഗുജറാത്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 11th, 02:55 pm

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ്ണ കൃതികളുടെ സമാഹാരം 2024 ഡിസംബർ 11ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും

December 10th, 05:12 pm

വിഖ്യാത തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 11 ന് ഉച്ചയ്ക്ക് 1 മണിക്ക് ന്യൂഡൽഹിയിലെ 7 ലോക് കല്യാൺ മാർഗിൽ പ്രകാശനം ചെയ്യും.

ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ റിത്താല-കുണ്ഡ്ലി ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

December 06th, 08:08 pm

ദേശീയ തലസ്ഥാനവും അയൽ സംസ്ഥാനമായ ഹരിയാനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന ഡൽഹി മെട്രോയുടെ 26.463 കിലോമീറ്റർ ദൈഘ്യമുള്ള നാലാം ഘട്ട പദ്ധതിയുടെ റിത്താല - നരേല - നാഥുപൂർ (കുണ്ഡലി) ഇടനാഴിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അനുവദിച്ച തീയതി മുതൽ 4 വർഷത്തിനുള്ളിൽ ഇടനാഴി പൂർത്തിയാക്കാനാണ് ലക്‌ഷ്യം.

Northeast is the 'Ashtalakshmi' of India: PM Modi

December 06th, 02:10 pm

PM Modi inaugurated the Ashtalakshmi Mahotsav at Bharat Mandapam, New Delhi. The event showcased North-East India's culture, cuisine, and business potential, aiming to attract investments and celebrate regional achievers.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു

December 06th, 02:08 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിലേക്ക് എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത അദ്ദേഹം, ഇത് ബാബാസാഹേബ് ഡോ. ബി ആർ അംബേദ്കറുടെ മഹാപരിനിർവാണ ദിനമാണെന്നും ചൂണ്ടിക്കാട്ടി. ബാബാസാഹേബ് അംബേദ്കർ തയ്യാറാക്കിയ, 75 വർഷം പൂർത്തിയാക്കിയ ഭരണഘടന എല്ലാ പൗരന്മാർക്കും വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വേണ്ടി ബാബാസാഹെബ് അംബേദ്കറിന് ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പ്രധാനമന്ത്രി ഡിസംബർ 6ന് അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്യും

December 05th, 06:28 pm

വടക്കുകിഴക്കൻ ഇന്ത്യയുടെ സാംസ്കാരിക സവിശേഷതകൾ പ്രകടിപ്പിക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 6ന് വൈകുന്നേരം മൂന്നിന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അഷ്ടലക്ഷ്മി മഹോത്സവം ഉദ്ഘാടനം ചെയ്യും.

ഭൂട്ടാൻ രാജാവിനും രാജ്ഞിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരണം നൽകി

December 05th, 03:42 pm

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കിനെയും രാജ്ഞി ജെറ്റ്‌സൺ പേമ വാങ്‌ചുക്കിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ സ്വീകരിച്ചു. 2024 മാർച്ചിലെ തൻ്റെ ഭൂട്ടാൻ സന്ദർശന വേളയിൽ ഭൂട്ടാൻ ഗവൺമെൻ്റും ജനങ്ങളും നൽകിയ വിശിഷ്ടവും ഊഷ്മളവുമായ ആതിഥ്യത്തെ സ്‌നേഹപൂർവ്വം അനുസ്മരിച്ച പ്രധാനമന്ത്രി, ഇരുവർക്കും ആശംസകൾ നേർന്നു.

​അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 02nd, 02:07 pm

“അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ @himantabiswa പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. @CMOofficeAssam” - പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു.

കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 29th, 02:55 pm

കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാറും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഭുവനേശ്വറിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

November 29th, 09:54 am

ഒഡീഷയിലെ ഭുവനേശ്വറിലെ ലോക്‌സേവാ ഭവനിലുള്ള സ്റ്റേറ്റ് കൺവെൻഷൻ സെൻ്ററിൽ നവംബർ 30 മുതൽ ഡിസംബർ 1 വരെ നടക്കുന്ന ഡയറക്ടർ ജനറൽമാരുടെ / ഇൻസ്‌പെക്ടർ ജനറൽമാരുടെ അഖിലേന്ത്യാ കോൺഫറൻസ് 2024ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

ഹിമാചൽ പ്രദേശ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

November 28th, 01:16 pm

ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ ശിവ് പ്രതാപ് ശുക്ല ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

November 26th, 05:21 pm

ജാർഖണ്ഡ് മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറനും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി കൽപ്പന സോറനും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

For India, Co-operatives are the basis of culture, a way of life: PM Modi

November 25th, 03:30 pm

PM Modi inaugurated the ICA Global Cooperative Conference 2024. Emphasising the centuries-old culture, Prime Minister Modi said, “For the world, cooperatives are a model but for India it is the basis of culture, a way of life.”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു

November 25th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024 ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗേ, ഫിജി ഉപപ്രധാനമന്ത്രി മനോവ കാമികാമിക, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പ്, അന്താരാഷ്ട്ര സഹകരണസഖ്യം പ്രസിഡന്റ് ഏരിയൽ ഗ്വാർക്കോ, വിവിധ വിദേശ രാജ്യങ്ങളിലെ വിശിഷ്ടാതിഥികൾ തുടങ്ങിയവരെ ഐസിഎ ആഗോള സഹകരണ സമ്മേളനം 2024-ലേക്ക് സ്വാഗതം ചെയ്തു.

We are working fast in every sector for the development of Odisha: PM Modi at Odisha Parba 2024

November 24th, 08:48 pm

PM Modi addressed Odisha Parba 2024, celebrating Odisha's rich cultural heritage. He paid tribute to Swabhaba Kabi Gangadhar Meher on his centenary, along with saints like Dasia Bauri, Salabega, and Jagannath Das. Highlighting Odisha's role in preserving India's cultural persity, he shared the inspiring tale of Lord Jagannath leading a battle and emphasized faith, unity, and pine guidance in every endeavor.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു

November 24th, 08:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ‘ഒഡിഷ പർബ 2024’ ആഘോഷങ്ങളിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത ഒഡിഷയിലെ എല്ലാ സഹോദരങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഈ വർഷം ‘സ്വഭാവ് കവി’ ഗംഗാധർ മെഹറിന്റെ ചരമശതാബ്ദിയാണെന്നു പറഞ്ഞ ശ്രീ മോദി, കവിക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഭക്ത ദാസിയ ബാവുരി, ഭക്ത സാലബേഗ, ഒറിയ ഭാഗവത രചയിതാവ് ശ്രീ ജഗന്നാഥ ദാസ് എന്നിവക്കും ശ്രീ മോദി ശ്രദ്ധാഞ്ജലിയർപ്പിച്ചു.