പി എം സൂരജ് പോർട്ടൽ ഉദ്ഘാടനവേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
March 13th, 04:30 pm
സാമൂഹ്യനീതി മന്ത്രി ശ്രീ വീരേന്ദ്ര കുമാർ ജി, രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളേ, നമ്മുടെ ശുചിത്വ പ്രവർത്തകരായ സഹോദരീസഹോദരന്മാരേ, മറ്റു വിശിഷ്ട വ്യക്തികളേ, മഹതികളേ മാന്യരേ!പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 13th, 04:00 pm
പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ ഏവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (പിഎം-സുരാജ്) ദേശീയ പോർട്ടൽ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിലെ ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കുകയും ചെയ്തു. പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.കോവിഡ് -19 നെതിരെ പോരാടുന്നതിന് മനുഷ്യ വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾക്ക് പ്രധാനമന്ത്രി അംഗീകാരം നൽകി
May 03rd, 03:11 pm
രാജ്യത്ത് ഇന്ന് കോവിഡ് -19 പകർച്ചവ്യാധിയോട് പ്രതികരിക്കുന്നതിന് ആവശ്യമായ വർധിച്ചു വരുന്ന മാനവ വിഭവശേഷിയുടെ ആവശ്യകത പ്രധാനമന്ത്രി അവലോകനം ചെയ്തു.